Manjula Shruthi: മുഖത്ത് മുളകുപൊടി എറിഞ്ഞ് നടിയെ കുത്തിവീഴ്ത്തി ഭര്‍ത്താവ്
Manjula Shruthi Stabbed By Husband: ഏറെ നാളത്തെ പ്രണയത്തിനൊടുവിലാണ് ഓട്ടോ ഡ്രൈവറായ അമ്രേഷും ശ്രുതിയും വിവാഹിതരായത്. ദമ്പതികള്‍ക്ക് രണ്ട് കുട്ടികളുമുണ്ട്. ഹനുമന്തനഗറിലെ വാടക വീട്ടിലായിരുന്നു താമസം.

മഞ്ജുള്ള ശ്രുതിയും ഭര്‍ത്താവും
ബെംഗളൂരു: കന്നഡ നടിയും അവതാരകയുമായ മഞ്ജുള്ള ശ്രുതിയെ കുത്തി പരിക്കേല്‍പ്പിച്ച് ഭര്‍ത്താവ്. അവിഹിത ബന്ധം ആരോപിച്ചാണ് ഭര്‍ത്താവ് ആക്രമണം നടത്തിയതെന്നാണ് വിവരം. ജൂലൈ 4നാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ ശ്രുതി അപകടനില തരണം ചെയ്തതായി ഡോക്ടര്‍മാര്‍ അറിയിച്ചു.
ഏറെ നാളത്തെ പ്രണയത്തിനൊടുവിലാണ് ഓട്ടോ ഡ്രൈവറായ അമ്രേഷും ശ്രുതിയും വിവാഹിതരായത്. ദമ്പതികള്‍ക്ക് രണ്ട് കുട്ടികളുമുണ്ട്. ഹനുമന്തനഗറിലെ വാടക വീട്ടിലായിരുന്നു താമസം. അമ്രേഷും ശ്രുതിയും തമ്മില്‍ വഴക്ക് പതിവായിരുന്നുവെന്ന് സമീപവാസികള്‍ പറയുന്നു.
മൂന്ന് മാസം മുമ്പ് ശ്രുതി അമ്രേഷില്‍ നിന്നും വേര്‍പിരിഞ്ഞ് താമസിക്കാന്‍ ആരംഭിച്ചിരുന്നു. പിന്നാലെ സ്ത്രീധന പീഡനത്തിന്റെ പേരില്‍ ഭര്‍ത്താവിനെതിരെ അവര്‍ പരാതി നല്‍കി. മധ്യസ്ഥ ചര്‍ച്ചകള്‍ ശേഷം ഇരുവരും ഒന്നിച്ചതിന് പിന്നാലെയാണ് ആക്രമണം നടന്നത്.
കുട്ടികള്‍ കോളേജില്‍ പോയ സമയത്താണ് അമ്രേഷ് ശ്രുതിയെ ആക്രമിച്ചതെന്നാണ് പോലീസ് നല്‍കുന്ന വിവരം. ആദ്യം കുരുമുളക് സ്‌പ്രേ മുഖത്തേക്ക് അടിച്ചെന്നും മുളകുപൊടി എറിയുകയായിരുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. ശേഷം നടിയുടെ വാരിയെല്ലുകളിലും തുടയിലും കഴുത്തിലും പല തവണ കുത്തുകയും തല ചുമരില്‍ ഇടിപ്പിക്കുകയും ചെയ്തു.
Also Read: Kota Srinivasa Rao Passes Away: മുതിർന്ന തെലുങ്ക് നടൻ കോട്ട ശ്രീനിവാസ റാവു അന്തരിച്ചു
സമീപവാസികളാണ് ശ്രുതിയെ ആശുപത്രിയില്‍ എത്തിച്ചത്. ഹനുമന്തനഗര്‍ പോലീസ് കൊലപാതക ശ്രമത്തിന് അമ്രേഷിനെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്തു.