Padakkalam: പടക്കളത്തിന് രണ്ടാം ഭാഗം ഉണ്ടാകില്ല, പക്ഷെ ആ കഥാപാത്രങ്ങള്‍…; വിജയ് ബാബു പ്രതികരിക്കുന്നു
Vijay Babu About Padakkalam Movie: അരുണ്‍ അജികുമാര്‍, അരുണ്‍ പ്രദീപ്, സഫ്വാന്‍ എന്നിവരും മികച്ച പ്രകടനം തന്നെയാണ് പടക്കളത്തില്‍ കാഴ്ച വെച്ചത്. ചതുരംഗം എന്ന കളിയുമായി ബന്ധപ്പെട്ടാണ് ചിത്രത്തിന്റെ കഥ മുന്നോട്ട് പോകുന്നത്. അതിനിടയില്‍ വിരഹവും പ്രണയവുമെല്ലാം വന്നുപോകുന്നു.
നവാഗതനായ മനു സ്വരാജ് സംവിധാനം ചെയ്ത് ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബു നിര്‍മിച്ച ചിത്രമാണ് പടക്കളം. ഫാന്റസി ഴോണറില്‍ ഒരുങ്ങിയ ചിത്രം ഒടിടിയില്‍ എത്തിയതോടെ മികച്ച പ്രതികരണമാണ് നേടി കൊണ്ടിരിക്കുന്നത്. സുരാജ് വെഞ്ഞാറമൂട്, ഷറഫുദീന്‍, സന്ദീപ് പ്രദീപ് തുടങ്ങിയവരയായിരുന്നു സിനിമയില്‍ പ്രധാന വേഷത്തിലെത്തിയത്.
ഇവരോടൊപ്പം അരുണ്‍ അജികുമാര്‍, അരുണ്‍ പ്രദീപ്, സഫ്വാന്‍ എന്നിവരും മികച്ച പ്രകടനം തന്നെയാണ് പടക്കളത്തില്‍ കാഴ്ച വെച്ചത്. ചതുരംഗം എന്ന കളിയുമായി ബന്ധപ്പെട്ടാണ് ചിത്രത്തിന്റെ കഥ മുന്നോട്ട് പോകുന്നത്. അതിനിടയില്‍ വിരഹവും പ്രണയവുമെല്ലാം വന്നുപോകുന്നു.
ചിത്രം ഒടിടിയില്‍ റിലീസ് ചെയ്തതോടെ എല്ലാ താരങ്ങളുടെയും പ്രകടനം വലിയ പ്രശംസകള്‍ക്കാണ് വഴിവെച്ചത്. ഇതുപോലെ പ്രേക്ഷക പ്രീതി നേടിയ സിനിമയുടെ രണ്ടാം ഭാഗം തീര്‍ച്ചയായും ഉണ്ടാകുമെന്ന വിലയിരുത്തലിലായിരുന്നു ആരാധകര്‍. എന്നാല്‍ അങ്ങനെയൊന്ന് സംഭവിക്കാന്‍ സാധ്യതയില്ലെന്ന് വ്യക്തമാക്കുകയാണ് നിര്‍മാതാവ്.




പടക്കളത്തില്‍ ലിജോ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ഇഷാന്‍ ശൗക്കത്തിനെതിരെ വരുന്ന വിമര്‍ശനങ്ങളില്‍ പ്രതികരിച്ചുള്ള പോസ്റ്റിന് താഴെയാണ് വിജയ് ബാബു ഇക്കാര്യം വ്യക്തമാക്കിയത്.
പടക്കളത്തിന് രണ്ടാം ഭാഗം ഉണ്ടാകുമോ ഇല്ലയോ എന്ന ചോദ്യത്തിന് ഉണ്ടാകില്ലെന്നാണ് വിജയ് ബാബു ഉത്തരം നല്‍കുന്നത്. എന്നാല്‍ ആ സിനിമയിലെ കഥാപാത്രങ്ങള്‍ ഫ്രൈഡേ യൂണിവേഴ്‌സിലൂടെ മടങ്ങിവരാന്‍ സാധ്യതയുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.