Nivin Pauly: ഇത് ഒന്നൊന്നര തിരിച്ചുവരവാകും; ലോകേഷിന്റെ ‘എല്‍സിയു’വിൽ നിവിൻ പോളി, ഔദ്യോഗിക പ്രഖ്യാപനം എത്തി

Nivin Pauly in Lokesh Kanagaraj’s LCU: ചിത്രത്തിലെ നിവിൻ പോളിയുടെ കഥാപാത്രത്തെ പരിചയപ്പെടുത്തുന്ന ഒരു വീഡിയോ പങ്കുവെച്ചിരിക്കുകയാണ് ബെൻസിന്റെ അണിയറ പ്രവർത്തകർ. 'വാൾട്ടർ' എന്ന ഒരു സ്റ്റൈലിഷ് വില്ലൻ റോളിലാണ് നിവിൻ പോളി ഈ ചിത്രത്തിൽ എത്തുന്നത്.

Nivin Pauly: ഇത് ഒന്നൊന്നര തിരിച്ചുവരവാകും; ലോകേഷിന്റെ എല്‍സിയുവിൽ നിവിൻ പോളി, ഔദ്യോഗിക പ്രഖ്യാപനം എത്തി

'ബെൻസി'ൽ നിവിൻ പോളി

Published: 

04 Jun 2025 19:22 PM

കാർത്തി നായകനായ ‘കൈതി’ എന്ന സിനിമയിലൂടെ സംവിധായകൻ ലോകേഷ് കനകരാജ് തുടക്കം കുറിച്ച സിനിമാറ്റിക് യൂണിവേഴ്‌സായ എൽ സിയുവിലെ ഏറ്റവും പുതിയ ചിത്രമായ ‘ബെൻസി’ൽ മലയാളത്തിന്റെ പ്രിയ നടൻ നിവിൻ പോളിയും. കഴിഞ്ഞ ദിവസം, ചിത്രത്തിന്റെ അണിയറ പ്രവത്തർക്കർ ഇന്ന് (ജൂൺ 4) ഒരു പ്രധാന കാസ്റ്റ് റിവീൽ ഉണ്ടാവുമെന്ന് അറിയിച്ചിരുന്നു. ഇതിന് പിന്നാലെ, വരുന്നത് നിവിൻ പോളി ആണോയെന്ന തരത്തിലുള്ള ചർച്ചകൾ സമൂഹ മാധ്യമങ്ങളിൽ സജീവമായിരുന്നു.

ഇപ്പോഴിതാ ചിത്രത്തിലെ നിവിൻ പോളിയുടെ കഥാപാത്രത്തെ പരിചയപ്പെടുത്തുന്ന ഒരു വീഡിയോ പങ്കുവെച്ചിരിക്കുകയാണ് ബെൻസിന്റെ അണിയറ പ്രവർത്തകർ. ‘വാൾട്ടർ’ എന്ന ഒരു സ്റ്റൈലിഷ് വില്ലൻ റോളിലാണ് നിവിൻ പോളി ഈ ചിത്രത്തിൽ എത്തുന്നത്. ശരീരം മുഴുവൻ സ്വർണ്ണാഭരണങ്ങൾ അണിഞ്ഞ്, സ്വർണ്ണ പല്ലും വെച്ച ഉഗ്ര രൂപത്തിലാണ് നിവിനെ ചിത്രത്തിൽ അവതരിപ്പിക്കുന്നത് എന്ന് വീഡിയോയിൽ നിന്നും വ്യക്തമാണ്. നിവിന്റെ കരിയറിലെ വലിയ വഴിത്തിരിവായി ഈ വില്ലൻ വേഷം മാറുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

രാഘവ ലോറൻസ് നായകനായി എത്തുന്ന ‘ബെൻസ്’, തിരക്കഥ രചിച്ചു സംവിധാനം ചെയ്യുന്നത് ഭാഗ്യരാജ് കണ്ണനാണ്. ‘റെമോ’, ‘സുൽത്താൻ’ തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനാണ് ഇദ്ദേഹം. ലോകേഷ് കനകരാജ് നിർമ്മാണ പങ്കാളിയായ ഈ ചിത്രത്തിന്റെ കഥ രചിച്ചതും ലോകേഷ് തന്നെയാണ്. പാഷൻ സ്റ്റുഡിയോസിന്റെ ബാനറിൽ സുധൻ സുന്ദരം, ലോകേഷ് കനകരാജിന്റെ ജി സ്‌ക്വാഡ്, ജഗദീഷ് പളനിസ്വാമിയുടെ ദി റൂട്ട് എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം.

ALSO READ: ‘ജീവിതത്തിൽ ചെയ്ത ഏറ്റവും വലിയ ശരി ആ സംവിധായകനെ അടിച്ചതാണ്; സഹിക്കാൻ പറ്റാത്ത അനുഭവങ്ങളുണ്ടായി’

മ്യൂസിക് സെൻസേഷനായ സായ് അഭ്യങ്കർ ആണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. വമ്പൻ ബജറ്റിലൊരുങ്ങുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത് ഗൗതം ജോർജ് ആണ്. എഡിറ്റിംഗ് കൈകാര്യം ചെയ്യുന്നത് ഫിലോമിൻ രാജാണ്. ‘കൈതി’, ‘വിക്രം’, ‘ലിയോ’ എന്നിവയുൾപ്പെടുന്ന ലോകേഷ് സിനിമാറ്റിക് യുണിവേഴ്സിൽ പുതുതായി ‘ബെൻസ്’ കൂടി ചേരും. ‘കൈതി 2’, ‘വിക്രം 2’, ‘സ്റ്റാൻറ് എലോൺ ചിത്രമായ റോളക്സ്’ എന്നിവയായിരിക്കും ഇനി എൽസിയുവിൽ ഉണ്ടാവുക എന്ന് ലോകേഷ് തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. മാർക്കറ്റിംഗ് ആൻഡ് അഡ്വർടൈസിംഗ് നിർവഹിക്കുന്നത് ബ്രിങ് ഫോർത്ത് ആണ്.

ഭാഗ്യരാജ് കണ്ണൻ ഫേസ്ബുക്കിൽ പങ്കുവെച്ച കാസ്റ്റ് റിവീൽ വീഡിയോ:

Related Stories
Biju Narayanan: ‘ശ്രീക്ക് പകരം ഒരാളെ സങ്കൽപ്പിക്കാൻ പറ്റില്ല; ഇന്നും തിയറ്ററിൽ തൊട്ടടുത്ത സീറ്റ് ബുക്ക് ചെയ്തിടും’: ബിജു നാരായണൻ
Kalamkaval OTT : ഉറപ്പിക്കാവോ?! കളങ്കാവൽ ഒടിടി അവകാശം ഈ പ്ലാറ്റ്ഫോമിന്
Year Ender 2025: ആളും ആരവങ്ങളുമില്ലാത സാമന്ത, സിമ്പിളായി ഗ്രേസും; പകിട്ടു കുറയാതെ ആര്യ; 2025-ൽ നടന്ന താര വിവാഹങ്ങള്‍
Gauthami Nair: ‘സ്ത്രീ കഥാപാത്രങ്ങൾക്ക് ഇവിടെ ഒരു വിലയും ഇല്ലേ, കഷ്ടപ്പെടുന്ന പല നടിമാരേയും അറിയാം’: ഗൗതമി നായർ
Kalamkaval Movie Review: ഇത് വിനായകന്റെ കളങ്കാവല്‍; നത്ത് മിന്നിച്ചു, സ്റ്റാന്‍ലി ദാസായി മമ്മൂട്ടിയും കസറി
Actress Kavitha: ‘സീരിയലിൽ നിന്നും മാറിയത് മകന് വേണ്ടി, അവസാനം മകൻ തന്നെ തള്ളിപ്പറഞ്ഞു; ആത്മഹത്യയ്ക്ക് ശ്രമിച്ചു’; സീരിയൽ നടി കവിത
ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ
അമ്മ ഗൊറില്ലയും, കുഞ്ഞും
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്