Bazooka Trailer: എമ്പുരാന് മുന്നേ ബസൂക്കയുടെ വരവുണ്ട്; ട്രെയിലർ ഉടനെത്തും, ഈ തിയറ്ററിൽ പ്രത്യേക പ്രദർശനവും

Bazooka Trailer: 2025 ഏപ്രിൽ 10 നാണ് ചിത്രം തിയറ്ററുകളിലെത്തുക. ഐപിഎസ് ഓഫീസറുടെ വേഷത്തിൽ ഗൗതം വാസുദേവ് ​​മേനോനും മമ്മൂട്ടിക്കൊപ്പം ബസൂക്കയിൽ ഉണ്ട്. ബാബു ആൻ്റണി, നീത പിള്ള, ഷറഫ് യു ധീൻ, ജഗദീഷ്, സിദ്ധാർത്ഥ് ഭരതൻ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Bazooka Trailer: എമ്പുരാന് മുന്നേ ബസൂക്കയുടെ വരവുണ്ട്; ട്രെയിലർ ഉടനെത്തും, ഈ തിയറ്ററിൽ പ്രത്യേക പ്രദർശനവും

bazooka

Published: 

25 Mar 2025 14:43 PM

പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് ബസൂക്ക. നവാഗതനായ ഡീനോ ഡെന്നിസ് സംവിധാനം ചെയ്യുന്ന ബസൂക്കയുടെ ട്രെയിലർ അപ്ഡേറ്റ് പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. മാർച്ച് 26ന് ട്രെയിലർ എത്തും.

മാർച്ച് 26 ന് രാത്രി 8 മണിക്ക് തൃശ്ശൂരിലെ രാഗം തിയേറ്ററിൽ എക്സ്ക്ലൂസീവ് ട്രെയിലർ പ്രദർശനം നടക്കും. ബുധനാഴ്ച രാത്രി 8.10 ന് ബസൂക്ക ട്രെയിലർ യൂട്യൂബിൽ ഓൺലൈനായി റിലീസ് ചെയ്യും. മോഹൻലാൽ നായകനായെത്തുന്ന എമ്പുരാന്റെ റിലീസിന് ഒരു ദിവസം മുമ്പേയാണ് മമ്മൂട്ടിയുടെ ബസൂക്ക ചിത്രത്തിന്റെ ട്രെയ്‌ലർ എത്തുന്നത്. അതുകൊണ്ട് തന്നെ എമ്പുരാൻ റിലീസിന് മുന്നോടിയായി കേരളത്തിലെ തിയറ്ററുകളിൽ ബസൂക്കയുടെ ട്രെയ്ലറും പ്രദർശിപ്പിക്കുമെന്ന് റിപ്പോർട്ടുണ്ട്.

2025 ഏപ്രിൽ 10 നാണ് ചിത്രം തിയറ്ററുകളിലെത്തുക. ഐപിഎസ് ഓഫീസറുടെ വേഷത്തിൽ ഗൗതം വാസുദേവ് ​​മേനോനും മമ്മൂട്ടിക്കൊപ്പം ബസൂക്കയിൽ ഉണ്ട്. ബാബു ആൻ്റണി, നീത പിള്ള, ഷറഫ് യു ധീൻ, ജഗദീഷ്, സിദ്ധാർത്ഥ് ഭരതൻ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കൂടാതെ ഗായത്രി അയ്യർ, ദിവ്യ പിള്ള, ഐശ്വര്യ മേനോൻ, ഷൈൻ ടോം ചാക്കോ, സ്ഫടികം ജോർജ്, ഷമ്മി തിലകൻ എന്നിവരും ചിത്രത്തിലുണ്ട്.

 

ഗെയിം ത്രില്ലർ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഈ ആക്ഷൻ ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നതും സംവിധായകൻ ഡീനോ ഡെന്നിസ് തന്നെയാണ്. മലയാള സിനിമയിലെ എക്കാലത്തെയും മികച്ച തിരക്കഥാകൃത്ത് കലൂർ ഡെന്നിസിന്റെ മകനാണ് ഡീനോ ഡെന്നിസ്. ഗജകേസരിയോഗം, മിമിക്സ് പരേഡ്, പൈതൃകം തുടങ്ങിയ ജനപ്രിയ ചിത്രങ്ങളുടെ രചയിതാവായ കലൂർ ഡെന്നിസ്, 1980 കളിൽ മമ്മൂട്ടി അഭിനയിച്ച ചിത്രങ്ങൾക്കും തിരക്കഥയൊരുക്കിയിട്ടുണ്ട്. സരിഗമയും തീയേറ്റർ ഓഫ് ഡ്രീംസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

Related Stories
ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ