Kevin and Neenu: ഇനി ആരും ചോദിച്ചു വരേണ്ട, നീനു വിവാഹിതയാണ്

Neenu, known from the Kevin murder case, has married: തന്റെ പ്രിയതമനെ കൊലപ്പെടുത്തിയ വീട്ടുകാർക്കൊപ്പം ഇനി പോകില്ലെന്ന് ഉറച്ച തീരുമാനമെടുത്ത നീനു, പഠനത്തിനായി ബാംഗ്ലൂരിലേക്ക് പോയിരുന്നു. കേസിന്റെ നാൾവഴികളും കെവിൻ-നീനു സംഭവം സൃഷ്ടിച്ച സാമൂഹിക ചലനങ്ങളും മലയാളിക്ക് ഇന്നും മറക്കാൻ കഴിയാത്തതാണ്.

Kevin and Neenu: ഇനി ആരും ചോദിച്ചു വരേണ്ട, നീനു വിവാഹിതയാണ്

Kevin And Neenu

Published: 

06 Jun 2025 20:03 PM

കോട്ടയം: കുറേ ഏറെ ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ ഉയരുന്ന ഒരു ചോദ്യമാണ് നീനു വിവാഹിതയാണോ എന്നത്. പ്രമാദമായ കെവിൻ വധക്കേസിലെ നീനു തന്നെ. തുടരും സിനിമയിലുള്ള ദുരഭിമാനക്കൊലയും അനുബന്ധ സംഭവങ്ങളുമാണ് ഈ ചർച്ചകൾക്ക് തിരികൊളുത്തിയത്. നീനു വിവാഹിതയാണെന്നും കെവിന്റെ പിതാവാണ് വിവാഹത്തിന് മുൻകൈ എടുത്തതെന്നുമുള്ള തരത്തിൽ വാർത്തകൾ വന്നിരുന്നു. ഇതിനു പിന്നാലെ അതിന്റെ സത്യാവസ്തയെപ്പറ്റി പുതിയൊരു കണ്ടെത്തലുമായി എത്തിയിരിക്കുകയാണ് മനോരമ.

Also read – ശല്യം സഹിക്കവയ്യ; അമരമ്പലത്ത് 25 കാട്ടുപന്നികളെ വെടിവെച്ച് കൊന്നു, വനത്തിൽ സംസ്കരിച്ചു

തന്റെ പ്രിയതമനെ കൊലപ്പെടുത്തിയ വീട്ടുകാർക്കൊപ്പം ഇനി പോകില്ലെന്ന് ഉറച്ച തീരുമാനമെടുത്ത നീനു, പഠനത്തിനായി ബാംഗ്ലൂരിലേക്ക് പോയിരുന്നു. കേസിന്റെ നാൾവഴികളും കെവിൻ-നീനു സംഭവം സൃഷ്ടിച്ച സാമൂഹിക ചലനങ്ങളും മലയാളിക്ക് ഇന്നും മറക്കാൻ കഴിയാത്തതാണ്. ദുരഭിമാനക്കൊലകളുടെ വാർത്തകൾ വരുമ്പോൾ നീനുവിന്റെ ജീവിതത്തെക്കുറിച്ച് പലരും അന്വേഷിക്കാറുണ്ട്.

 

പുതിയ ജീവിതത്തിലേക്ക് ഒരു പുതിയ തുടക്കം

കഴിഞ്ഞ ഫെബ്രുവരിയിൽ നീനു വിവാഹിതയായെന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. എന്നാൽ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നതുപോലെ ഇത് കെവിന്റെ വീട്ടുകാർ നടത്തിക്കൊടുത്ത വിവാഹമല്ല. കെവിന്റെ കുടുംബവുമായി നീനുവിന് നിലവിൽ യാതൊരു ബന്ധവുമില്ലെന്ന് അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നു. മാധ്യമങ്ങളിൽ നിന്നും പൊതുസമൂഹത്തിൽ നിന്നും പൂർണ്ണമായി അകന്നുനിൽക്കുന്ന നീനു, കേരളത്തിന് പുറത്ത് മറ്റൊരു നഗരത്തിൽ തന്റെ ജീവിതം കെട്ടിപ്പടുക്കാനുള്ള ശ്രമത്തിലാണ്. നീനുവിന്റെ സ്വകാര്യതയെ മാനിച്ചുകൊണ്ട്, വിവാഹവുമായി ബന്ധപ്പെട്ടോ മറ്റ് വ്യക്തിപരമായ കാര്യങ്ങളോ വെളിപ്പെടുത്തുന്നില്ലെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

 

കരുത്തിന്റെ പ്രതീകമായ നീനു

 

ഏകദേശം ഏഴു വർഷം മുൻപാണ് കെവിൻ-നീനു സംഭവം കേരളത്തെ നടുക്കുന്നത്. കെവിനുമായുള്ള നീനുവിന്റെ പ്രണയബന്ധത്തെ അവളുടെ വീട്ടുകാർ ശക്തമായി എതിർത്തിരുന്നു. സാംസ്കാരികമായും സാമ്പത്തികമായും ഉയർന്ന കുടുംബത്തിന്റെ എതിർപ്പിനെ അവഗണിച്ച് കെവിനും നീനുവും വിവാഹം രജിസ്റ്റർ ചെയ്തു. ഇതിനുപിന്നാലെ, കെവിനെ നീനുവിന്റെ വീട്ടുകാർ വിളിച്ചുവരുത്തി മാരകമായി ആക്രമിച്ച് ഉപേക്ഷിക്കുകയായിരുന്നു. പിന്നീട് മരിച്ച നിലയിലാണ് കെവിനെ കണ്ടെത്തിയത്. ഈ സംഭവം കേരളത്തിൽ ദുരഭിമാനക്കൊലകൾക്കെതിരെ വലിയ ജനരോഷം ഉയർത്തുകയും സാമൂഹിക മാറ്റങ്ങൾക്കുവേണ്ടിയുള്ള ചർച്ചകൾക്ക് വഴിയൊരുക്കുകയും ചെയ്തു.

കെവിന്റെ മരണശേഷം, ആ വലിയ വിഷമം ഉള്ളിലൊതുക്കി പഠിച്ച് ജീവിതം തിരികെ പിടിക്കുമെന്ന് പ്രഖ്യാപിച്ച നീനു, നിരവധി പേർക്ക് കരുത്തിന്റെ പ്രതീകമായി മാറിയിരുന്നു. ജീവിതത്തിൽ നേരിട്ട വലിയൊരു ദുരന്തത്തെ അതിജീവിച്ച നീനുവിന്റെ ഭാവി ശോഭനമാകട്ടെ എന്ന് സമൂഹം ആശംസിക്കുന്നു. ഒരിക്കൽ സമൂഹം നൽകിയ ദുരന്തം വീണ്ടും മറ്റൊരു തരത്തിൽ അവർക്കുണ്ടാകാതിരിക്കാൻ നാം ഓരോരുത്തരും ജാഗ്രത പാലിക്കേണ്ടതുണ്ടെന്നും ഓർമ്മിപ്പിക്കുന്നു.

 

Related Stories
Aju Varghese: അജു വർഗീസ് ഇന്നസെൻ്റും നെടുമുടി വേണുവും ഒഴിച്ചിട്ട ശൂന്യത നികത്തുന്നു; സർവ്വം മായയിൽ അത് കാണാമെന്ന് അഖിൽ സത്യൻ
Actress Assault Case: മഞ്ജുവും അതിജീവിതയും പറയുന്ന ഗൂഢാലോചന അന്വേഷിക്കണ്ടേ? പ്രേംകുമാർ
Navya Nair: അച്ഛൻ പോലും തെറ്റിദ്ധരിച്ചു..! തന്റെ മോർഫ് ചെയ്ത ചിത്രങ്ങൾ പ്രചരിപ്പിക്കുന്നതിനെതിരെ നവ്യ നായർ
Kalamkaval Box Office: കളങ്കാവൽ 70 കോടിയിലേക്ക്; തീയറ്ററിൽ പിടിക്കാനാളില്ലാതെ കുതിച്ച് സ്റ്റാൻലി ദാസ്
Akhil Viswanath: അപ്രതീക്ഷിതമായി വിടവാങ്ങി അഖില്‍ വിശ്വനാഥ്; നെഞ്ചുലഞ്ഞ് സുഹൃത്തുക്കളും സിനിമാലോകവും
Dileep: തലക്ക് അടികിട്ടിയ അവസ്ഥ, നടൻ ആണെന്ന് പോലും മറന്നു പോയി ഞാൻ! കുറ്റവിമുക്തനായതിനു പിന്നാലെ ദിലീപ്
ഇഞ്ചിയും വെളുത്തുള്ളിയും ഒരുമിച്ച് കഴിച്ചാൽ എന്താണ് പ്രശ്നം?
ഓറഞ്ചിൻ്റെ തൊലി കളയല്ലേ! പഴത്തേക്കാൾ ​ഗുണമാണ്
മുട്ട കാൻസറിനു കാരണമാകുമോ?
ഐപിഎല്‍ ലേലത്തില്‍ ഇവര്‍ കോടികള്‍ കൊയ്യും?
70 അടി നീളമുള്ള മെസിയുടെ പ്രതിമ
മെസിക്കൊപ്പം രാഹുൽ ഗാന്ധി
യുഡിഎഫ് ജയിക്കില്ലെന്ന് പന്തയം; പോയത് മീശ
മെസിയെ കാണാൻ സാധിച്ചില്ല, സ്റ്റേഡിയം തകർത്ത് ആരാധകർ