Manikuttan: ‘ഒരുവലിയ ഹോട്ടലില്‍ നിന്നും വസ്ത്രം മുഷിഞ്ഞതിന്റെ പേരില്‍ ഭക്ഷണം നല്‍കിയില്ല’
Manikuttan About His Life: 2007 ല്‍ പുറത്തിറങ്ങിയ മോഹന്‍ലാല്‍ ചിത്രം ഛോട്ടാ മുംബൈ കഴിഞ്ഞ ദിവസം റീ റിലീസ് ചെയ്തിരുന്നു. സിനിമയില്‍ പ്രധാന കഥാപാത്രത്തെ തന്നെ അവതരിപ്പിക്കാന്‍ മണിക്കുട്ടന് സാധിച്ചു. സൈനു എന്ന കഥാപാത്രത്തെയാണ് മണിക്കുട്ടന്‍ അവതരിപ്പിച്ചത്.

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് മണിക്കുട്ടന്‍. ബിഗ് ബോസ് മലയാളം റിയാലിറ്റി ഷോയില്‍ മത്സരാര്‍ഥിയായി എത്തിയും താരം എല്ലാവരുടെയും ഹൃദയം കീഴടക്കി. ഇപ്പോള്‍ മണിക്കുട്ടന്‍ എന്ന താരം വീണ്ടും ആഘോഷിക്കപ്പെടുകയാണ്.
2007 ല്‍ പുറത്തിറങ്ങിയ മോഹന്‍ലാല്‍ ചിത്രം ഛോട്ടാ മുംബൈ കഴിഞ്ഞ ദിവസം റീ റിലീസ് ചെയ്തിരുന്നു. സിനിമയില്‍ പ്രധാന കഥാപാത്രത്തെ തന്നെ അവതരിപ്പിക്കാന്‍ മണിക്കുട്ടന് സാധിച്ചു. സൈനു എന്ന കഥാപാത്രത്തെയാണ് മണിക്കുട്ടന്‍ അവതരിപ്പിച്ചത്. 21ാം വയസില്‍ ചെയ്ത വേഷത്തിന് ഗംഭീര പ്രേക്ഷക പ്രശംസയുമാണ് ലഭിച്ചത്.
ഇപ്പോഴിതാ തന്റെ ജീവിതത്തില്‍ നേരിടേണ്ടി വന്ന വെല്ലുവിളികളെ കുറിച്ച് സംസാരിക്കുകയാണ് താരം. റിപ്പോര്‍ട്ടര്‍ ടിവിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് താരത്തിന്റെ പ്രതികരണം.




”എന്റെ ജീവിതത്തില്‍ പരാജയങ്ങള്‍ മാത്രമേ ഉണ്ടായിട്ടുള്ളൂ. വിജയങ്ങള്‍ സംഭവിച്ചത് വളരെ കുറവാണ്. ജീവിതത്തിലെ ചില അനുഭവങ്ങളാണല്ലോ എല്ലാത്തിനെയും ഫേസ് ചെയ്യാന്‍ നമ്മളെ പഠിപ്പിക്കുന്നത്. ഡ്രൈവറായിരുന്നു എന്റെ പപ്പ. ഞാന്‍ ചെറുതായിരിക്കുമ്പോള്‍ ഞങ്ങളൊരു സ്ഥലത്ത് ടൂര്‍ പോയി. അവധിയുള്ള സമയത്ത് പപ്പ എന്നെയും കൊണ്ട് പോകാറുണ്ട്.
ആ സ്ഥലത്ത് എത്തിയപ്പോള്‍ ഒരു വലിയ ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ കയറി. പക്ഷെ നമുക്ക് അവര്‍ ആഹാരം നല്‍കിയില്ല. നമ്മുടെ ഡ്രസ്സൊക്കെ വളരെ മുഷിഞ്ഞതായിരുന്നു. അവിടെ ഉണ്ടായിരുന്ന ബാക്കി ആളുകള്‍ക്കെല്ലാം ഭക്ഷണം കൊടുക്കുന്നുണ്ട്. ഞങ്ങള്‍ക്ക് ഫുഡ് വരുന്നില്ല. അന്ന് ഞാന്‍ ഒന്നാം ക്ലാസിലോ മറ്റോ ആണ്.
Also Read: Baahubali Re-Release: രണ്ടല്ല ഒന്ന്! ബാഹുബലി എത്തുന്നു, റീ റിലീസ് ഒക്ടോബറില്‍
പപ്പ, ഫുഡ് വരുന്നില്ലല്ലോ എന്ന് ഞാന്‍ ചോദിക്കുമ്പോള്‍ വരും മക്കളെ എന്നാണ് പപ്പ പറയുന്നത്. അര മണിക്കൂര്‍ കഴിഞ്ഞിട്ടും ഭക്ഷണം വരാതിരുന്നപ്പോള്‍ നമ്മള്‍ എഴുന്നേല്‍ക്കാമെന്ന് പറഞ്ഞ് എഴുന്നേറ്റു. അത് പപ്പയ്ക്ക് വലിയ വിഷമമായി. ഞാന്‍ വളരെ കൂളായാണ് എഴുന്നേറ്റ് നടന്നത്,” എന്നും മണിക്കുട്ടന്‍ പറയുന്നു.