Deepak Dev : സീത…സീത എന്നായിരുന്നു പാട്ടിന്റെ തുടക്കം; പവിത്രമായ പദം കൈതപ്രം മാറ്റി, അങ്ങനെ സോന സോന ആയി- ദീപക് ദേവ്

Musician Deepak Dev: കൈതപ്രം പാട്ട് എഴുതാൻ എത്തിയപ്പോഴാണ് അടുത്ത ട്വിറ്റ് ഉണ്ടാകുന്നത്. സീത എന്ന പവിത്രമായ വാക്കിനെ ഇങ്ങനെ ഒരു പാട്ടിന് ഉപയോ​ഗിക്കുന്നത് ശരിയാണെന്നു തോന്നുന്നില്ല എന്നാണ് കൈതപ്രം പറഞ്ഞത്.

Deepak Dev : സീത...സീത എന്നായിരുന്നു പാട്ടിന്റെ തുടക്കം; പവിത്രമായ പദം  കൈതപ്രം മാറ്റി, അങ്ങനെ സോന സോന ആയി- ദീപക് ദേവ്

ബെൻ ജോൺസൺ പോസ്റ്റർ, ദീപക് ദേവ് ( image - social media/ facebook)

Published: 

06 Oct 2024 12:20 PM

കൊച്ചി: ഓരോ പാട്ടിനും ഓരോ കഥയുണ്ട്. ആദ്യ രൂപത്തിൽ പുറത്തിറങ്ങാത്തവയും പലപ്പോഴും യാദൃശ്ചികമായി പിറന്നവയും, ഹിറ്റാകുമെന്ന് പ്രതീക്ഷിച്ചിട്ട് ഒടുവിൽ ശ്രദ്ധിക്കാതെ പോയവയും ഉണ്ട്. ഇറങ്ങിയ കാലത്ത് ഏറെ ശ്രദ്ധിക്കപ്പെട്ട ഇന്നും യുവാക്കളുടെ പ്ലേ ലിസ്റ്റിൽ ഇടം പിടിച്ച പാട്ടുകളിൽ ഒന്നാണ് സോനാ സോനാ നീ ഒന്നാം നമ്പർ എന്നത്. 2005-ൽ പുറത്തിറങ്ങിയ ബെൻ ജോൺസൺ എന്ന ചിത്രത്തിലേതാണ് ഈ പാട്ട്.

ദീപക് ദേവ് സം​ഗീത സംവിധാനം നിർവ്വഹിച്ച് കൈതപ്രം വരികൾ എഴുതിയ ഈ പാട്ട് പാടിയിരിക്കുന്നത് ചിത്രത്തിലെ നായകനായി വേഷമിട്ട കലാഭവൻ മണി തന്നെയാണ്. ഈ പാട്ട് പിറന്ന വഴികളെപ്പറ്റി ക്ലബ് എഫമ്മിന് നൽകിയ ഇന്റർവ്യൂവിലാണ് ദീപക് ദേവ് മനസ്സു തുറന്നത്. ആദ്യം സീതാ സീതാ നീ ഒന്നാം നമ്പർ എന്നായിരുന്നു പാട്ടിലെ വരികളെന്നും ഇത് പിന്നീട് കൈതപ്രത്തിന്റെ അഭിപ്രായ പ്രകാരം സോനാ സോനാ എന്നാക്കി മാറ്റുകയായിരുന്നു എന്നും ദീപക് ദേവ് പറയുന്നു.

ആ കഥ ഇങ്ങനെ …

 

ഈ പാട്ടിന്റെ ആദ്യ മ്യൂസിക് ഡയറക്ടർ ദേവയായിരുന്നു. അദ്ദേഹം ഈ പ്രോജക്ട് വിട്ടപ്പോഴാണ് ദീപക് ദേവ് ആ സ്ഥാനത്ത് എത്തിയത്. ദേവയുണ്ടാക്കിയ പാട്ടാണ് സീതാ സീതാ നീ ഒന്നാം നമ്പർ എന്നത്. ദീപക് ദേവ് എത്തിയപ്പോൾ കലാഭവൻ മണിയാണ് ഈ പാട്ടിനെപ്പറ്റി അദ്ദേഹത്തോട് പറയുന്നത്. ആ പാട്ടിന്റെ തുടക്കം അതുപോലെ എടുക്കൂ എന്നും മണി നിർദ്ദേശിച്ചു. എന്നാൽ ദേവയുടെ പാട്ട് അതുപോലെ എടുക്കുന്നതിൽ ദീപക് ദേവിന് താൽപര്യം ഇല്ലായിരുന്നു.

ALSO READ – ‘വേദി വിട്ട് പോകണമെന്ന് ആവശ്യപ്പെട്ടപ്പോൾ വിഷമം തോന്നി’; കോളേജ് പരിപാടിക്കിടെ പ്രിൻസിപ്പൽ അപമാനിച്ച സംഭവത്തിൽ പ്രതികരിച്ച് നടൻ ബിബിൻ ജോർജ്

ദേവ പ്രൊജക്ടിൽ നിന്ന് പോയതിനാൽ അത് എടുക്കുന്നത് കുറ്റബോധം ഉണ്ടാക്കുമെന്ന അഭിപ്രായത്തിലായിരുന്നു ദീപക്. എന്നാൽ ഒരു വരി അല്ലെ ഉള്ളൂ അത് എടുക്കൂ എന്ന മണിയുടെ നിർബന്ധത്തിനു വഴിങ്ങി ആ വരിയുടെ ഈണം മാറ്റി ഉപയോ​ഗിക്കാം എന്ന് ദീപക്ദേവ് സമ്മതിച്ചു.

പക്ഷെ മണിയ്ക്ക് ആ ട്യൂൺ മാറ്റം അം​ഗീകരിക്കാൻ കഴിഞ്ഞില്ല. ആ വരിയുടെ പേരിൽ വീണ്ടും ചർച്ചകൾ നടന്നെങ്കിലും മണി പാടുന്നത് അപ്പോഴും പഴയ ട്യൂണിൽ തന്നെ തുടർന്നു. കൈതപ്രം പാട്ട് എഴുതാൻ എത്തിയപ്പോഴാണ് അടുത്ത ട്വിറ്റ് ഉണ്ടാകുന്നത്. സീത എന്ന പവിത്രമായ വാക്കിനെ ഇങ്ങനെ ഒരു പാട്ടിന് ഉപയോ​ഗിക്കുന്നത് ശരിയാണെന്നു തോന്നുന്നില്ല എന്നാണ് കൈതപ്രം പറഞ്ഞത്.

സോനാ, മോന, സുനൈന തുടങ്ങിയ ഓപ്ഷനുകളാണ് പകരം അദ്ദേഹം നൽകിയത്. അതിൽ സോന തിരഞ്ഞെടുക്കുകയായിരുന്നു. അപ്പോഴും ട്യൂൺ‌ വിഷയത്തിൽ തീരുമാനം ആയില്ല. കലാഭവൻമണി പഴയ ട്യൂണിൽ തന്നെ പാടി പരിശീലിച്ചു. റെക്കോഡിങ് സമയത്ത് എങ്ങനെയെങ്കിലും പറഞ്ഞു മാറ്റാം എന്ന ചിന്തയിൽ ഇരുന്ന ദീപക് ദേവിന് തിരിച്ചടി ആയത് മണി വീണ്ടും പഴയ ട്യൂൺ ആവർത്തിച്ചപ്പോഴാണ്. തനിക്ക് പുതിയ ട്യൂൺ വരില്ലെന്നു ശഠിച്ച മണി പഴയതു പോലെ പാടി.

പിന്നീട് അദ്ദേഹം പോയ ശേഷം കീബോർഡും മറ്റു സാങ്കേതികയും ഉപയോ​ഗിച്ചാണ് ഇന്നു കേൾക്കുന്നതു പോലെ ആ പാട്ടിനെ ദീപക് ദേവ് മാറ്റിയത്. പാട്ടിറങ്ങിയപ്പോൾ മണിയ്ക്കും പരിഭവം ഉണ്ടായിരുന്നില്ല എന്നും വിചാരിച്ചിടത്തേക്ക് എത്തിച്ചു അല്ലേ എന്നു മാത്രമാണ് ചോദിച്ചത് എന്നും അദ്ദേഹം പറയുന്നു. മണി പിന്നീട് പ്രൊമോഷന്റെ ഭാ​ഗമായും പഴയ ട്യൂണിൽ തന്നെയാണ് വേദികളിൽ പാടിയത് എന്നും ദീപക് ദേവ് ഓർക്കുന്നു.

Related Stories
ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ