Bazooka Trailer: പ്രശ്നക്കാരനാണോന്ന് ചോദിച്ചാൽ….? മാസ് ലുക്കിൽ മമ്മൂക്ക, ബസൂക്ക ട്രെയിലർ പുറത്ത്

Bazooka Trailer: മമ്മൂട്ടിയെ നായകനാക്കി നവാ​ഗതനായ ഡീനോ ഡെന്നീസ് അണിയിച്ചൊരുക്കിയ ചിത്രത്തിന്റെ ട്രെയിലർ സരി​ഗമപ മലയാളം യൂട്യൂബ് ചാനലിലൂടെയാണ് റിലീസ് ചെയ്തത്. മാസ് ക്ലാസി ലുക്കിൽ മമ്മൂക്കയെത്തിയ ട്രെയിലറിൽ ​ഗൗതം വാസുദേവൻ മോനോനും നിറഞ്ഞ് നിൽക്കുന്നുണ്ട്.

Bazooka Trailer: പ്രശ്നക്കാരനാണോന്ന് ചോദിച്ചാൽ....? മാസ് ലുക്കിൽ മമ്മൂക്ക, ബസൂക്ക ട്രെയിലർ പുറത്ത്

Bazooka Trailer

Published: 

26 Mar 2025 21:40 PM

ആരാധകരെ ആവേശത്തിലാഴ്ത്തി ബസൂക്ക ട്രെയില‍ർ എത്തി. മമ്മൂട്ടിയെ നായകനാക്കി നവാ​ഗതനായ ഡീനോ ഡെന്നീസ് അണിയിച്ചൊരുക്കിയ ചിത്രത്തിന്റെ ട്രെയിലർ സരി​ഗമപ മലയാളം യൂട്യൂബ് ചാനലിലൂടെയാണ് റിലീസ് ചെയ്തത്. മാസ് ക്ലാസി ലുക്കിൽ മമ്മൂക്കയെത്തിയ ട്രെയിലറിൽ തമിഴ് സംവിധായകനും നടനുമായ ​ഗൗതം വാസുദേവൻ മോനോനും നിറഞ്ഞ് നിൽക്കുന്നുണ്ട്.

സിനിമാ പ്രേമികളുടെ പ്രതീക്ഷ വാനോളം ഉയർത്തുന്ന ട്രെയിലറാണ് പുറത്തെത്തിയത്. മാസ് ഡയലോ​ഗുകൾ കൊണ്ടും ആക്ഷൻ രം​ഗങ്ങളാലും സമ്പന്നമാണ് ട്രെയിലർ. ഏപ്രിൽ 10നാണ് ചിത്രം തിയറ്ററുകളിലെത്തുന്നത്. ബെഞ്ചമിൻ ജോഷ്വാ എന്ന ഐപിഎസ് ഓഫീസറുടെ വേഷത്തിലാണ് ഗൗതം വാസുദേവ് ​​മേനോൻ. ബാബു ആൻ്റണി, നീത പിള്ള, ഷറഫ് യു ധീൻ, ജഗദീഷ്, സിദ്ധാർത്ഥ് ഭരതൻ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കൂടാതെ ഗായത്രി അയ്യർ, ദിവ്യ പിള്ള, ഐശ്വര്യ മേനോൻ, ഷൈൻ ടോം ചാക്കോ, സ്ഫടികം ജോർജ്, ഷമ്മി തിലകൻ എന്നിവരും ചിത്രത്തിലുണ്ട്.

ഗെയിം ത്രില്ലർ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഈ ആക്ഷൻ ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നതും സംവിധായകൻ ഡീനോ ഡെന്നിസ് തന്നെയാണ്. മലയാള സിനിമയിലെ എക്കാലത്തെയും മികച്ച തിരക്കഥാകൃത്ത് കലൂർ ഡെന്നിസിന്റെ മകനാണ് ഡീനോ ഡെന്നിസ്. ഗജകേസരിയോഗം, മിമിക്സ് പരേഡ്, പൈതൃകം തുടങ്ങിയ ജനപ്രിയ ചിത്രങ്ങളുടെ രചയിതാവായ കലൂർ ഡെന്നിസ്, 1980 കളിൽ മമ്മൂട്ടി അഭിനയിച്ച ചിത്രങ്ങൾക്കും തിരക്കഥയൊരുക്കിയിട്ടുണ്ട്. സരിഗമയും തീയേറ്റർ ഓഫ് ഡ്രീംസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

Related Stories
Year-Ender 2025: 2025ൽ ഏറ്റവും പ്രതിഫലം വാങ്ങിയ ഗായകർ ആരൊക്കെ? എആർ റഹ്മാന്റെ ഒരു പാട്ടിന് മൂന്ന് കോടി!
Dileep: വിവാദങ്ങൾക്കിടെ നടൻ ദിലീപ് ശബരിമലയിൽ
Actress Assault Case: അതിജീവിതയുടെ ആദ്യ പ്രതികരണം പങ്കുവെച്ച് പൃഥ്വിരാജ്; മൗനം പാലിച്ച് നവ്യയും ആസിഫും കുഞ്ചോക്കോയും
Actress Assault Case: ‘ഭാമ എന്നോട് പേഴ്സണലായി ആരാണിത് ചെയ്യിച്ചതെന്ന് പറഞ്ഞു; എന്തുകൊണ്ട് മൊഴി മാറ്റി’: ഭാ​ഗ്യലക്ഷ്മി
Actress Assault Case: ‘അതിജീവിതക്ക് നീതി ലഭിക്കില്ലെന്ന് ബാലു അന്നേ പറഞ്ഞു; ഞാൻ കാലു പിടിച്ചു, അത് പാടില്ലായിരുന്നു’; വിതുമ്പി ബാലചന്ദ്രകുമാറിന്റെ ഭാര്യ
Urvashi: ‘എത്രമറച്ചുവയ്ക്കാൻ നോക്കിയാലും സത്യം പുറത്തുവരും; കുഞ്ഞുങ്ങളെ ഓർത്താണ് മിണ്ടാതിരുന്നത്’; ഉർവശി
തണുപ്പുകാലത്ത് വാഴപ്പഴം കഴിക്കാമോ?
പുഴുങ്ങിയ മുട്ടയോ ഓംലെറ്റോ? ഹൃദയാരോഗ്യത്തിന് നല്ലത്
രാവിലെ അരി അരച്ച് ഇഡ്ഡലിയുണ്ടാക്കാം
ഓട്‌സ് കഴിക്കുമ്പോള്‍ ഇങ്ങനെ തോന്നാറുണ്ടോ? സൂക്ഷിക്കാം
തെയ്യത്തിൻ്റെ അടിയേറ്റ് യുവാവിൻ്റെ ബോധം പോയി
സ്കൂട്ടർ യാത്രികനെ ആക്രമിച്ച് പോത്ത്
ക്ലാസിൽ ഇരിക്കെ പെൺകുട്ടിക്ക് ഹൃദയാഘാതം
തോൽവിക്ക് പിന്നാലെ സിപിഎം ബിജെപി സംഘർഷം