Director Mohan Films : ആ സ്ക്രിപ്റ്റ് വായിച്ച് മോഹൻലാൽ പറഞ്ഞു, ഇത് സാറ് ചെയ്യേണ്ടതല്ല , ആദ്യത്തെ അനുഭവമായിരുന്നു

Director Mohan Malayalam Movie: ബാംഗ്ലൂർ ചെന്നാണ് വായിക്കാൻ സ്ക്രീപ്റ്റ് കൊടുത്തത്.  ആ ചിത്രം നിർമ്മിക്കാമെന്ന് ഏറ്റത് ഒകെ പിള്ളയാണ്. തിരുവനന്തപുരത്ത് വെച്ച് പിന്നീട് ലാലിനെ കണ്ടപ്പോൾ സ്ക്രിപ്റ്റിനെ പറ്റി ചോദിച്ചു, മറുപടി കേട്ട് ഞെട്ടിയതാണ് ശരിക്കും

Director Mohan Films : ആ സ്ക്രിപ്റ്റ് വായിച്ച് മോഹൻലാൽ പറഞ്ഞു, ഇത് സാറ് ചെയ്യേണ്ടതല്ല , ആദ്യത്തെ അനുഭവമായിരുന്നു

Director Mohan | Mukham Movie

Published: 

27 Aug 2024 14:00 PM

കൊച്ചി: അഭ്രപാളിയിൽ നിന്നും മനസ്സിലേക്ക് കുടിയേറിയ, അല്ലെങ്കിൽ ചിര പ്രതിഷ്ട നേടിയ നിരവധി ചിത്രങ്ങളുടെ അമരക്കാൻ കൂടിയായിരുന്നു വിട പറഞ്ഞ എം മോഹൻ. അക്കാലത്തെ ഹിറ്റ് മേക്കറുകളുടെ ഇടയിലേക്ക് വളരെ വേഗത്തിലാണ് മോഹൻ എത്തിപ്പെടുന്നതും. അത്തരത്തിൽ തൻ്റെ ജീവിതത്തിലെ മറക്കാനാവാത്ത നിരവധി മൂഹൂർത്തങ്ങളെ പറ്റി പലയിടത്തും അദ്ദേഹം തന്നെ പറഞ്ഞിട്ടുണ്ട്. അത്തരത്തിലൊന്നായിരുന്നു മോഹൻലാലുമായി മോഹൻ ചെയ്ത സിനിമകൾ.  മുഖത്തിന് മുൻപ് മോഹൻലാലിനെ ഒരു ചിത്രത്തിനായി സമീപിച്ചിരുന്നു, അക്കാലത്ത് എനിക്ക് ലാലുമായി ഡയറക്ടർ ആക്ടർ എന്ന ബന്ധമേയുള്ളു.

ബാംഗ്ലൂർ ചെന്നാണ് വായിക്കാൻ സ്ക്രീപ്റ്റ് കൊടുത്തത്.  ആ ചിത്രം നിർമ്മിക്കാമെന്ന് ഏറ്റത് ഒകെ പിള്ളയാണ്. തിരുവനന്തപുരത്ത് വെച്ച് പിന്നീട് ലാലിനെ കണ്ടപ്പോൾ സ്ക്രിപ്റ്റിനെ പറ്റി ചോദിച്ചു. അത് സാറ് ചെയ്യേണ്ട പടമല്ല, സാറിൻ്റെ കയ്യിൽ നിന്നും ഞാൻ പ്രതീക്ഷിച്ചത് മംഗളം നേരുന്നു പോലത്തെ ഒരു പടമാണ്. എഴുതിയ സ്ക്രിപ്റ്റ് ഒഴിവാക്കേണ്ടി വന്നത് ജീവിതത്തിലെ ആദ്യത്തെ സംഭവമാണ്.

ALSO READ: Director Mohan: സംവിധായകൻ എം മോഹൻ അന്തരിച്ചു

അന്ന് ലാൽ ഹീറോ ലെവലിലേക്ക് എത്തി തുടങ്ങുന്നതേയുള്ളു- മോഹൻ പറയുന്നു. അതിന് ശേഷമാണ് മുഖം ചെയ്യുന്നത്. എൻ്റെ സ്വന്തം പ്രൊഡക്ഷനാണ്. മുഖത്തിൽ അത്ര കാര്യമായ സ്ക്രിപ്റ്റ് വായന ഒന്നും ഉണ്ടായിരുന്നില്ല. പടം ജനങ്ങൾ ഏറ്റെടുത്തു. യുവജനങ്ങളുടെ ഒരു വാട്സാപ്പ് ഗ്രൂപ്പിൽ ഞാനുണ്ട് അവർക്ക് എല്ലാവർക്കും മുഖമാണ് ഏറ്റവും മികച്ച ചിത്രം. അതിൽ നാസർ അതി ഗംഭീരമായാണ് അഭിനയിച്ചിരിക്കുന്നത്. ലോജിക്ക് ഇല്ലാത്ത ഒരു കാര്യം പോലും അതിൽ ഉപയോഗിച്ചിട്ടില്ലെന്നതാണ് പ്രത്യേകത.

അഞ്ജാതനായ കൊലയാളി കൊന്ന സ്ത്രീകൾ

ചിത്രത്തിൽ ഒരു സംശയം വന്നത് എന്തിന് സ്ത്രീകളെ കൊല്ലുന്നു എന്നതായിരുന്നു. അത് തന്നെ ഇരുത്തി ചിന്തിപ്പിച്ചെന്നും പിന്നീട് ചർച്ചയിൽ ഉരുത്തിരിഞ്ഞത് ഒരു സ്ത്രീ കുടുംബത്തിൽ ഇല്ലാതായാൽ പാതി കുടുംബം തന്നെ ഇല്ലാതാകുന്നതിന് തുല്യമാണെന്നായിരുന്നു ചർച്ചയിൽ വന്ന അഭിപ്രായം. ഭർത്താവിൻ്റെ തെറ്റ് കാരണം ഭാര്യ മരിച്ചതോർത്ത് വിങ്ങി വിങ്ങി ഭർത്താവും ഇല്ലാതുന്നതിലേക്ക് എത്തും- എം മോഹൻ അഭിമുഖത്തിൽ പറയുന്നു. ഞാനിപ്പോഴും പറയുന്നു ക്രൈം ചെയ്താൽ പോലീസിന് സറണ്ടറാവുക വേദന തിന്ന് ജീവിക്കുന്നതിലും ഭേദം അതാണ്. ഒളിച്ചിരിക്കുന്നത് പല വിധത്തിലും വേദനയുള്ള കാര്യമാണ്.

കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയാണ് അദ്ദേഹത്തിൻ്റെ അന്ത്യം. നേരത്തെ തിരുവനന്തപുരത്ത് നടന്ന ഒരു പൊതു പരിപാടിയിൽ പങ്കെടുക്കുന്നതിനിടയിൽ കുഴഞ്ഞ വീണ അദ്ദേഹത്തിന് തലച്ചോറിൽ രക്തസ്രാവമുണ്ടായിരുന്നു. പിന്നീട് അദ്ദേഹം നിരവധിക്കാലം ചികിത്സയിലായിരുന്നു.

Related Stories
JioHotstar: ക്രൈം ഫയൽസ് സീസൺ 3, 1000 ബേബീസ് സീസൺ 2; ജിയോ ഹോട്ട്സ്റ്റാർ ഒരുക്കിവച്ചിരിക്കുന്നത് കലക്കൻ വിഭവങ്ങൾ
JioHotstar: ദക്ഷിണേന്ത്യൻ പ്രേക്ഷകരെ ലക്ഷ്യമിട്ട് ജിയോഹോട്ട്സ്റ്റാർ; പുറത്തിറക്കുക 4000 കോടി രൂപയുടെ വെബ് സീരീസുകൾ
Bha Bha Bha Movie: മുണ്ടുമടക്കി മോഹന്‍ലാലും ദിലീപും; ലാലേട്ടനോടുള്ള ഇഷ്ടം പോയെന്ന് ആരാധകർ
Actress Assault Case Verdict: ‘ഞങ്ങള്‍ അവള്‍ക്കൊപ്പമാണ്; ദിലീപിനെ തിരിച്ചെടുക്കാൻ ഒരു ചർച്ചയും നടന്നിട്ടില്ല’; ശ്വേത മേനോൻ
Mohanlal appa video song: അച്ഛൻ – മകൻ ബന്ധത്തിന്റെ ആഴം നിറഞ്ഞ ​ഈണം…. വൃഷഭയിലെ ആദ്യഗാനം ‘അപ്പ’ എത്തി
Manju Pathrose: ബിഗ് ബോസിൽ ഒരു ദിവസം കിട്ടിയ പ്രതിഫലം ഇത്ര; പണം വച്ച് സ്വന്തമാക്കിയത്…; തുറന്നുപറഞ്ഞ് മഞ്ജു പത്രോസ്
ക്രിസ്മസ് അവധിയല്ലേ, കണ്ടിരിക്കേണ്ട കെ-ഡ്രാമകൾ ഇതാ
തലവേദനയ്ക്ക് കാരണം ബിപിയോ? എങ്ങനെ മനസ്സിലാക്കാം
യേശു ജനിച്ചത് ഡിസംബര്‍ 25ന് അല്ല, പിന്നെ ക്രിസ്മസ്?
ഇന്ത്യന്‍ ഫുട്‌ബോള്‍ കോച്ച് ഖാലിദ് ജമീലിന്റെ ശമ്പളമെത്ര?
പട്ടിക്കുട്ടിയുടെ വിട വാങ്ങൽ സഹിക്കാൻ കഴിഞ്ഞില്ല
വലയിലെത്തിയ സാധനത്തെ കണ്ട് ഞെട്ടി
പശുവിൻ്റെ വയറിൽ നിന്നെത്തിയത്
മുങ്ങിയ രാഹുൽ അവസാനം പൊങ്ങി