Mohanlal: പേര് അതു തന്നെ! മോഹൻലാൽ സ്ഥിരീകരിച്ചു; വെളിപ്പെടുത്തൽ ശ്രീലങ്കൻ മാധ്യമത്തോട്

Mohanlal Confirms Mahesh Narayanan Film Title: ശ്രീലങ്കൻ ടൂറിസത്തിന്റെ എക്സ് പേജിൽ വന്നൊരു പോസ്റ്റിന് പിന്നാലെയാണ് ചർച്ചകൾ ആരംഭിച്ചത്. ശ്രീലങ്കയിലേക്ക് മോഹൻലാലിനെ സ്വാഗതം ചെയ്തുകൊണ്ടുള്ള പോസ്റ്റിൽ ചിത്രത്തിന്റെ പേര് പരാമർശിക്കുന്നുണ്ട്.

Mohanlal: പേര് അതു തന്നെ! മോഹൻലാൽ സ്ഥിരീകരിച്ചു; വെളിപ്പെടുത്തൽ ശ്രീലങ്കൻ മാധ്യമത്തോട്

മോഹൻലാലും മമ്മൂട്ടിയും

Updated On: 

25 Jun 2025 08:44 AM

മലയാള സിനിമ പ്രേക്ഷകർ ഏറെ ആകാംഷയോടെ ഉറ്റുനോക്കുന്ന ഒന്നാണ് മഹേഷ് നാരായണന്റെ സംവിധാനത്തിൽ മമ്മൂട്ടിയും മോഹൻലാലും ഒന്നിക്കുന്ന ചിത്രം. ഒപ്പം നയൻതാര, ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തും. നിലവിൽ സിനിമയുടെ എട്ടാം ഷെഡ്യൂൾ ചിത്രീകരണം ശ്രീലങ്കയിൽ പുരോഗമിക്കുകയാണ്.

അടുത്തിടെ ചിത്രത്തിന്റെ പേര് സംബന്ധിച്ച ചർച്ചകൾ സജീവമായിരുന്നു. ശ്രീലങ്കൻ ടൂറിസത്തിന്റെ എക്സ് പേജിൽ വന്നൊരു പോസ്റ്റിന് പിന്നാലെയാണ് ചർച്ചകൾ ആരംഭിച്ചത്. ശ്രീലങ്കയിലേക്ക് മോഹൻലാലിനെ സ്വാഗതം ചെയ്തുകൊണ്ടുള്ള പോസ്റ്റിൽ ചിത്രത്തിന്റെ പേര് ‘പേട്രിയറ്റ്’ എന്ന് പരാമർശിക്കുന്നുണ്ട്. ഇതോടെ സിനിമയുടെ പേര് ഇതാണോയെന്നത് സംബന്ധിച്ച ചർച്ചകൾ സജീവമായി. ഇതല്ലെന്ന് പറഞ്ഞും പലരും രംഗത്തെത്തി. ഇപ്പോഴിതാ ഈ ചർച്ചകൾക്കും അഭ്യൂഹങ്ങൾക്കും വിരാമം ഇട്ടുകൊണ്ട് മോഹൻലാൽ തന്നെ രംഗത്തെത്തിയിരിക്കുകയാണ്. മഹേഷ് നാരായൺ ചിത്രത്തിന്റെ പേര് ‘പേട്രിയറ്റ്’ എന്നാണെന്ന് മോഹൻലാൽ സ്ഥിരീകരിച്ചു.

ശ്രീലങ്കൻ മാധ്യമത്തിന് നൽകിയ പ്രത്യേക അഭിമുഖത്തിലായിരുന്നു മോഹൻലാൽ ഇക്കാര്യം വ്യക്തമാക്കിയത്. ഈ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. ശ്രീലങ്കയിലെ അനുഭവത്തെ കുറിച്ചായിരുന്നു അവതാരകയുടെ ചോദ്യം. ഇതിന് മറുപടിയായി “ഇത് രണ്ടാം തവണയാണ് ഞാൻ ശ്രീലങ്കയിൽ എത്തുന്നത്. ഷെഡ്യൂൾ നേരത്തെ കഴിഞ്ഞിരുന്നു. വലിയൊരു സിനിമയാണിത്. എന്നുവെച്ചാൽ വലിയ താരനിര അണിനിരക്കുന്ന ചിത്രം. ഞാൻ, മമ്മൂട്ടി, ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ തുടങ്ങി നിരവധി പേർ ചിത്രത്തിൽ ഉണ്ട്. ‘പേട്രിയറ്റ്’ എന്നാണ് സിനിമയുടെ പേര്”എന്നായിരുന്നു മോഹൻലാൽ പറഞ്ഞത്. ഈ ഭാഗം മാത്രം കട്ട് ചെയ്താണ് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. വൈകാതെ അണിയറ പ്രവർത്തകർ ഔദ്യോഗികമായി പേര് പുറത്തുവിടുമെന്നാണ് കരുതുന്നത്.

മോഹൻലാലിൻറെ പ്രതികരണം:

ALSO READ: മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ്, സൗബിനടക്കം ഉള്ളവർക്ക് ജാമ്യം നൽകരുതെന്നു പോലീസ്

അതേസമയം, ചിത്രത്തിന്റെ നിർമ്മാണം ആന്റോ ജോസഫും, കോ-പ്രൊഡ്യൂസർമാർ സി ആർ സലിം, സുബാഷ് ജോർജ് മാനുവൽ എന്നിവരാണ്. കഥയും തിരക്കഥയും രചിച്ചിരിക്കുന്നത് മഹേഷ് നാരായണൻ തന്നെയാണ്. ചിത്രത്തിൽ രഞ്ജി പണിക്കർ, രാജീവ് മേനോൻ, ഡാനിഷ് ഹുസൈൻ, ഷഹീൻ, സിദ്ദിഖ്, സനൽ അമൻ, രേവതി, ദർശന രാജേന്ദ്രൻ, സെറീന ഷിഹാബ്, തുടങ്ങിയവരും അണിനിരക്കുന്നുണ്ട്. ബോളിവുഡിലെ പ്രശസ്ത ഛായാഗ്രാഹകനായ മനുഷ് നന്ദയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്.

Related Stories
Kalamkaval Box Office: കളങ്കാവൽ 70 കോടിയിലേക്ക്; തീയറ്ററിൽ പിടിക്കാനാളില്ലാതെ കുതിച്ച് സ്റ്റാൻലി ദാസ്
Akhil Viswanath: അപ്രതീക്ഷിതമായി വിടവാങ്ങി അഖില്‍ വിശ്വനാഥ്; നെഞ്ചുലഞ്ഞ് സുഹൃത്തുക്കളും സിനിമാലോകവും
Dileep: തലക്ക് അടികിട്ടിയ അവസ്ഥ, നടൻ ആണെന്ന് പോലും മറന്നു പോയി ഞാൻ! കുറ്റവിമുക്തനായതിനു പിന്നാലെ ദിലീപ്
Methil Devika: ‘ഇപ്പോള്‍ തോന്നുന്നു, അതിന്റെ ആവശ്യമുണ്ടായിരുന്നില്ലെന്ന്, കുറ്റബോധമുണ്ട്!’ ‘തുടരും’ ഒഴിവാക്കാന്‍ കാരണം…: മേതില്‍ ദേവിക
Actress Assault Case: ‘‘ഒരു ചൂരലെടുത്ത് ഓരോ അടി കൊടുത്ത് വിട്ടാൽ മതിയായിരുന്നു!’’ വിമർശനവുമായി ജുവൽ മേരി
Actress Radhika Radhakrishnan: അത് പൊളിച്ചു! അഭിമാനകരമായ നേട്ടവുമായി അപ്പനിലെ ഷീല
ഓറഞ്ചിൻ്റെ തൊലി കളയല്ലേ! പഴത്തേക്കാൾ ​ഗുണമാണ്
മുട്ട കാൻസറിനു കാരണമാകുമോ?
ഐപിഎല്‍ ലേലത്തില്‍ ഇവര്‍ കോടികള്‍ കൊയ്യും?
ക്രിസ്മസ് അവധിയല്ലേ, കണ്ടിരിക്കേണ്ട കെ-ഡ്രാമകൾ ഇതാ
70 അടി നീളമുള്ള മെസിയുടെ പ്രതിമ
മെസിക്കൊപ്പം രാഹുൽ ഗാന്ധി
യുഡിഎഫ് ജയിക്കില്ലെന്ന് പന്തയം; പോയത് മീശ
മെസിയെ കാണാൻ സാധിച്ചില്ല, സ്റ്റേഡിയം തകർത്ത് ആരാധകർ