Ahaana Krishna: ‘അഹാനയല്ലേ ഇത്; ഈ ഒളിച്ചുകളി അവസാനിപ്പിക്ക്’! നിമിഷിന്റെ പോസ്റ്റ് ചർച്ചയാകുന്നു
Nimish Ravi's New Photo Goes Viral:ചിത്രം വൈറലായതോടെ ഇത് അഹാനയല്ലേയെന്നാണ് ആരാധകരുടെ പ്രധാന ചോദ്യം.ഈ ഒളിച്ചുകളി അവസാനിപ്പിക്ക് എന്നും ചിലർ പറയുന്നുണ്ട്. നിരവധി പേരാണ് ചിത്രത്തിന് സ്‌നേഹം അറിയിച്ച് എത്തിയത്.

Ahaana Krishna
മലയാളികൾക്ക് ഏറെ സുപരിചിതയാണ് നടി അഹാന കൃഷ്ണ. സോഷ്യൽ മീഡിയയിൽ സജീവമായ താരം വ്‌ളോഗിലൂടെയും പോസ്റ്റുകളിലും തന്റെ പുതിയ വിശേഷങ്ങൾ പങ്കുവച്ച് എത്താറുണ്ട്.ഇതൊക്കെ വൈറലായി മാറാറുണ്ട്. ഇത്തരത്തിൽ താരം പങ്കുവച്ച പോസ്റ്റ് വലിയ രീതിയിൽ ശ്രദ്ധ നേടിയിരുന്നു. ഛായാഗ്രാഹകനായ നിമിഷ് രവിയുടെ ഒപ്പമുള്ള ചിത്രമാണ് പങ്കുവച്ചത്. ഇതിനു പിന്നാലെ ഇരുവരും തമ്മിൽ പ്രണയത്തിലാണെന്ന തരത്തിലുള്ള ഗോസിപ്പുകൾ പ്രചരിക്കാൻ തുടങ്ങി. എന്നാൽ ഇതേക്കുറിച്ച് ഇതുവരെ ഇവർ പ്രതികരിച്ചിട്ടില്ല.
ഇപ്പോഴിതാ നിമിഷ് രവി പങ്കുവച്ച പുതിയ പോസ്റ്റാണ് വീണ്ടും ചർച്ചയാകുന്നത്. പെയിന്റിംഗ് പോലെ അനുഭവപ്പെട്ടൊരു റിയല്‍ മൊമന്റ് എന്ന ക്യാപ്ഷൻ നൽകിയായിരുന്നു നിമിഷ് പുതിയ പോസ്റ്റ് പങ്കുവച്ചത്. പുറംതിരിഞ്ഞ് നില്‍ക്കുന്നൊരു പെണ്‍കുട്ടിയാണ് ചിത്രത്തിലുള്ളത്. രാജസ്ഥാനില്‍ നിന്നും പകര്‍ത്തിയ ഫോട്ടോയാണെന്ന് നിമിഷ് ചിത്രത്തിനൊപ്പം കുറിച്ചിട്ടുണ്ട്. ചിത്രം വൈറലായതോടെ ഇത് അഹാനയല്ലേയെന്നാണ് ആരാധകരുടെ പ്രധാന ചോദ്യം.ഈ ഒളിച്ചുകളി അവസാനിപ്പിക്ക് എന്നും ചിലർ പറയുന്നുണ്ട്. നിരവധി പേരാണ് ചിത്രത്തിന് സ്‌നേഹം അറിയിച്ച് എത്തിയത്.
അതേസമയം ഇതിനു മുൻപും അഹാനയും നിമിഷും ഒന്നിച്ചുള്ള ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ദിയയുടെ വിവാഹത്തിന് മാച്ചിംഗ് കളറിലുള്ള ഡ്രസാണ് ഇരുവരും ധരിച്ചത്. ഇതിനു പിന്നാലെ ഇവരുടെ വിവാഹനിശ്ചയവും ഇതിനിടയില്‍ കഴിഞ്ഞോ എന്നായിരുന്നു ചോദ്യങ്ങള്‍. ഇതിനു വിശദീകരണവുമായി നിമിഷ് എത്തിയിരുന്നു. തന്റെ കല്യാണം കഴിഞ്ഞിട്ടില്ലെന്നും തന്റെ ബെസ്റ്റ് ഫ്രണ്ടിന്റെ അനിയത്തിയുടെ കല്യാണത്തിലെ ചിത്രങ്ങളാണ് അത് എന്നായിരുന്നു നിമിഷ് അന്ന് പറഞ്ഞത്.
അതേസമയം അഹാന കൃഷ്ണയും നിമിഷ് രവിയും നല്ല സുഹൃത്തുക്കളാണ്. ലൂക്കയെന്ന ചിത്രത്തിന്റെ ഛായാഗ്രാഹകനായിരുന്നു നിമിഷ്. സിനിമാമോഹവുമായി നടന്ന കാലം മുതല്‍ നിമിഷിനെ അറിയാം അഹാനയ്ക്ക്. ഇരുവരും പിറന്നാൾ ആശംസ അറിയിച്ചതെല്ലാം വൈറലായിട്ടുണ്ട്. പിറന്നാള്‍ ആശംസകള്‍ പാര്‍ട്‌നര്‍, കോണ്‍ഫിഡന്റ്, ബെസ്റ്റ് ഫ്രണ്ട് എന്നായിരുന്നു നിമിഷ് അഹാനയ്ക്ക് ആശംസ അറിയിച്ച് കുറിച്ചത്.