BHA BHA BA Trailer: ഭഭബ ട്രെയ്‌ലറില്‍ ഒരു സര്‍പ്രൈസുണ്ട്; ലാലേട്ടനല്ലേ ഊഹിക്കാമല്ലോ…

Mohanlal, Bha Bha Ba Trailer Surprise: ദിലീപിനെ കാണിച്ചുകൊണ്ടാണ് ഭഭബ ട്രെയ്‌ലര്‍ ആരംഭിക്കുന്നത്. ദിലീപിന്റെയും വിനീത് ശ്രീനിവാസന്റെയും സീനുകള്‍ക്കൊടുവില്‍ അതാ എത്തുന്നു ദി റിയല്‍ ഒജി മോഹന്‍ലാല്‍. എന്നാല്‍ വെറുതെയൊരു അതിഥി വേഷമല്ല മോഹന്‍ലാലിന് ഭഭബയിലെന്ന് ഊട്ടിയുറപ്പിക്കുന്നതാണ് ട്രെയ്‌ലര്‍.

BHA BHA BA Trailer: ഭഭബ ട്രെയ്‌ലറില്‍ ഒരു സര്‍പ്രൈസുണ്ട്; ലാലേട്ടനല്ലേ ഊഹിക്കാമല്ലോ...

ഭഭബ ട്രെയ്‌ലറില്‍ നിന്നുള്ള രംഗം

Updated On: 

10 Dec 2025 21:10 PM

ദിവസങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ ദിലീപ് ചിത്രം ഭഭബയുടെ ട്രെയ്‌ലറെത്തി. ഡിസംബര്‍ 18നാണ് സിനിമ തിയേറ്റുകളിലെത്തുന്നത്. ദിലീപ് ആരാധകരെ ഒന്നടങ്കം കോരിത്തരിപ്പിക്കുന്ന ട്രെയ്‌ലര്‍, മോഹന്‍ലാല്‍ ആരാധകര്‍ക്ക് സമ്മാനിക്കുന്നതും സന്തോഷം മാത്രം. സന്തോഷത്തിന് പുറമെ അത്യുഗ്രന്‍ സര്‍പ്രൈസാണ് മോഹന്‍ലാല്‍ ഭഭബയില്‍ ആരാധകര്‍ക്കായി കാത്തുവെച്ചിരിക്കുന്നത്.

ദിലീപിനെ കാണിച്ചുകൊണ്ടാണ് ഭഭബ ട്രെയ്‌ലര്‍ ആരംഭിക്കുന്നത്. ദിലീപിന്റെയും വിനീത് ശ്രീനിവാസന്റെയും സീനുകള്‍ക്കൊടുവില്‍ അതാ എത്തുന്നു ദി റിയല്‍ ഒജി മോഹന്‍ലാല്‍. എന്നാല്‍ വെറുമൊരു അതിഥി വേഷമല്ല മോഹന്‍ലാലിന് ഭഭബയിലെന്ന് ഊട്ടിയുറപ്പിക്കുന്നതാണ് ട്രെയ്‌ലര്‍.

ഒട്ടേറെ ചിത്രങ്ങളില്‍ നിന്ന് റെഫറന്‍സുള്ള സിനിമയില്‍ മോഹന്‍ലാലും ആറാടുമെന്ന കാര്യം ഉറപ്പ്. മോഹന്‍ലാലും ദിലീപും ഒന്നിച്ചെത്തുന്ന ഭാഗങ്ങളില്‍, മോഹന്‍ലാല്‍-മമ്മൂട്ടി കൂട്ടുകെട്ടില്‍ ഒരുങ്ങിയ ഹരികൃഷ്ണന്‍സ് എന്ന ചിത്രത്തിന്റെ റെഫറന്‍സുകളും നമുക്ക് കാണാനാകുന്നതാണ്. എന്നാല്‍ മോഹന്‍ലാല്‍ ഇവിടെ ഞെട്ടിച്ചിരിക്കുന്നത് അഭിനയം കൊണ്ട് മാത്രമല്ല, മറിച്ച് ലുക്ക് കൊണ്ട് വ്യത്യസ്തനാകുകയാണ് അദ്ദേഹം.

ഭഭബ ട്രെയ്‌ലര്‍

ഒടിയന്‍ എന്ന സിനിമയ്ക്ക് ശേഷം മോഹന്‍ലാലിന് ഏറ്റവും കൂടുതല്‍ പഴി കേള്‍ക്കേണ്ടി വന്നത് അദ്ദേഹത്തിന്റെ രൂപമാറ്റവുമായി ബന്ധപ്പെട്ടാണ്. ആ ചിത്രം കഴിഞ്ഞതിന് ശേഷം അദ്ദേഹം താടിവടിച്ചില്ലെന്ന ആക്ഷേപവുമുണ്ട്. എന്നാല്‍ ഭഭബയില്‍ മോഹന്‍ലാല്‍ എത്തുന്നത് ആരാധകര്‍ ഏറെ നാളായി കാണാന്‍ ആഗ്രഹിക്കുന്ന ലുക്കിലാണ്.

Also Read: BHA BHA BA Movie: ‘ഇത് ഞാന്‍ കലക്കും, കാത്തിരുന്ന എന്റെ കം ബാക്ക് മൊമന്റ്‌’; ഭഭബ ട്രെയ്‌ലറെത്തി

താടിവടിച്ച് പണ്ടത്തെ കോളേജ് കുമാരനെ പോലെ ബൈക്കില്‍ ചെത്തുന്ന മോഹന്‍ലാലിനെ ട്രെയ്‌ലറില്‍ കാണാം. ട്രെയ്‌ലര്‍ അവസാനിക്കുന്നതും ‘മതിയാ’ എന്ന അദ്ദേഹത്തിന്റെ ചോദ്യത്തോട്‌ കൂടിയാണ്. ഈ സമയത്ത് അദ്ദേഹത്തിന്റെ മുഖം വ്യക്തമായി സ്‌ക്രീനില്‍ കാണാം.

Related Stories
Kaakum Vadivel Song: ട്രെൻഡ് സെറ്ററായി ‘കാക്കും വടിവേൽ’; മുരുക ഭക്തിക്ക് ഹൈ-എനർജി റാപ്പ് രൂപം
Actress Assault Case: ദിലീപിനെ ഫോക്കസ് ചെയ്ത് വിധി വന്നില്ലെന്നുള്ളതാണ്, കാവ്യയെ ഇഷ്ടം! പ്രിയങ്ക അനൂപ്
Summer in Bethlehem: ഒടുവിൽ നിരഞ്ജൻ എത്തുന്നു, ആശംസകളുമായി ലാലേട്ടൻ, സമ്മർ ഇൻ ബദ്ലഹേം റീ-റിലീസ് തിയതി പ്രഖ്യാപിച്ചു
Actress Assault Case: അതിനായി താനും കാത്തിരിക്കുന്നു; നടിയെ ആക്രമിച്ച് കേസിലെ വിധിയിൽ പ്രതികരിച്ച് ടൊവിനോ തോമസ്
Joy Mathew: എന്റെ ആ​ഗ്രഹം മറ്റൊന്ന്! ഞാൻ തിരഞ്ഞെടുപ്പിൽ മത്സരിക്കണമെന്ന് പലരും ആ​ഗ്രഹിച്ചിരുന്നു; ജോയ് മാത്യു
നിശ്ചയം കഴിഞ്ഞ് മൂന്ന് മാസം; വിവാഹത്തിൽ നിന്ന് പിന്മാറി നടി നിവേദ! കാരണംബിഗ് ബോസ് താരവുമായുള്ള ബന്ധം?
പാചകം ചെയ്യേണ്ടത് കിഴക്ക് ദിശ നോക്കിയോ?
വയറിന് അസ്വസ്ഥത ഉള്ളപ്പോൾ ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ
കാപ്പിയോ ചായയോ? ഏതാണ്​ നല്ലത്
ശരീരം മെലിഞ്ഞുപോയോ? ഈ പഴം കഴിച്ചാല്‍ മതി
സ്കൂട്ടറിൻ്റെ ബാക്കിൽ സുഖ യാത്ര
ചരിത്ര വിജയമെന്ന് മുഖ്യമന്ത്രി
രണ്ടാം ഘട്ട തിരഞ്ഞെടുപ്പിന് തുടക്കം
കലാശക്കൊട്ടിന് ഒരുമിച്ച് നൃത്തം ചെയ്ത് സ്ഥാനാർഥികളായ അമ്മയും മകളും