Manjummel Boys: ഇളയരാജക്ക് ശരിക്കും എത്ര കൊടുത്തു? മഞ്ഞുമ്മൽ ബോയ്സുമായുള്ള തർക്കത്തിന് ഒടുവിൽ പരിഹാരം

Manjummel Boys Ilayaraja Controversy Settlement : ചിത്രത്തിൻ്റെ പാട്ടുകളുടെ പകർപ്പവകാശം തൻ്റെ പക്കൽ നിന്നും നിർമ്മാതാക്കൾ വാങ്ങിയില്ലെന്നായിരുന്നു ഇളയരാജയുടെ ആരോപണം. എന്നാൽ ചിത്രത്തിൻ്റെ ഓഡിയോ അവകാശങ്ങൾ ഗുണ നിർമ്മാതാക്കളിൽ നിന്നും നേടിയിരുന്നു

Manjummel Boys: ഇളയരാജക്ക് ശരിക്കും എത്ര കൊടുത്തു? മഞ്ഞുമ്മൽ ബോയ്സുമായുള്ള തർക്കത്തിന് ഒടുവിൽ പരിഹാരം

Manjummel Boys Vs Ilayaraja | Credits

Published: 

05 Aug 2024 | 01:10 PM

ഈ വർഷം ആഗോളതലത്തിൽ തന്നെ മലയാള സിനിമയെ ഉയർത്തിയ ഇൻഡസ്‌ട്രിയിലെ വമ്പൻ ഹിറ്റുകളിലൊന്നായിരുന്നു മഞ്ഞുമ്മൽ ബോയ്സ്. ഏതാണ്ട് എല്ലാ റീ മേക്ക് ഭാഷകളിലും ചിത്രം ഒരേ പേരിൽ തന്നെയാണ് റിലീസ് ചെയ്തത്. സിനിമയുടെ റിലീസിന് പിന്നാലെ, ചിത്രത്തിലെ ‘കൺമണി’ അൻപോട് എന്ന ഗാനം അനധികൃതമായി ഉപയോഗിച്ചതിന് സംഗീതസംവിധായകൻ ഇളയരാജ ചിത്രത്തിൻ്റെ നിർമ്മാതാക്കൾക്ക് നോട്ടീസ് അയച്ചിരുന്നു.

ചിത്രത്തിൻ്റെ പാട്ടുകളുടെ പകർപ്പവകാശം തൻ്റെ പക്കൽ നിന്നും നിർമ്മാതാക്കൾ വാങ്ങിയില്ലെന്നായിരുന്നു ഇളയരാജയുടെ ആരോപണം. എന്നാൽ ചിത്രത്തിൻ്റെ ഓഡിയോ അവകാശങ്ങൾ റൈറ്റ്സുള്ള കമ്പനിയിൽ നിന്ന് തന്നെ ചിത്രം നേടിയിരുന്നു. സിനിമ വൻ വിജയമായതോടെ ഇളയരാജ ആദ്യം രണ്ടു കോടി രൂപയാണ് നഷ്ടപരിഹാരം ആവശ്യപ്പെട്ടത്. എന്നാൽ നിലവിൽ പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം ഇളയരാജയ്ക്ക് നഷ്ടപരിഹാരമായി 60 ലക്ഷം രൂപ നൽകിയതായാണ് വിവരം. ചിത്രത്തിൻ്റെ നിർമ്മാതാക്കളായ മഞ്ഞുമ്മേൽ ബോയ്സ്, സൗബിൻ ഷാഹിർ, ബാബു ഷാഹിർ, ഷോൺ ആൻ്റണി എന്നിവർ വിവാദം ഒത്തുതീർപ്പാക്കാൻ  നേരിട്ടു തന്നെ മുൻകൈ എടുത്തതായാണ് വിവരം. 1991-ൽ പുറത്തിറങ്ങിയ കമൽഹാസൻ നായകനായ ഗുണയിലെ പാട്ടാണിത്.

ALSO READ: Manjummel Boys: മഞ്ഞുമ്മല്‍ ബോയ്‌സ് നിര്‍മ്മാതാക്കള്‍ക്കെതിരെ ഇഡി അന്വേഷണം

റിലീസ് ചെയ്തത് വിജയിച്ചിട്ടും നിരവധി വിവാദങ്ങളാണ് മഞ്ഞുമ്മൽ ബോയ്സിൻ്റെ നിർമ്മാതാക്കൾക്ക് നേരിടേണ്ടി വന്നത്.  ഇളയരാജയുമായുള്ള പ്രശ്നങ്ങൾക്ക് പുറമെ സിനിമയ്ക്ക് വേണ്ടി പണം മുടക്കിയ ആൾക്ക് ലാഭ വിഹിതം അടക്കം കൊടുത്തുന്നില്ലെന്നും പരാതിയുണ്ടായിരുന്നു. 250 കോടി ലാഭമുണ്ടാക്കിയിട്ടും മുടക്കുമുതൽ പോലും നൽകിയില്ലെന്നായിരുന്നു പരാതി.  കേസിൽ സൗബിൻ അടക്കമുള്ള നിർമ്മാതാക്കളെ ഇഡി ചോദ്യം ചെയ്തിരുന്നു.

ഏഴ് കോടി രൂപ മുടക്കിയ വ്യക്തിക്ക്സിനിമയ്ക്കായി ഒരു രൂപ പോലും നിർമാണ കമ്പനിയായ പറവ ഫിലിംസ് ചിലവാക്കിയില്ലെന്നും പണം നൽകിയവരെ മനപൂർവ്വം ചതിച്ചുവെന്നും പൊലീസിൻറെ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. കേസിൽ എൻഫോഴ്സ്മെൻ്റ്  വിഭാഗം അന്വേഷണം നടത്തി വരികയാണ്. സിറാജ് വലിയത്തറയാണ് വിഷയത്തിൽ പരാതിപ്പെട്ടത്. ചിദംബരം സംവിധാനം ചെയ്ത ചിത്രം ആഗോള തലത്തിൽ തന്നെ വളരെ അധികം ശ്രദ്ധിക്കപ്പെട്ട ചിത്രങ്ങളിൽ ഒന്നാണ്.

 

Related Stories
Mammootty: ‘മമ്മൂട്ടി പത്മഭൂഷൻ കിട്ടാൻ അർഹനാണ്, പാവങ്ങളുടെ കണ്ണീർ ഒപ്പിയതിനാണ് നമുക്ക് അംഗീകാരം’: വെള്ളാപ്പള്ളി നടേശൻ
Tamil Nadu State Film Awards: ‘പേരൻപിന് ഒരു അവാർഡ് പോലുമില്ലേ?’; ചലച്ചിത്ര പുരസ്കാരത്തിൽ മമ്മൂട്ടിയെ തഴഞ്ഞതിരെ വിമർശനം
Tamil Nadu State Film Awards: തമിഴ്നാട് ചലച്ചിത്ര പുരസ്കാരത്തിൽ മലയാളിത്തിളക്കം; മികച്ച നടിമാരായി മഞ്ജുവും അപർണയും ലിജോമോളും
Bhavana: ‘ആരോ​ഗ്യ പ്രശ്നമൊന്നുമില്ലായിരുന്നു; പെട്ടെന്നാണ് ജീവിതത്തിൽ നിന്ന് ഒരാൾ അപ്രത്യക്ഷരായി പോകുന്നത്’: ഭാവന
Shammi Thilakan: ‘അവാർഡ് വാങ്ങിയവരും കൊടുത്തവരും വീട്ടിൽ പോയി 4 ദിവസം കഴിഞ്ഞു’! ഷമ്മി തിലകന്‍
G Venugopal: വേടൻ, നന്ദ​ഗോവിന്ദം ഭജൻസ് ഒക്കെയാണ്ഇ ഇപ്പോൾ ഹരം! സിനിമാസംഗീതം അസ്തമിക്കുകയാണെന്ന് ജി വേണുഗോപാല്‍
പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തണ്ണിമത്തന് മധുരമുണ്ടോ? ഈ സൂത്രവിദ്യ പരീക്ഷിക്കൂ
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ
അയാളെ കാറിൽ നിന്നും തൂക്കിയെടുത്ത് പോലീസ്
ചേട്ടന് വഴി കൊടുക്കൂ! സഞ്ജുവിന് വഴി ഒരുക്കി സൂര്യകുമാർ യാദവ്
ഹെലികോപ്റ്ററിൽ പറന്നിറങ്ങി മോഹൻലാൽ