Nobuyo Oyama Dies: 26 വർഷം ഡോറെമോണിന് ശബ്‍ദം നൽകിയ നോബുയോ ഒയാമ വിടവാങ്ങി

Voice Artist Nobuyo Oyama Dies: 1979 മുതൽ 2005 വരെ ഡോറെമോണ് ശബ്‌ദം നൽകിയത് നോബുയോ ഒയാമ ആണ്.

Nobuyo Oyama Dies: 26 വർഷം ഡോറെമോണിന് ശബ്‍ദം നൽകിയ നോബുയോ ഒയാമ വിടവാങ്ങി

ശബ്ദകലാകാരി നോബുയോ ഒയാമ (Social Media Image)

Updated On: 

11 Oct 2024 23:55 PM

പ്രശസ്ത അനിമേ കഥാപാത്രം ഡോറെമോണ് 26 വർഷം ശബ്ദം നൽകിയ നോബുയോ ഒയാമ (90) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് സെപ്റ്റംബർ 29-ന് നോബുയ മരണപ്പെട്ടെങ്കിലും, വിവരം പുറത്ത് വരുന്നത് കഴിഞ്ഞ ദിവസമാണ്. അടുത്ത ബന്ധുക്കളുടെ സാന്നിധ്യത്തിൽ നോബുയയുടെ സംസ്കാരച്ചടങ്ങുകൾ നടന്നുവെന്നും അവരുടെ ഏജൻസി വാർത്താകുറിപ്പിലൂടെ അറിയിച്ചു.

ജപ്പാനിലെ പ്രമുഖ ശബ്ദകലാകാരികളിൽ ഒരാളാണ് നോബുയ. 1979 മുതൽ 2005 വരെ ഡോറെമോണ് ശബ്‌ദം നൽകിയത് ഇവരാണ്. 1933-ൽ ജപ്പാനിലെ ടോക്കിയോയിൽ ജനിച്ച നോബുയ, 1975-ലാണ് ശബ്ദകലാകാരിയായി അരങ്ങേറ്റം കുറിക്കുന്നത്. ഹസിൽ പഞ്ച് ഉൾപ്പടെ നിരവധി അനിമേകളിൽ പ്രധാന കഥാപാത്രങ്ങൾക്ക് നോബുയ ശബ്‍ദം നൽകിയിട്ടുണ്ട്.

2001-ൽ നോബുയക്ക് കാൻസർ സ്ഥിതീകരിച്ചു. ഇതേതുടർന്ന് അവർ സജീവമല്ലാതായെങ്കിലും, ഡോറെമോണ് ആ സമയത്തും അവർ ശബ്ദം നൽകിയിരുന്നു. 2005-ൽ സ്വയം വിരമിക്കാൻ നോബുയ തീരുമാനിക്കുന്നത് വരെയും, ഡോറെമോണ് അവർ ശബ്ദം നൽകി. പിന്നീട്, 2010-ൽ വീഡിയോ ഗെയിം സീരിസിലെ പ്രധാന കഥാപാത്രത്തിന് ശബ്‍ദം നൽകികൊണ്ട് നോബുയ ഈ രംഗത്തേക്ക് തിരുവരവ് നടത്തി. എന്നാൽ, വാർധക്യസഹജമായ രോഗങ്ങളെ തുടർന്ന് പൂർണമായും വിട്ടുനിൽക്കേണ്ട അവസ്ഥ വന്നു.

ALSO READ: സാഹിത്യ നൊബേൽ പ്രഖ്യാപിച്ചു; പുരസ്കാരത്തിന് അർഹയായി ദക്ഷിണ കൊറിയൻ എഴുത്തുകാരി

നടൻ കെയ്സുകെ സാഗവ ആണ് നോബുയയുടെ ഭർത്താവ്. 1964 -ലാണ് ഇവർ വിവാഹിതരാവുന്നത്. 53 വർഷത്തെ ദാമ്പത്യ ജീവിതത്തിനൊടുവിൽ 2017-ൽ അൽഷിമേഴ്‌സ് ബാധിതനായ കെയ്സുകെ അന്തരിച്ചു.

 

 

Related Stories
Celebrity Divorces In 2025 : മൂന്നാമതും വിവാഹമോചിതയായ മീരാ വാസുദേവ്, ആരാധകരെ ഞെട്ടിച്ച് നടി വീണ നായര്‍; 2025-ൽ ഡിവോഴ്‌സായ താരങ്ങൾ
Drishyam 3: ‘ഒരു കാർ ഷെഡ് അധികം പണിതു; വാഴ നട്ടു’; ദൃശ്യം’ മൂന്നിനായി ‘ജോർജുകുട്ടി’-യുടെ വീട്ടിൽ വരുത്തിയ മാറ്റങ്ങൾ
Nirangale song : ഹരിമുരളീരവം പാടാൻ ഇതു വച്ചു നോക്കുമ്പോൾ എളുപ്പമാണ്…. കേട്ടാൽ സിമ്പിൾ പക്ഷെ പാടാൻ കടുകട്ടി
Renju Renjimar: കണ്ണില്‍ കണ്ട കാര്യങ്ങള്‍ മാത്രമാണ് പറഞ്ഞത്, അമ്മ ഷോയിൽ നടന്നതിന് ഞാനും ദൃക്‌സാക്ഷി; നടിക്ക് വേണ്ടി സംസാരിച്ച ശേഷം ഭീഷണി ഉണ്ടായി’
Drishyam 3: ‘ജോര്‍ജ്ജ്കുട്ടി വര്‍ഷങ്ങളായി എന്നോടൊപ്പം ഉണ്ടായിരുന്നു’; ദൃശ്യം 3 റൈറ്റ്സ് വില്‍പ്പനയില്‍ പ്രതികരണവുമായി മോഹൻലാൽ
Kalamkaval Movie : കേക്ക് കട്ടിങ് ഇല്ലേ മമ്മൂക്ക! കളങ്കാവൽ വിജയാഘോഷം സെൽഫിയിൽ ഒതുക്കി?
ദീർഘയാത്രകൾക്കിടെ നടുവേദനയുണ്ടാകുന്നുണ്ടോ? പരിഹാരമിതാ
'കളങ്കാവല്‍' ആദ്യ ദിനം നേടിയത് എത്ര?
ഈ ദിവസം വരെ ബെംഗളൂരുവില്‍ വൈദ്യുതിയില്ല
ആർത്തവം ഇടയ്ക്ക് മുടങ്ങിയാൽ? കറുവപ്പട്ടയിലുണ്ട് പരിഹാരം
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ