Mohanlal wedding anniversary: ‘എന്നെന്നും നിന്റേത് മാത്രം’; സുചിത്രയ്ക്ക് വിവാഹ വാര്‍ഷികാശംസകള്‍ നേര്‍ന്ന് മോഹന്‍ലാല്‍

Mohanlal wedding anniversary: 1988 ഏപ്രില്‍ 28നായിരുന്നു മോഹൻലാലിന്റെയും സുചിത്രയുടെയും വിവാഹം. പ്രമുഖ നിർമാതാവ് കെ. ബാലാജിയുടെ മകളാണ് സുചിത്ര.

Mohanlal wedding anniversary: എന്നെന്നും നിന്റേത് മാത്രം; സുചിത്രയ്ക്ക് വിവാഹ വാര്‍ഷികാശംസകള്‍ നേര്‍ന്ന് മോഹന്‍ലാല്‍
Published: 

28 Apr 2025 | 10:46 AM

ഭാര്യ സുചിത്രയ്ക്ക് വിവാഹ വാർഷികാശംസകൾ നേർന്ന് മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ. ഫെയ്സ്ബുക്കിലാണ് ആശംസ നേ‍ർന്ന് പോസ്റ്റ് പങ്കിട്ടത്. ഇതിനൊപ്പം സുചിത്രയെ ചുംബിക്കുന്ന ചിത്രവും പങ്ക് വച്ചിട്ടുണ്ട്. ഇരുവരുടെയും മുപ്പത്തിയേഴാമത് വിവാഹ വാർഷികമാണ്.

പ്രിയപ്പെട്ട സുചിത്രയ്ക്ക് വിവാഹ വാർഷിക ആശംസകൾ. എന്നെന്നും നന്ദിയോടെ, എന്നും നിന്റേത് എന്നാണ് കുറിച്ചത്. നിമിഷങ്ങൾക്കുള്ളിൽ തന്നെ ചിത്രം വൈറലായി. പോസ്റ്റിന് താഴെ നിരവധി പേർ ആശംസകൾ നേർന്നിട്ടുണ്ട്.

1988 ഏപ്രില്‍ 28നായിരുന്നു മോഹൻലാലിന്റെയും സുചിത്രയുടെയും വിവാഹം. പ്രമുഖ നിർമാതാവ് കെ. ബാലാജിയുടെ മകളാണ് സുചിത്ര. പ്രേം നസീർ ഉൾപ്പെടെ അന്നത്തെ പ്രമുഖരെല്ലാം പങ്കെടുത്ത വിവാഹമായിരുന്നു ഇരുവരുടേയും. പ്രണവ്, വിസ്മയ എന്നീ രണ്ട് മക്കളാണുള്ളത്.

അതേസമയം മോഹൻലാലിന്റെ ഏറ്റവും പുതിയ ചിത്രം തുടരും മികച്ച പ്രതികരണങ്ങൾ ഏറ്റ് വാങ്ങി മുന്നേറുകയാണ്. തരുൺ മൂർത്തിയാണ് സംവിധാനം. ഷണ്മുഖം എന്ന ടാക്സി ഡ്രൈവറായാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ എത്തുന്നത്. ശോഭനയാണ് മോഹൻലാല്‍ ചിത്രത്തിലെ നായിക. ബിനു പപ്പു, ഫർഹാൻ ഫാസിൽ, മണിയൻപിള്ള രാജു എന്നിവര്‍ക്കൊപ്പം നിരവധി പുതുമുഖങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നു.

Related Stories
Mammootty: ‘മമ്മൂട്ടി പത്മഭൂഷൻ കിട്ടാൻ അർഹനാണ്, പാവങ്ങളുടെ കണ്ണീർ ഒപ്പിയതിനാണ് നമുക്ക് അംഗീകാരം’: വെള്ളാപ്പള്ളി നടേശൻ
Tamil Nadu State Film Awards: ‘പേരൻപിന് ഒരു അവാർഡ് പോലുമില്ലേ?’; ചലച്ചിത്ര പുരസ്കാരത്തിൽ മമ്മൂട്ടിയെ തഴഞ്ഞതിരെ വിമർശനം
Tamil Nadu State Film Awards: തമിഴ്നാട് ചലച്ചിത്ര പുരസ്കാരത്തിൽ മലയാളിത്തിളക്കം; മികച്ച നടിമാരായി മഞ്ജുവും അപർണയും ലിജോമോളും
Bhavana: ‘ആരോ​ഗ്യ പ്രശ്നമൊന്നുമില്ലായിരുന്നു; പെട്ടെന്നാണ് ജീവിതത്തിൽ നിന്ന് ഒരാൾ അപ്രത്യക്ഷരായി പോകുന്നത്’: ഭാവന
Shammi Thilakan: ‘അവാർഡ് വാങ്ങിയവരും കൊടുത്തവരും വീട്ടിൽ പോയി 4 ദിവസം കഴിഞ്ഞു’! ഷമ്മി തിലകന്‍
G Venugopal: വേടൻ, നന്ദ​ഗോവിന്ദം ഭജൻസ് ഒക്കെയാണ്ഇ ഇപ്പോൾ ഹരം! സിനിമാസംഗീതം അസ്തമിക്കുകയാണെന്ന് ജി വേണുഗോപാല്‍
പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തണ്ണിമത്തന് മധുരമുണ്ടോ? ഈ സൂത്രവിദ്യ പരീക്ഷിക്കൂ
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ
അയാളെ കാറിൽ നിന്നും തൂക്കിയെടുത്ത് പോലീസ്
ചേട്ടന് വഴി കൊടുക്കൂ! സഞ്ജുവിന് വഴി ഒരുക്കി സൂര്യകുമാർ യാദവ്
ഹെലികോപ്റ്ററിൽ പറന്നിറങ്ങി മോഹൻലാൽ