Neeraj Madhav: ചാന്‍സ് ചോദിക്കാന്‍ ഭയങ്കര ബുദ്ധിമുട്ടുള്ള ആളാണ് ഞാന്‍, ഈഗോ അല്ലത്: നീരജ് മാധവ്‌

Neeraj Madhav About Movies: നായക വേഷങ്ങളേക്കാള്‍ നീരജ് അവതരിപ്പിച്ചിട്ടുള്ള കോമഡി റോളുകളാണ് ഏറെയും ശ്രദ്ധിക്കപ്പെട്ടിട്ടുള്ളത്. അതില്‍ എടുത്ത് പറയേണ്ട ഒന്നാണ് അടി കപ്യാരെ കൂട്ടമണിയിലെ റെമോ. ലവകുശ, ആര്‍ഡിക്‌സ്, പൈപ്പില്‍ ചുവട്ടിലെ പ്രണയം, ഊഴം തുടങ്ങിയ ചിത്രങ്ങളിലും നീരജ് ഗംഭീര പ്രകടനം കാഴ്ചവെച്ചു.

Neeraj Madhav: ചാന്‍സ് ചോദിക്കാന്‍ ഭയങ്കര ബുദ്ധിമുട്ടുള്ള ആളാണ് ഞാന്‍, ഈഗോ അല്ലത്: നീരജ് മാധവ്‌

നീരജ് മാധവ്‌

Published: 

14 Mar 2025 18:49 PM

‘ഡാന്‍സ്’ ചെയ്തുകൊണ്ട് മലയാള സിനിമയിലേക്കെത്തിയ താരമാണ് നീരജ് മാധവ്. നീരജ് മാധവിനെ മലയാളികള്‍ക്ക് സുപരിചിതമായത് ഡാന്‍സ് റിയാലിറ്റി ഷോകളിലൂടെയാണ്. അമൃത ടിവിയില്‍ സംപ്രേഷണം ചെയ്ത സൂപ്പര്‍ ഡാന്‍സര്‍ എന്ന റിയാലിറ്റി ഷോയാണ് നീരജിന്റെ ഭാവി തിരുത്തിയെഴുതിയത്. പിന്നീട് 2013ല്‍ പുറത്തിറങ്ങിയ ബഡി എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തി.

നായക വേഷങ്ങളേക്കാള്‍ നീരജ് അവതരിപ്പിച്ചിട്ടുള്ള കോമഡി റോളുകളാണ് ഏറെയും ശ്രദ്ധിക്കപ്പെട്ടിട്ടുള്ളത്. അതില്‍ എടുത്ത് പറയേണ്ട ഒന്നാണ് അടി കപ്യാരെ കൂട്ടമണിയിലെ റെമോ. ലവകുശ, ആര്‍ഡിക്‌സ്, പൈപ്പില്‍ ചുവട്ടിലെ പ്രണയം, ഊഴം തുടങ്ങിയ ചിത്രങ്ങളിലും നീരജ് ഗംഭീര പ്രകടനം കാഴ്ചവെച്ചു.

എന്നാല്‍ സിനിമയില്‍ ചാന്‍സ് ചോദിക്കാന്‍ ബുദ്ധിമുട്ടുള്ള ആളാണ് താനെന്നാണ് നീരജ് പറയുന്നത്. ഒന്നും ഓഫര്‍ ചെയ്യാനില്ലാതെ അവരോട് തനിക്കെന്തെങ്കിലും തരൂവെന്ന് പറയുന്നത് ബുദ്ധിമുട്ടാണെന്നാണ് നീരജ് പറയുന്നത്. ക്യൂ സ്റ്റുഡിയോക്ക് നല്‍കിയ അഭിമുഖത്തിലാണ് നീരജിന്റെ പ്രതികരണം.

”ചാന്‍സ് ചോദിക്കാന്‍ ഭയങ്കര ബുദ്ധിമുട്ടാണ് എനിക്ക്. ഒന്നും ഓഫര്‍ ചെയ്യാനില്ലാതെ പോയിട്ട് ഒരാളോട് ബ്ലൈന്റ് ആയി എനിക്കെന്തെങ്കിലും താ എന്ന് പറയുന്നതില്‍ എനിക്കൊരു ഉള്‍വലിവുണ്ടാകും. ഈഗോ അല്ലത്.

ഫാമിലി മാന്‍ ഇറങ്ങുന്നതിന് മുമ്പുള്ള ഒരു പിരീഡ് ഉണ്ടെനിക്ക്. ഒരു വര്‍ഷത്തോളം ഞാന്‍ വെറുതെയിരുന്നു. തിരിച്ച് വന്നപ്പോള്‍ പണിയില്ലെന്ന അവസ്ഥയായിരുന്നു. അവന്‍ ഔട്ടായി എന്നുവരെ പറഞ്ഞിട്ടുണ്ട്,” നീരജ് പറയുന്നു.

Also Read: Sshivada: ‘ഇന്റിമേറ്റ് സീന്‍സ് ചെയ്യാനും കൂടുതല്‍ എക്സ്പോസ് ചെയ്യാനും എനിക്ക് താത്പര്യമില്ല’; ശിവദ

അതേസമയം, ജിയോ ഹോട്ട്‌സ്റ്റാറില്‍ സംപ്രേഷണം ചെയ്യുന്ന ലവ് അണ്ടര്‍ കണ്‍സ്ട്രക്ഷന്‍ എന്ന പരമ്പരയില്‍ നീരജ് പ്രധാന വേഷത്തെ കൈകാര്യം ചെയ്യുന്നുണ്ട്. ആമസോണ്‍ പ്രൈം വീഡിയോക്ക് വേണ്ടി രാജ് ആന്‍ഡ് ഡികെ അവതരിപ്പിച്ച ഫാമിലി മാനിലും നീരജ് വേഷമിട്ടിരുന്നു.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും