Minu Muneer: ‘ഓരോരുത്തരുടെയും പണി പരസ്യമാകും, ഞാൻ നീതിപീഠത്തെയും സർക്കാരിനെയും വിശ്വസിക്കുന്നു’; മിനു മുനീര്‍

Minu Muneer’s Facebook Post Viral:താൻ നീതിപീഠത്തെയും സർക്കാരിനെയും വിശ്വസിക്കുന്നുവെന്നും, ഓരോരുത്തരും ചെയ്ത പണി പരസ്യമാകുക തന്നെ ചെയ്യുമെന്നും നടി പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു നടിയുടെ പ്രതികരണം.

Minu Muneer: ഓരോരുത്തരുടെയും പണി പരസ്യമാകും, ഞാൻ നീതിപീഠത്തെയും സർക്കാരിനെയും വിശ്വസിക്കുന്നു; മിനു മുനീര്‍

Minu Muneer

Published: 

02 Jul 2025 19:25 PM

നടൻ ബാലചന്ദ്രമേനോനെ സോഷ്യൽ മീഡിയയിലൂടെ അപകീർ‌ത്തിപ്പെടുത്തിയ കേസിൽ തന്നെ അറസ്റ്റ് ചെയ്തെന്ന വാർത്തകളെപറ്റി പ്രതികരിച്ച് നടി മിനു മുനീർ. താൻ നീതിപീഠത്തെയും സർക്കാരിനെയും വിശ്വസിക്കുന്നുവെന്നും, ഓരോരുത്തരും ചെയ്ത പണി പരസ്യമാകുക തന്നെ ചെയ്യുമെന്നും നടി പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു നടിയുടെ പ്രതികരണം.

കേസ് ക്ലാസ് ചെയ്തു എന്ന് തീരുമാനിക്കുന്നത് മാധ്യമപ്രവർത്തകരാണോ കോടതി ആണോ എന്നാണ് നടി ചോദിക്കുന്നത്. താൻ നീതിപീഠത്തെയും സർക്കാരിനെയും വിശ്വസിക്കുന്നുവെന്നും അവരുടെ കൂടെ ചേർന്ന് നിൽക്കുന്നുവെന്നും നടി കുറിപ്പിൽ പറയുന്നു. ദൈവം നീതിയുടെ പക്ഷത്താണ്. ഓരോരുത്തരുടെയും പണി പരസ്യമാകും. എറണാകുളം കേസ് നടക്കുന്നുണ്ടെന്ന് മറ്റൊരു കുറിപ്പിൽ മിന്നു പറഞ്ഞു.

Also Read:ബാലചന്ദ്രമേനോനെ അപകീര്‍ത്തിപ്പെടുത്തിയ കേസ്; മീനു മുനീര്‍ അറസ്റ്റില്‍

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം
കേസ് close ചെയ്തു എന്ന് തീരുമാനിക്കുന്നത് ചാനൽ കാരാണോ കോടതി ആണോ???? ഗൂഗിളിലെ ഫോട്ടോ എടുത്തിട്ടാണോ ന്യൂസ്‌ ഇടുന്നത്???? എന്തുകൊണ്ട് ഒരു മീഡിയ പോലും ലൈവ് ഫോട്ടോ ഇട്ടില്ല???? ചിന്തിക്കുക. തിരുവനന്തപുരം കേസ് ക്യാൻസൽ ചെയ്തത് അങ്ങോട്ട്‌ ഹൈലൈറ്റ് ചെയ്തു തകർക്കുന്നു. അപ്പോൾ എറണാകുളം കേസ് എന്തായി??? ഞാൻ നീതിപീഠത്തെയും സർക്കാരിനെയും വിശ്വസിക്കുന്നു.. അവരുടെ കൂടെ ചേർന്ന് നിൽക്കുന്നു. ദൈവം നീതിയുടെ പക്ഷത്താണ്.
ഓരോരുത്തരുടെയും പണി പരസ്യമാകും. കര്‍ത്താവിന്റെ ദിനത്തില്‍ അതു വിളംബരം ചെയ്യും. അഗ്‌നിയാല്‍ അതു വെളിവാക്കപ്പെടും. ഓരോരുത്തരുടെയും പണി ഏതു തരത്തിലുള്ളതെന്ന്‌ അഗ്‌നി തെളിയിക്കുകയും ചെയ്യും.
1 കോറിന്തോസ്‌ 3 : 13


കഴിഞ്ഞ ദിവസമാണ് നടൻ ബാലചന്ദ്രമേനോനെ സമൂഹ മാധ്യമങ്ങളിൽ അപകീർത്തിപ്പെടുത്തിയ കേസിൽ നടിയെ അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തിൽ വിട്ടത്. ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട വിവാദത്തിനിടെയാണ് നടി സംവിധായകനും നടനുമായ ബാലചന്ദ്ര മേനോനെതിരെ രംഗത്ത് വരുന്നത്. 2007 ജനുവരിയിൽ ‘ദേ ഇങ്ങോട്ട് നോക്കിയേ’ എന്ന സിനിമയുടെ ഷൂട്ടിംഗിനിടെ ബാലചന്ദ്ര മേനോനിൽ നിന്ന് ലൈംഗിക അതിക്രമം നേരിടേണ്ടി വന്നുവെന്നായിരുന്നു പരാതി.

Related Stories
ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ