Mammootty Health Update : ‘റംസാനായത് കൊണ്ട് വിശ്രമത്തിലാണ്’; മമ്മൂട്ടിക്ക് ക്യാൻസറാണെന്നുള്ള അഭ്യൂഹങ്ങളെ തള്ളി താരത്തിൻ്റെ ടീം

Mammootty Health Issue : ക്യാൻസർ ബാധിതനായ താരം ചികിത്സയ്ക്ക് വേണ്ടിയാണ് മഹേഷ് നാരായണൻ്റെ ചിത്രത്തിൽ നിന്നും ബ്രേക്കെടുത്തിരിക്കുന്നതെന്നാണ് സോഷ്യൽ മീഡിയയിൽ പ്രചരിച്ച അഭ്യാഹങ്ങൾ. എന്നാൽ ഈ അഭ്യഹങ്ങൾ എല്ലാം തള്ളികൊണ്ട് മമ്മൂട്ടിയുടെ പിആർ ടീം രംഗത്തെത്തുകയായിരുന്നു.

Mammootty Health Update : റംസാനായത് കൊണ്ട് വിശ്രമത്തിലാണ്; മമ്മൂട്ടിക്ക് ക്യാൻസറാണെന്നുള്ള അഭ്യൂഹങ്ങളെ തള്ളി താരത്തിൻ്റെ ടീം

Mammootty

Published: 

16 Mar 2025 | 11:31 PM

കഴിഞ്ഞ രണ്ട് ദിവസമായി മലയാളത്തിൻ്റെ മെഗാതാരം മമ്മൂട്ടിയുടെ ആരോഗ്യത്തെ കുറിച്ചുള്ള ആശങ്കയായിരുന്നു സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നത്. 73-കാരാനായ താരം ചില ആരോഗ്യ പ്രശ്നങ്ങൾ കൊണ്ട് സിനിമ ചിത്രീകരണത്തിൽ നിന്നും പിന്മാറിയെന്നുള്ള സ്ഥിരീകരിക്കാത്ത ചില അഭ്യൂഹങ്ങൾ പുറത്ത് വന്നിരുന്നു. മലയാളത്തിൻ്റെ മെഗാതാരത്തെ ശ്വാസതടസ്സത്തെ തുടർന്ന് ചെന്നൈയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചുയെന്നായിരുന്നു അഭ്യൂഹങ്ങൾ. പിന്നീട് അതു മമ്മൂട്ടിക്ക് ക്യാൻസറാണെന്നുള്ള ചർച്ചയിലേക്ക് വരെ നീണ്ടു.

ഈ ഊഹാപോഹങ്ങൾ എല്ലാം അടിസ്ഥാനരഹിതമാണെന്ന് അറിയിച്ചുകൊണ്ട് മമ്മൂട്ടിയുടെ പിആർ ടീം തന്നെ രംഗത്തെത്തി. മമ്മൂട്ടിക്ക് ആരോഗ്യപ്രശ്നങ്ങൾ ഒന്നുമില്ലെന്നും റംസാൻ വ്രതത്തോട് അനുബന്ധിച്ച് താരം സിനിമകളിൽ നിന്നും മറ്റ് തിരക്കുകളിൽ നിന്നും ഇടവേളയെടുത്തിരിക്കുകയാണ് മമ്മൂട്ടിയുടെ പിആർ ടീം ഇംഗ്ലീഷ് മാധ്യമമായ മിഡ്-ഡേയെ അറിയിച്ചു.

ALSO READ : AR Rahman: റഹ്മാന് നിർജലീകരണത്തെ തുടർന്നുള്ള ആരോ​ഗ്യപ്രശ്നം; ആശുപത്രി വിട്ടു

“ഇതൊക്കെ വ്യാജ വാർത്തയാണ്. റംസാൻ വ്രതത്തോട് അനുബന്ധിച്ച് അദ്ദേഹം അവധിയിലാണ്. അതുകൊണ്ടാണ് അദ്ദേഹം ചിത്രീകരണങ്ങളിൽ നിന്നും ഇടവേളയെടുത്തിരിക്കുന്നത്. ഈ ഇടവേളയ്ക്ക് ശേഷം അദ്ദേഹം മോഹൻലാലിനോടൊപ്പമുള്ള മഹേഷ് നാരായണൻ ചിത്രത്തിൻ്റെ ചിത്രീകരണത്തിൽ പങ്ക് ചേരുമെന്ന് ” മമ്മൂട്ടിയുടെ പിആർ ടീം മഡ്-ഡേയെ അറിയിച്ചു.

മമ്മൂട്ടിക്കും മോഹൻലാലിനും പുറമെ ഫഹദ് ഫാസിൽ , കുഞ്ചാക്കോ ബോബൻ, നയന്‍താര തുടങ്ങിയ വൻ താരനിരയാണ് മഹേഷ് നാരയണൻ്റെ ചിത്രത്തിൽ അണിനിരയ്ക്കുന്നത്. ഇതുവരെ പേരിടാത്ത ചിത്രം ആദ്യം മമ്മൂട്ടിയെ നായകനാക്കി മമ്മൂട്ടി കമ്പനി തന്നെ നിർമിക്കാനായിരുന്നു തീരുമാനിച്ചത്. എന്നാൽ കൂടുതൽ താരങ്ങളും ബജറ്റും ഉയർന്നതോടെ ആൻ്റോ ജോസഫ് ഫിലിം കമ്പനി സിനിമയുടെ നിർമാണം ഏറ്റെടുക്കുകയായിരുന്നു.

Related Stories
Mammootty: ‘മമ്മൂട്ടി പത്മഭൂഷൻ കിട്ടാൻ അർഹനാണ്, പാവങ്ങളുടെ കണ്ണീർ ഒപ്പിയതിനാണ് നമുക്ക് അംഗീകാരം’: വെള്ളാപ്പള്ളി നടേശൻ
Tamil Nadu State Film Awards: ‘പേരൻപിന് ഒരു അവാർഡ് പോലുമില്ലേ?’; ചലച്ചിത്ര പുരസ്കാരത്തിൽ മമ്മൂട്ടിയെ തഴഞ്ഞതിരെ വിമർശനം
Tamil Nadu State Film Awards: തമിഴ്നാട് ചലച്ചിത്ര പുരസ്കാരത്തിൽ മലയാളിത്തിളക്കം; മികച്ച നടിമാരായി മഞ്ജുവും അപർണയും ലിജോമോളും
Bhavana: ‘ആരോ​ഗ്യ പ്രശ്നമൊന്നുമില്ലായിരുന്നു; പെട്ടെന്നാണ് ജീവിതത്തിൽ നിന്ന് ഒരാൾ അപ്രത്യക്ഷരായി പോകുന്നത്’: ഭാവന
Shammi Thilakan: ‘അവാർഡ് വാങ്ങിയവരും കൊടുത്തവരും വീട്ടിൽ പോയി 4 ദിവസം കഴിഞ്ഞു’! ഷമ്മി തിലകന്‍
G Venugopal: വേടൻ, നന്ദ​ഗോവിന്ദം ഭജൻസ് ഒക്കെയാണ്ഇ ഇപ്പോൾ ഹരം! സിനിമാസംഗീതം അസ്തമിക്കുകയാണെന്ന് ജി വേണുഗോപാല്‍
പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തണ്ണിമത്തന് മധുരമുണ്ടോ? ഈ സൂത്രവിദ്യ പരീക്ഷിക്കൂ
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ
അയാളെ കാറിൽ നിന്നും തൂക്കിയെടുത്ത് പോലീസ്
ചേട്ടന് വഴി കൊടുക്കൂ! സഞ്ജുവിന് വഴി ഒരുക്കി സൂര്യകുമാർ യാദവ്
ഹെലികോപ്റ്ററിൽ പറന്നിറങ്ങി മോഹൻലാൽ