Miss World 2025 Opal Suchata: പതിനാറാം വയസിൽ മാറിടത്തിൽ ശസ്ത്രക്രിയ, 5 വ‍ർഷങ്ങൾക്ക് ഒടുവിൽ ലോക സുന്ദരി പട്ടം; ആരാണ് തായ് സുന്ദരി ഒപൽ സുചത?

Who is Opal Suchata, Miss World 2025: അറിവും, അഴകും ആത്മവിശ്വാസവും ഒരുപോലെ അത്ഭുതപ്പെടുത്തിയ വേദിയിൽ ഈ ഇരുപത്തിയൊന്നുകാരിയെ വ്യത്യസ്ത ആക്കിയത് എന്താകും? അറിയാം, ഈ തായ് സുന്ദരിയുടെ മിസ് വേൾഡ് യാത്ര...

Miss World 2025 Opal Suchata: പതിനാറാം വയസിൽ മാറിടത്തിൽ ശസ്ത്രക്രിയ, 5 വ‍ർഷങ്ങൾക്ക് ഒടുവിൽ ലോക സുന്ദരി പട്ടം; ആരാണ് തായ് സുന്ദരി ഒപൽ സുചത?
Published: 

01 Jun 2025 13:29 PM

ഹൈദരാബാദിലെ ഹിറ്റെക്സ് കൺവൻഷൻ സെന്ററിലെ പ്രൗഢ​ഗംഭീരമായ സദസിനെ സാക്ഷിയാക്കി ലോകസുന്ദരിപ്പട്ടം തായ്ലന്റിന്റെ ഒപൽ സുചത സ്വന്തമാക്കി, കൂടാതെ, തായ്ലന്റിൽ നിന്നുള്ള ആദ്യ ലോകസുന്ദരി എന്ന നേട്ടവും. അറിവും, അഴകും ആത്മവിശ്വാസവും ഒരുപോലെ അത്ഭുതപ്പെടുത്തിയ വേദിയിൽ ഈ ഇരുപത്തിയൊന്നുകാരിയെ വ്യത്യസ്ത ആക്കിയത് എന്താകും? അറിയാം, ഈ തായ് സുന്ദരിയുടെ മിസ് വേൾഡ് യാത്ര…

ആരാണ് ഒപൽ സുചത ?

ലോകമെമ്പാടുമുള്ള 108 മത്സരാർത്ഥികളിൽ നിന്ന് 72-ാമത് മിസ്സ് വേൾഡ് ആയി തായ്ലന്റിന്റെ ഒപൽ സുചത കിരീടമണിഞ്ഞു. മിസ്സ് വേൾഡ് നേടിയ ആദ്യ തായ്‌ലൻഡ് പ്രതിനിധിയായി ചരിത്രം സൃഷ്ടിച്ചു. 2003 സെപ്റ്റംബർ 30ന് തായ്‌ലൻഡിലെ ഫുകേതിലാണ് സുചത ജനിച്ചത്. മാതാപിതാക്കളായ താനെറ്റ് ഡോങ്കാംനെർഡും സുപത്ര ചുവാങ്‌സ്രിയും ഫുക്കറ്റിലെ തലാങ്ങിൽ ബിസിനസ്സ് നടത്തുന്നു. സുക്സ സ്കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം.

ഫുക്കറ്റിൽ വളർന്ന ഒപലിന് തായ്, ഇംഗ്ലീഷ്, ചൈനീസ് ഭാഷകളിൽ പ്രാവീണ്യമുണ്ട്, നിലവിൽ തമ്മസാത് സർവകലാശാലയിലെ ഇന്റർനാഷണൽ റിലേഷൻസിൽ ബിരുദ വിദ്യാർഥിയാണ്. മനഃശാസ്ത്രത്തിലും നരവംശശാസ്ത്രത്തിലും താൽപ്പര്യമുണ്ട്. ഉക്കുലേലെ എന്ന സം​ഗീത ഉപകരണം വായിക്കുന്നതിൽ കഴിവുണ്ട്.

16 വയസ്സിൽ മാറിടത്തിൽ ശസ്ത്രക്രിയയ്ക്ക് വിധേയയായി. സ്വന്തം അനുഭവത്തിൽ നിന്ന് സ്തനാർബുദം സംബന്ധിച്ച് സ്ത്രീകൾക്കിടയിൽ ബോധവത്കരണം നടത്തുന്നതിനായി ‘ഒപൽ ഫോർ ഹെർ’ എന്ന പദ്ധതിയും ആവിഷ്കരിച്ചു.

2021-ൽ മിസ് റട്ടനകോസിൻ മത്സരത്തോടെയാണ് ഒപാലിന്റെ മത്സരവേദി ആരംഭിച്ചത്. തുടർന്ന് മിസ് യൂണിവേഴ്സ് തായ്‌ലൻഡ് 2022-ൽ മത്സരിച്ചു, രണ്ടാം റണ്ണറപ്പായി. 2024-ൽ, മെക്സിക്കോ സിറ്റിയിൽ നടന്ന 73-ാമത് മിസ്സ് യൂണിവേഴ്സിൽ തായ്‌ലൻഡിനെ പ്രതിനിധീകരിച്ച് പങ്കെടുത്തിട്ടുണ്ട്.

വിജയത്തിലേക്ക് നയിച്ച ഉത്തരം

“നിങ്ങൾ ആരായാലും ഏത് പ്രായമായാലും, നിങ്ങളുടെ ജീവിതത്തിൽ നിങ്ങൾ എന്ത് പദവി വഹിച്ചാലും, എപ്പോഴും നിങ്ങളെ ശ്രദ്ധിക്കുന്ന ആരെങ്കിലും ചുറ്റിലുമുണ്ടാകും. അത് ചിലപ്പോൾ ഒരു കുട്ടിയാകാം, യുവാവാകാം, അല്ലെങ്കിൽ മാതാപിതാക്കളാകാം. ആരായാലും നിങ്ങളുടെ പ്രവൃത്തികളിൽ നിന്ന് അവരെ നന്മയിലേക്ക് നയിക്കുക. നമ്മുടെ ചുറ്റുമുള്ള ആളുകൾക്കും നമ്മുടെ ലോകത്തിനും നമുക്ക് ചെയ്യാൻ കഴിയുന്ന ഏറ്റവും മികച്ച കാര്യമാണിത്,” വ്യക്തിപരമായ ഉത്തരവാദിത്തത്തെ കുറിച്ചുള്ള ചോദ്യത്തിനായിരുന്നു മറുപടി.

 

Related Stories
ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ