‌Pharma Web Series: മികച്ച പ്രതികരണവുമായി ഫാർമ; ഇത് നിവിൻ പോളിയുടെ ശരിക്കുള്ള തിരിച്ചുവരവെന്ന് ആരാധകർ

Nivin Pauly In Pharma: ജിയോഹോട്ട്സ്റ്റാറിൻ്റെ ഏറ്റവും പുതിയ വെബ് സീരീസായ ഫാർമയ്ക്ക് ലഭിക്കുന്നത് മികച്ച പ്രതികരണങ്ങൾ. നിവിൻ പോളിയാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

‌Pharma Web Series: മികച്ച പ്രതികരണവുമായി ഫാർമ; ഇത് നിവിൻ പോളിയുടെ ശരിക്കുള്ള തിരിച്ചുവരവെന്ന് ആരാധകർ

നിവിൻ പോളി. ഫാർമ

Published: 

20 Dec 2025 10:35 AM

ജിയോഹോട്ട്സ്റ്റാറിൻ്റെ ഏറ്റവും പുതിയ മലയാളം വെബ് സീരീസാണ് ഫാർമ. നിവിൻ പോളിയെ നായകനാക്കി ബിനു പപ്പു, വീണ നന്ദകുമാർ, ശ്രുതി രാമചന്ദ്രൻ തുടങ്ങിയവർ അഭിനയിച്ച ഫാർമ ഈ മാസം 19നാണ് ജിയോഹോട്ട്സ്റ്റാറിൽ സ്ട്രീം ചെയ്ത് തുടങ്ങിയത്. സീരീസിനെപ്പറ്റി വളരെ മികച്ച പ്രതികരണങ്ങളാണ് വരുന്നത്.

മരുന്ന് മാഫിയയുമായി ബന്ധപ്പെട്ട ഉള്ളുകളികൾ ഫാർമ കൃത്യമായി ചൂണ്ടിക്കാട്ടുന്നു എന്ന് പലരും അഭിപ്രായപ്പെടുന്നുണ്ട്. ഇതൊരു മഞ്ഞുമലയുടെ അറ്റം മാത്രമാണെന്നും വളരെ സങ്കീർണമായ നിരവധി പ്രശ്നങ്ങൾ ഈ മേഖലയിൽ ഉണ്ടെന്നും നിരീക്ഷണമുണ്ട്. നിവിൻ പോളി അവതരിപ്പിക്കുന്ന കെപി വിനോദ് എന്ന കഥാപാത്രത്തെയും ആരാധകർ പുകഴ്ത്തുന്നുണ്ട്. വളരെ നിയന്ത്രിതമായുള്ള അഭിനയത്തിലൂടെ താരം ശക്തമായ തിരിച്ചുവരവാണ് ഫാർമയിലൂടെ നടത്തിയിരിക്കുന്നത്.

Also Read: Sreenivasan: മണ്ടത്തരം, കുബുദ്ധി, അസൂയ; സെൽഫ് മാർക്കറ്റിങിന്റെ ശ്രീനിവാസൻ ചിന്ത

മരുന്ന് കമ്പനികളും ആശുപത്രികളും തമ്മിലുള്ള അവിശുദ്ധ ബന്ധവും എങ്ങനെയാണ് മരുന്ന് കമ്പനികൾ നമ്മുടെ മരുന്ന് തിരഞ്ഞെടുപ്പിനെപ്പോലും സ്വാധീനിക്കുന്നത് എന്നും ഫാർമ ചൂണ്ടിക്കാട്ടുന്നു. കെപി വിനോദ് എന്നയാൾ, സ്വയമറിയാതെ ഒരു സിസ്റ്റത്തിൻ്റെ ഭാഗയായി വില്ലൻ കോളത്തിൽ ചേർക്കപ്പെടുന്നത് ഗംഭീരമായാണ് സീരീസ് അവതരിപ്പിച്ചത്. 20കളിൽ മെഡിക്കൽ റെപ്രസൻ്റേറ്റിവ് ആയി കരിയർ ആരംഭിക്കുന്ന വിനോദ് സിസ്റ്റത്തിൻ്റെ ഉള്ളുകളികൾ പഠിച്ച് സിസ്റ്റത്തിനെതിരെ നിലകൊള്ളുന്നതാണ് ഫാർമയുടെ ഉള്ളടക്കം. മുൻപും ഇതേ ആശയത്തിൽ വെബ് സീരീസുകൾ വന്നിട്ടുണ്ടെങ്കിലും മലയാളത്തിൽ ഇങ്ങനെയൊന്ന് ഇതാദ്യമായാണ്.

പിആർ അരുൺ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന വെബ് സീരീസാണ് ഫാർമ. അര മണിക്കൂർ വീതമുള്ള എട്ട് എപ്പിസോഡുകളാണ് സീരീസിലുള്ളത്. രണ്ടാം ഭാഗം വരുമോ എന്നതിൽ ഇതുവരെ അണിയറപ്രവർത്തകരോ ജിയോഹോട്ട്സ്റ്റാറോ പ്രതികരിച്ചിട്ടില്ലെങ്കിലും മികച്ച പ്രതികരണങ്ങൾ ലഭിക്കുന്നതിനാൽ സെക്കൻഡ് സീസണിലേക്ക് സീരീസ് പുതുക്കിയേക്കും.

ഫാർമ ട്രെയിലർ കാണാം

Related Stories
Sreenivasan:പരിശ്രമശാലികൾക്കുള്ള പാഠപുസ്തകം; ശ്രീനിവാസന്റെ വിയോ​ഗം വീണ്ടെടുക്കാനാവാത്ത നഷ്ടം; മുഖ്യമന്ത്രി
Sreenivasan: യാത്ര പറയാതെ ശ്രീനി മടങ്ങി…. ഉള്ളുലഞ്ഞ് മോഹൻലാൽ
Sreenivasan: പിറന്നാൾ ദിനത്തിൽ തേടിയെത്തിയത് അച്ഛന്റെ അപ്രതീക്ഷിത വേർപാട്: പൊട്ടിക്കരഞ്ഞ് ധ്യാൻ ശ്രീനിവാസൻ; ചേർത്തുപിടിച്ച് അമ്മ
Sreenivasan: ‘ഒറ്റ വർഷത്തിലെഴുതിയത് പത്ത് തിരക്കഥ, പത്തും സൂപ്പർ ഹിറ്റുകൾ’; ശ്രീനിവാസൻ്റെ പഴയ ഇൻ്റർവ്യൂ
Sreenivasan Funeral Update: സംസ്കാര സമയം തീരുമാനിച്ചു, ശ്രീനിവാസൻ്റെ അന്ത്യവിശ്രമം ആഗ്രഹപ്രകാരം വാങ്ങിയ സ്ഥലത്ത്
Sreenivasan: ആദർശങ്ങളെ മുറുകെ പിടിച്ചു, പക്ഷെ ആ ദുശ്ശീലം ഒഴിവാക്കാനായില്ല; ശ്രീനിവാസന് പിഴവ് സംഭവിച്ചത് എവിടെ!
കുളിച്ചയുടൻ ഭക്ഷണം കഴിക്കുന്നവരാണോ?
വെറും ഭംഗിക്കല്ല, മദ്യപിക്കാൻ കുപ്പി ഗ്ലാസ് എന്തിന്?
തണുപ്പാണെന്ന് പറഞ്ഞ് ചായ കുടി ഓവറാകല്ലേ! പരിധിയുണ്ട്
രണ്ടോ നാലോ, ഒരു ദിവസം കുടിക്കേണ്ട കാപ്പിക്കണക്ക് ഇതാ...
ശ്രീനിവാസൻ്റെ മൃതദേഹം ആശുപത്രിയിൽ നിന്നും പുറത്തേക്ക് കൊണ്ടുവരുന്നു
ശ്രീനിവാസനെ അനുസ്മരിച്ച് അബു സലീം
അയ്യേ, ഇതു കണ്ടോ; തൈര് കിട്ടിയ പ്ലേറ്റില്‍ ചത്ത എലി
സിസിടിവിയിലൂടെ വീട്ടുടമയോട് പോസ്റ്റ് വുമണ്‍ പറഞ്ഞത് കേട്ടോ