Nayanthara: ഷാരൂഖ് അടക്കമുള്ളവർ ഒരു മടിയുമില്ലാതെ അനുമതി നല്‍കി; നന്ദി പറഞ്ഞ് നയൻതാര

Nayanthara: Beyond The Fairy Tale: നിരവധി സിനിമികളിലെ സന്തോഷകരമായ നിമിഷങ്ങള്‍ ഡോക്യുമെന്ററിക്കായി ചേര്‍ത്തുവെച്ചിട്ടുണ്ടെന്നും ഇതിനായി നിരവധി നിര്‍മാതാക്കളെ കാണേണ്ടിവന്നെന്നും അവർ എല്ലാം ഒരു മടിയുമില്ലാതെ അനുമതി നൽകിയെന്നും നയന്‍താര ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ കുറിച്ചു.

Nayanthara: ഷാരൂഖ് അടക്കമുള്ളവർ ഒരു മടിയുമില്ലാതെ അനുമതി നല്‍കി; നന്ദി പറഞ്ഞ് നയൻതാര

നയൻതാര,ഷാരൂഖ് ഖാൻ (Image credits: instagram)

Published: 

21 Nov 2024 09:06 AM

നവംബർ 18 നയൻതാരയുടെ 40-ാം ജന്മദിനത്തിലാണ് വിവാഹ ഡോക്യുമെന്ററി നയൻ‌താര: ബിയോണ്ട് ദി ഫെയറി ടെ‌യ്‌ൽ പുറത്തിറങ്ങിയത്. എന്നാൽ ഏറെ കോളിളക്കം സൃഷ്ടിച്ചായിരുന്നു ഡോക്യുമെന്ററിയുടെ റിലീസിങ്. ധനുഷിനെതിരായ നയന്‍താര നടത്തിയ വെളിപ്പെടുത്തലാണ് വിവാദത്തിലേക്കും വിമർശനങ്ങൾക്കും വഴിവച്ചത്. ഡോക്യുമെന്ററിയില്‍ ‘നാനും റൗഡി ധാന്‍’ എന്ന ചിത്രത്തിലെ ദൃശ്യങ്ങള്‍ ഉള്‍പ്പെടുത്താന്‍ തന്റെ ടീം നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് (എന്‍ഒസി) തേടിയിരുന്നു എന്നും എന്നാല്‍ മൂന്ന് സെക്കന്റ് മാത്രമുള്ള വീഡിയോയ്ക്ക് 10 കോടി രൂപ ആവശ്യപ്പെട്ട് എന്‍ഒസി നല്‍കാതെ ധനുഷ് വൈകിപ്പിച്ചു എന്നുമാണ് നയന്‍താര ആരോപിച്ചത്.

വിവാദങ്ങൾ കത്തി നിൽക്കെ ഇപ്പോഴിതാ ഡോക്യൂമെന്ററിയിൽ ദൃശ്യങ്ങൾ ഉപയോഗിക്കാൻ അനുമതി നൽകിയ സിനിമാതാരങ്ങൾക്ക് നന്ദി പറഞ്ഞെത്തിയിരിക്കുകയാണ് നയൻ‌താര. ബോളിവുഡ് താരം ഷാരൂഖ് ഖാൻ, ഭാര്യയും നിർമാതവുമായ ഗൗരി ഖാൻ, തെലുങ്ക് താരങ്ങളായ ചിരഞ്ജീവി, രാം ചരൺ തുടങ്ങിയ സിനിമാപ്രവർത്തകർക്കാണ് നടി നന്ദി അറിയിച്ചിരിക്കുന്നത്. ഇൻസ്റ്റാ​ഗ്രാമിലാണ് നന്ദി പറഞ്ഞ് താരം കുറിപ്പ് പങ്കുവച്ചത്. താന്‍ ഇതുവരെ അഭിനയിച്ച നിരവധി സിനിമികളിലെ സന്തോഷകരമായ നിമിഷങ്ങള്‍ ഡോക്യുമെന്ററിക്കായി ചേര്‍ത്തുവെച്ചിട്ടുണ്ടെന്നും ഇതിനായി നിരവധി നിര്‍മാതാക്കളെ കാണേണ്ടിവന്നെന്നും അവർ എല്ലാം ഒരു മടിയുമില്ലാതെ അനുമതി നൽകിയെന്നും നയന്‍താര ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ കുറിച്ചു.

 

കുറിപ്പിന്റെ പൂർണ രൂപം
‘നയൻ‌താര: ബിയോണ്ട് ദി ഫെയറി ടെ‌യ്‌ൽ എന്ന ഞങ്ങളുടെ ഡോക്യൂമെന്ററി റിലീസ് ചെയ്തു. സിനിമയിലേക്കുള്ള എൻ്റെ യാത്ര എണ്ണമറ്റ ആഹ്ളാദ നിമിഷങ്ങളാൽ നിറഞ്ഞതാണ് എന്നതിനാൽ, ഞാൻ പ്രവർത്തിച്ച എല്ലാ സിനിമകളും എൻ്റെ ജീവിതത്തിൽ വലിയ പ്രാധാന്യമുള്ളവയാണ്. ഇവയിൽ, പല സിനിമകളും എൻ്റെ ഹൃദയത്തോട് വളരെ അടുത്താണ്, ആ ഓർമ്മകളും ദൃശ്യങ്ങളും ഞങ്ങളുടെ ഡോക്യുമെൻ്ററിയിൽ ഉൾപ്പെടുത്താൻ ഞാൻ ആഗ്രഹിച്ചു. എൻഒസി ലഭിക്കാൻ ഞാൻ നിരവധി പേരെ സമീപിച്ചപ്പോൾ, അവർ മടിയോ താമസമോ കൂടാതെ അനുമതി നൽകി. അവർക്കെല്ലാം ഞാൻ ഹൃദയംഗമമായ നന്ദി രേഖപ്പെടുത്തുന്നു. ശേഷം ഷാരൂഖ്, ഗൗരി ഖാൻ, ഉദയനിധി, അർച്ചന കൽപ്പാത്തി, എ ആർ മുരുഗദോസ്, ചിരഞ്ജീവി, രാം ചരൺ, വിന്ധ്യൻ, മഹാസുബൈർ തുടങ്ങിയ ചലച്ചിത്ര പ്രവർത്തകർക്ക് നയൻസ് നന്ദി അറിയിച്ചു.

Also Read-Nayanthara: ‘ഡയാന ചെയ്തത് രണ്ട് തെറ്റ്; മൂന്ന് മണിക്ക് എന്നെ വിളിച്ചതും, അഭിനയിക്കാൻ ഇല്ലെന്ന് പറഞ്ഞതും’; സത്യൻ അന്തിക്കാട്

ബോളിവുഡിൽ നിന്നും തമിഴ് നിന്നുമുള്ള നിരവധി പേരുടെ പേര് പട്ടികയായി താരം പങ്കുവച്ചിട്ടുണ്ട്. അതേസമയം ‘നാനും റൗഡി താന്‍’ എന്ന ചിത്രത്തിലെ മൂന്ന് സെക്കന്‍ഡ് ദൃശ്യം ഉപയോഗിക്കാന്‍ അനുമതി നല്‍കാത്ത ധനുഷിന്റെ പേര് പരാമര്‍ശിക്കുന്നില്ലെങ്കിലും ധനുഷ് മാത്രമാണ് അനുമതി നല്‍കാത്തത് എന്ന ധ്വനിയാണ് പോസ്റ്റിലുള്ളത്. വിവാഹ ഡോക്യുമെന്ററിയില്‍ ‘നാനും റൗഡി ധാന്‍’ എന്ന ചിത്രത്തിലെ ദൃശ്യങ്ങള്‍ ഉള്‍പ്പെടുത്താന്‍ തന്റെ ടീം നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് (എന്‍ഒസി) തേടിയിരുന്നു എന്നും എന്നാല്‍ മൂധനുഷ് വൈകിപ്പിച്ചു . പിന്നീട് സിനിമയിലെ ബിടിഎസ് വീഡിയോ ആണ് ഉപയോഗിച്ചത് എന്നും നയന്‍താര പറഞ്ഞിരുന്നു. എന്നാൽ ചിത്രം റിലീസ് ആയതിനു ശേഷം ഈ ബിടിഎസ് വീഡിയോയ്‌ക്കെതിരെയും ധനുഷിന്റെ അഭിഭാഷകന്‍ നോട്ടീസ് അയച്ചിരിക്കുന്നു.

Related Stories
Kalamkaval Box Office: കളങ്കാവൽ 70 കോടിയിലേക്ക്; തീയറ്ററിൽ പിടിക്കാനാളില്ലാതെ കുതിച്ച് സ്റ്റാൻലി ദാസ്
Akhil Viswanath: അപ്രതീക്ഷിതമായി വിടവാങ്ങി അഖില്‍ വിശ്വനാഥ്; നെഞ്ചുലഞ്ഞ് സുഹൃത്തുക്കളും സിനിമാലോകവും
Dileep: തലക്ക് അടികിട്ടിയ അവസ്ഥ, നടൻ ആണെന്ന് പോലും മറന്നു പോയി ഞാൻ! കുറ്റവിമുക്തനായതിനു പിന്നാലെ ദിലീപ്
Methil Devika: ‘ഇപ്പോള്‍ തോന്നുന്നു, അതിന്റെ ആവശ്യമുണ്ടായിരുന്നില്ലെന്ന്, കുറ്റബോധമുണ്ട്!’ ‘തുടരും’ ഒഴിവാക്കാന്‍ കാരണം…: മേതില്‍ ദേവിക
Actress Assault Case: ‘‘ഒരു ചൂരലെടുത്ത് ഓരോ അടി കൊടുത്ത് വിട്ടാൽ മതിയായിരുന്നു!’’ വിമർശനവുമായി ജുവൽ മേരി
Actress Radhika Radhakrishnan: അത് പൊളിച്ചു! അഭിമാനകരമായ നേട്ടവുമായി അപ്പനിലെ ഷീല
ഓറഞ്ചിൻ്റെ തൊലി കളയല്ലേ! പഴത്തേക്കാൾ ​ഗുണമാണ്
മുട്ട കാൻസറിനു കാരണമാകുമോ?
ഐപിഎല്‍ ലേലത്തില്‍ ഇവര്‍ കോടികള്‍ കൊയ്യും?
ക്രിസ്മസ് അവധിയല്ലേ, കണ്ടിരിക്കേണ്ട കെ-ഡ്രാമകൾ ഇതാ
70 അടി നീളമുള്ള മെസിയുടെ പ്രതിമ
മെസിക്കൊപ്പം രാഹുൽ ഗാന്ധി
യുഡിഎഫ് ജയിക്കില്ലെന്ന് പന്തയം; പോയത് മീശ
മെസിയെ കാണാൻ സാധിച്ചില്ല, സ്റ്റേഡിയം തകർത്ത് ആരാധകർ