Nadikar OTT: ടൊവിനോയുടെ ‘നടികർ’ മറ്റൊരു ഒടിടിയിൽ കൂടി; എവിടെ കാണാം?
Nadikar OTT Release: സിനിമയ്ക്കുള്ളിലെ സിനിമാക്കഥ പറഞ്ഞ ചിത്രത്തിന് പ്രേക്ഷകരിൽ നിന്ന് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിച്ചത്. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലാണ് ഏതാനും നാളുകൾക്ക് മുമ്പ് ചിത്രം സൈന പ്ലേയിൽ എത്തിയത്.

'നടികർ' പോസ്റ്റർ
ടൊവിനോ തോമസ്, ഭാവന എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ലാൽ ജൂനിയർ സംവിധാനം ചെയ്ത് കഴിഞ്ഞ വർഷം തീയേറ്ററുകളിൽ എത്തിയ ചിത്രമാണ് ‘നടികർ’. സിനിമയ്ക്കുള്ളിലെ സിനിമാക്കഥ പറഞ്ഞ ചിത്രത്തിന് പ്രേക്ഷകരിൽ നിന്ന് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിച്ചത്. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ ഏതാനും നാളുകൾക്ക് മുമ്പാണ് ചിത്രം ഒടിടിയിൽ എത്തിയത്. നേരത്തെ സൈന പ്ലേയിലൂടെ സ്ട്രീമിങ് ആരംഭിച്ച ചിത്രം ഇപ്പോഴിതാ മറ്റൊരു ഒടിടിയിൽ കൂടി എത്തിയിരിക്കുകയാണ്.
‘നടികർ’ ഒടിടി
ഇപ്പോൾ ‘നടികർ’ സിനിമയുടെ സ്ട്രീമിങ് അവകാശം സ്വന്തമാക്കിയിരിക്കുന്നത് ആമസോൺ പ്രൈം വീഡിയോയായണ്. ചിത്രം നിലവിൽ ആമസോൺ പ്രൈമിൽ സ്ട്രീമിങ് ആരംഭിച്ചിട്ടുണ്ട്. അതേസമയം, ഓഗസ്റ്റ് എട്ടിന് തന്നെ ചിത്രം സൈന പ്ലേയിൽ പ്രദർശനം ആരംഭിച്ചു. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിൽ ചിത്രം കാണാവുന്നതാണ്.
‘നടികർ’ സിനിമയെ കുറിച്ച്
ലാൽ ജൂനിയറിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിത്രത്തിൽ ടൊവിനോ തോമസിനും ഭാവനയ്ക്കും പുറമെ ഷാഹിർ, ധ്യാൻ ശ്രീനിവാസൻ, ഷൈൻ ടോം ചാക്കോ, ലാൽ, ബാലു വർഗീസ്, അനൂപ് മേനോൻ തുടങ്ങിയവരാണ് മുഖ്യവേഷങ്ങളിൽ എത്തിയത്. കൂടാതെ, ചന്ദു സലിംകുമാർ, ഇന്ദ്രൻസ്, മധുപാൽ, സുരേഷ് കൃഷ്‍ണ, സംവിധായകൻ രഞ്ജിത്ത്, ഗണപതി, വിജയ് ബാബു, അൽത്താഫ് സലിം, മണിക്കുട്ടൻ, മേജർ രവി, മൂർ, സുമിത്, നിഷാന്ത് സാഗർ, അഭിറാം പൊതുവാൾ, ശ്രീകാന്ത് മുരളി, അർജുൻ നന്ദകുമാർ, ദിവ്യ പിള്ള എന്നിവരും ചിത്രത്തിൽ അണിനിരന്നു.
ALSO READ: ആസിഫ് അലിയുടെ ‘സർക്കീട്ട്’ ഒടിടിയിലേക്ക്; എപ്പോൾ, എവിടെ കാണാം?
സൂപ്പർസ്റ്റാർ ഡേവിഡ് പടിക്കലിന്റെ കഥാപാത്രമാണ് ടൊവിനോ തോമസ് ചിത്രത്തിൽ അവതരിപ്പിച്ചത്. കൈവിട്ടു പോവുന്ന കരിയർ തിരിച്ചു പിടിക്കുന്ന ഡേവിഡിന്റെ കഥയാണ് ചിത്രം പറയുന്നത്. 40 കോടിയോളം മുതൽ മുടക്കിൽ നിർമിച്ച ചിത്രത്തിന് തീയേറ്ററിൽ വലിയ കളക്ഷൻ നേടാനായില്ല. മൈത്രി മൂവി മെക്കേഴ്‌സ്, നവീൻ യർനേനി, വൈ. രവി ശങ്കർ എന്നിവർ ഭാഗമാകുന്ന ചിത്രത്തിന്റെ നിർമ്മാണം നിർവഹിച്ചത് അലൻ ആന്റണി, അനൂപ് വേണുഗോപാൽ എന്നിവർ ചേർന്നാണ്. തിരക്കഥ ഒരുക്കിയിരിക്കുന്നത് സുവിൻ എസ് സോമശേഖരനാണ്. ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് ആൽബിയാണ്. രതീഷ് രാജാണ് എഡിറ്റിങ്.