Niyas about actor Naval: അവന്റെ മരണം എന്നെ ശക്തനാക്കുന്നു… നവാസിനെ പറ്റിയുള്ള നിയാസിന്റെ കുറിപ്പ് വൈറലാകുന്നു
Niyas Bucker's Post : പ്രമുഖ മിമിക്രി കലാകാരനും നടനുമായിരുന്ന കലാഭവൻ നവാസിന്റെ അപ്രതീക്ഷിതമായ വിയോഗം സിനിമാ ലോകത്തെ ഒന്നടങ്കം ഞെട്ടിച്ചിരുന്നു.

Niyas Bucker's Post
കൊച്ചി: നടൻ കലാഭവൻ നവാസിന്റെ മരണത്തെക്കുറിച്ച് സഹോദരനും നടനുമായ നിയാസ് ബക്കർ പങ്കുവെച്ച് ഒരു കുറിപ്പ് സമൂഹമാധ്യമങ്ങളിൽ വൈറൽ ആയിട്ടുണ്ട്. പ്രമുഖ മിമിക്രി കലാകാരനും നടനുമായിരുന്ന കലാഭവൻ നവാസിന്റെ അപ്രതീക്ഷിതമായ വിയോഗം സിനിമാ ലോകത്തെ ഒന്നടങ്കം ഞെട്ടിച്ചിരുന്നു.
അദ്ദേഹത്തിന്റെ വേർപാടിൽ ഏറെ ദുഃഖിതനായ സഹോദരൻ നിയാസ്, താൻ കടന്നുപോയ മാനസികാവസ്ഥയെക്കുറിച്ചും നവാസുമായുള്ള ആത്മബന്ധത്തെക്കുറിച്ചും ഫേസ്ബുക്കിൽ കുറച്ച് വാക്കുകളാണ് വലിയ തോതിൽ ശ്രദ്ധ നേടിയത്. മരണം അതിന്റെ സമയവും സന്ദർഭവും സ്ഥലവും കാലം നിർണയിക്കപ്പെട്ട ഒന്നാണ് എന്ന് അടിയുറച്ച് വിശ്വസിക്കുന്നു.
ആ വിശ്വാസമാണ് എന്റെ ആശ്വാസവും അതുകൊണ്ട് തന്നെ അവന്റെ മരണം എന്നെ കുറേക്കൂടി ശക്തമാക്കുകയാണ് ചെയ്തിട്ടുള്ളത് നിയാസ് പോസ്റ്റിൽ പറയുന്നു. എന്റെ പ്രിയപ്പെട്ടവരോട് എനിക്കൊരു കാര്യം പറയാനുള്ളത് നമ്മൾ എത്ര ആരോഗ്യവാൻ ആണെങ്കിലും നമ്മുടെ ശരീരത്തിൽ അസ്വസ്ഥതയുടെ ഒരു സൂചന കാണിച്ചാൽ അത് എന്താണെന്ന് അറിഞ്ഞിരിക്കുവാനുള്ള മനസ്സ് കാണിക്കണം. അത് നാളെ ആകാം എന്ന ചിന്ത നമ്മളിൽ ഉണ്ടാകരുത് എന്റെ നവാസ് പൂർണ്ണ ആരോഗ്യവാനാണ് എന്നാണ് എനിക്ക് അറിവുള്ളത് അവന്റെ ബോധ്യവും അത് തന്നെയായിരിക്കണം. സൂചനകൾ ഉണ്ടായിട്ടും അവൻ അല്പം ശ്രദ്ധക്കുറവ് കാണിച്ചത് അതുകൊണ്ടായിരിക്കണം എന്നെല്ലാം അദ്ദേഹം പോസ്റ്റിൽ കുറിക്കുന്നു.
നിരവധി പേരാണ് ഈ കുറിപ്പിന് പ്രതികരണവുമായി എത്തിയത്. നവാസിനെ കുറിച്ചുള്ള ഓർമ്മകളും നിയാസിന്റെ ദുഃഖത്തിൽ പങ്കുചേർന്നുകൊണ്ടുള്ള അനുശോചനങ്ങളും എല്ലാമാണ് കമന്റ് ആയി വന്നിട്ടുള്ളത്.
കുറിപ്പിന്റെ പൂർണ്ണരൂപം