Maniyanpilla Raju: ‘തുടരും സിനിമയുടെ ഷൂട്ട് കഴിഞ്ഞ് പോകുമ്പോഴാണ് ക്യാൻസറാണെന്ന് തിരിച്ചറിഞ്ഞത്’; മണിയൻപിള്ള രാജു

Maniyanpilla Raju About Cancer Diagnosis: കഴിഞ്ഞ ഏതാനും നാളുകളായി മണിയൻപിള്ള രാജുവിന്റെ ആരോഗ്യത്തെ സംബന്ധിച്ച് പല അഭ്യൂഹങ്ങളും സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. മുഖത്ത് ക്ഷീണത്തോടെ പല പരിപാടികളിലും പങ്കെടുത്തതാണ് ചർച്ചകൾക്ക് വഴിവെച്ചത്.

Maniyanpilla Raju: തുടരും സിനിമയുടെ ഷൂട്ട് കഴിഞ്ഞ് പോകുമ്പോഴാണ് ക്യാൻസറാണെന്ന് തിരിച്ചറിഞ്ഞത്; മണിയൻപിള്ള രാജു

മണിയന്‍പിള്ള രാജു

Updated On: 

02 May 2025 19:31 PM

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടനാണ് മണിയൻപിള്ള രാജു. 49 വർഷങ്ങൾ നീളുന്ന സിനിമ ജീവിതത്തിൽ നടൻ 400ലേറെ സിനിമകളിൽ അഭിനയിക്കുകയും 13 സിനിമകൾ നിർമിക്കുകയും ചെയ്തിട്ടുണ്ട്. മോഹൻലാൽ നായകനായ ‘തുടരും’ സിനിമയിലും മണിയൻപിള്ള രാജു വേഷമിട്ടിട്ടുണ്ട്. ചിത്രം മികച്ച പ്രതികരണങ്ങളോടെ മുന്നേറുകയാണ്. ഇതിനിടെ താൻ ക്യാൻസർ ബാധിതനായിരുന്നെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് താരം.

കഴിഞ്ഞ ഏതാനും നാളുകളായി മണിയൻപിള്ള രാജുവിന്റെ ആരോഗ്യത്തെ സംബന്ധിച്ച് പല അഭ്യൂഹങ്ങളും സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. മുഖത്ത് ക്ഷീണത്തോടെ പല പരിപാടികളിലും പങ്കെടുത്തതാണ് ചർച്ചകൾക്ക് വഴിവെച്ചത്. ഇപ്പോഴിതാ താരം തന്നെ തന്റെ ആരോഗ്യത്തെക്കുറിച്ച് സംസാരിക്കുകയാണ്.

താൻ ക്യാൻസർ ബാധിതനായിരുന്നെന്നും ‘തുടരും’ സിനിമയുടെ ഷൂട്ട് കഴിഞ്ഞ് പോകുന്ന സമയത്താണ് അത് തിരിച്ചറിഞ്ഞതെന്നും മണിയൻപിള്ള രാജു പറയുന്നു. ചെവിവേദന വന്ന് മാറാതെ നിന്നപ്പോൾ ഡോക്ടറെ കാണിച്ചുവെന്നും, മരുന്നുകൾ കഴിച്ചിട്ടും മാറാത്തതിനാൽ കൂടുതൽ ടെസ്റ്റ് ചെയ്തപ്പോഴാണ് ക്യാൻസറാണെന്ന് തിരിച്ചറിഞ്ഞതെന്നും നടൻ കൂട്ടിച്ചേർത്തു.

ഇതുവരെ 30 റേഡിയേഷൻ ട്രീറ്റ്‌മെന്റും അഞ്ച് കീമോയും എടുത്തു കഴിഞ്ഞെന്നും, കഴിഞ്ഞ സെപ്റ്റംബറിൽ ചികിത്സ അവസാനിച്ചെന്നും നടൻ വ്യക്തമാക്കി. 16 കിലോ ഭാരം കുറഞ്ഞു. ഇപ്പോൾ കുഴപ്പമില്ലെന്നും മണിയൻപിള്ള രാജു പറഞ്ഞു. എറണാകുളത്ത് ഒരു പൊതുപരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ALSO READ: ‘മോനേ ഞാൻ എങ്ങനെയാ അവനെ ചവിട്ടുക’; മോഹൻലാലിനെ പറ്റിച്ച് ഫൈറ്റ് സീനെടുത്തുവെന്ന് ബിനു പപ്പു

“കഴിഞ്ഞ വർഷം എനിക്ക് ക്യാൻസറായിരുന്നു. ‘തുടരും’ സിനിമയുടെ ഷൂട്ട് കഴിഞ്ഞ് ‘ഭ ഭ ബ’ എന്ന പടത്തിലേക്ക് ജോയിൻ ചെയ്യാൻ പോകുമ്പോഴായിരുന്നു സംഭവം. ചെവി വേദനയായിട്ടാണ് ആദ്യം തുടങ്ങിയത്. നമ്മളൊക്കെ കേട്ട് ശീലിച്ചതുപോലെ ആ സമയത്ത് വലിയ വേദനയൊന്നും ഉണ്ടായിരുന്നില്ല. എംആർഐ ഒക്കെ എടുത്തു നോക്കിയപ്പോഴാണ് സംഗതി മനസിലായത്.

തൊണ്ടയുടെ സൈഡിൽ നാവിന്റെ അറ്റത്തായായിരുന്നു ക്യാൻസർ. ട്രീറ്റ്‌മെന്റിന്റെ ഭാഗമായി 30 റേഡിയേഷനും അഞ്ച് കീമോയും ചെയ്തു. കഴിഞ്ഞ സെപ്റ്റംബറിൽ ട്രീറ്റ്‌മെന്റുകൾ എല്ലാം കഴിഞ്ഞു. ഇപ്പോൾ മരുന്നൊന്നും കഴിക്കുന്നില്ല. പക്ഷേ, എന്റെ ഭാരം 16 കിലോ കുറഞ്ഞു. വേറെ കുഴപ്പമൊന്നുമില്ല” മണിയൻപിള്ള രാജു പറഞ്ഞു.

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ
അമ്മ ഗൊറില്ലയും, കുഞ്ഞും
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി