Pani OTT : ഇനി ജോജുവിൻ്റെ ‘പണി’ ഒടിടിയിലേക്ക്; അവകാശം സ്വന്തമാക്കിയത് ഈ പ്ലാറ്റ്ഫോം

Pani OTT Release Date And Platform : ഒക്ടോബർ അവസാനത്തോടെ തിയറ്ററുകളിൽ എത്തിയ ചിത്രമാണ് പണി. നടൻ ജോജു ജോർജ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമെന്ന പ്രത്യേകതയും പണിക്കുണ്ട്

Pani OTT : ഇനി ജോജുവിൻ്റെ പണി ഒടിടിയിലേക്ക്; അവകാശം സ്വന്തമാക്കിയത് ഈ പ്ലാറ്റ്ഫോം

പണി സിനിമ പോസ്റ്റർ (Image Courtesy : Joju George Facebook)

Published: 

10 Dec 2024 17:05 PM

ക്യാമറയ്ക്ക് മുന്നിലും പിന്നിലും ജോജു ജോർജ് വിസ്മയം തീർത്ത ചിത്രമാണ് പണി. 50 ദിവസങ്ങളിൽ അധികം തിയറ്ററിൽ പ്രദർശനം നടത്തിയ ചിത്രം ഇനി ഒടിടിയിലേക്ക് റിലീസ് ചെയ്യാൻ ഒരുങ്ങുകയാണ്. സിനിമയ്ക്ക് മികച്ച അഭിപ്രായം ലഭിച്ചതിന് പിന്നാലെ പണിയുടെ ഒടിടി (Pani OTT) അവകാശവും വിറ്റു പോയി. സോണി ലിവാണ് പണിയുടെ ഒടിടി അവകാശം സ്വന്തമാക്കിയിരിക്കുന്നത്. ഈ മാസം ക്രിസ്മസിനോട് അനുബന്ധിച്ച് പണി ഒടിടിയിലേക്കെത്തിയേക്കും. അതേസമയം ചിത്രത്തിൻ്റെ റിലീസിനെ സംബന്ധിച്ചുള്ള അറിയിപ്പ് ഔദ്യോഗികമായി സോണി ലിവോ, പണിയുടെ അണിയറപ്രവർത്തകരോ നൽകിട്ടില്ല.

പണി ബോക്സ്ഓഫീസ്

ബോക്സ്ഓഫീസ് ട്രാക്കിങ് വെബ്സൈറ്റായ സാക്ക്നിക്ക് പങ്കുവെക്കുന്ന റിപ്പോർട്ട് പ്രകാരം സിനിമ റിലീസായ 44 ദിവസം കൊണ്ട് പണി ആഗോള ബോക്സ്ഓഫീസ് നിന്നും നേടിയത് 35 കോടി രൂപയാണ്. 20 കോടി രൂപയാണ് കേരള ബോക്സ്ഓഫീസിൽ നിന്നുള്ള പണിയുടെ ഗ്രോസ് കളക്ഷൻ. 12 കോടി രൂപയാണ് ഓവർസീസ് കളക്ഷൻ. അതേസമയം ചിത്രം 50 ദിവസം തിയറ്ററുകളിൽ ഓടിയെന്നാണ് അണിയറപ്രവർത്തകർ അറിയിക്കുന്നത്. അതിനാൽ ചിത്രത്തിൻ്റെ ബോക്സ്ഓഫീസ് കണക്ക് ഇനി ഉയർന്നേക്കും.

ALSO READ : Thangalan OTT : പ്രഖ്യാപനമില്ലാതെ തങ്കലാൻ ഒടിടിയില്‍; ചിത്രം എവിടെ കാണാം?

പണി സിനിമയുമായി ബന്ധപ്പെട്ട വിവാദം

മികച്ച അഭിപ്രായം നേടി ബോക്സ്ഓഫീസ് മികവ് പുലർത്തിയെങ്കിലും ജോജു ജോർജ് ചിത്രം വിവാദങ്ങളിൽ പെട്ടിരുന്നു. സിനിമയിലെ ബലാത്സംഗ രംഗങ്ങൾ ചിത്രീകരിക്കാൻ സ്ത്രീ ശരീരത്തെ ബി ഗ്രേഡ് ചിത്രങ്ങളെ പോലെ ഒബ്ജെക്ടിഫൈ ചെയ്തുയെന്ന് അരോപിച്ചുകൊണ്ട് ഒരു ഗവേഷക വിദ്യാർഥി രംഗത്തെത്തിയിരുന്നു. ഈ ഗവേഷക വിദ്യാർഥിയെ ജോജു ജോർജ് വിളിച്ച് ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്തു. ഇത് പിന്നീട് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായി മാറുകയും ചെയ്തു. എന്നാൽ താൻ അത് ഒഴിവാക്കേണ്ട സംഭവമായിരുന്നുയെന്ന് ജോജു ജോർജ് പിന്നീട് ഒരു മാധ്യമത്തിന് നൽകി അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു.

ഇതിന് പുറമെ സിനിമയുടെ ചിത്രീകരണത്തിനിടെ സംവിധായകനും ഛായാഗ്രാഹകനുമായ വേണു ഐ എസ് സിയുമായും ജോജു തർക്കത്തിലേർപ്പെട്ടിരുന്നു. തുടർന്ന് വേണു സിനിമയിൽ നിന്നും പിന്‍മാറുകയായിരുന്നു. ശേഷം വേണുവിന് പകരം ജിൻ്റോ ജോർജാണ് സിനിമയുടെ ക്യാമറ കൈകാര്യം ചെയ്തത്.

പണി സിനിമ

അപ്പു പാത്തു പാപ്പു പ്രൊഡക്ഷൻസിൻ്റെയും ശ്രീ ഗോകുലം മൂവീസിൻ്റെയും എഡി സ്റ്റുഡിയോസിൻ്റെയും ബാനറിൽ എം റിയസ് ആഡമും സിജോ വടക്കനും ചേർന്നാണ് പണി സിനിമ നിർമിച്ചിരിക്കുന്നത്. ജോജു ജോർജ് തന്നെയാണ് സിനിമയുടെ രചന നിർവഹിച്ചിരിക്കുന്നത്. ജോജുവിന് പുറമെ ബിഗ് ബോസ് താരങ്ങളായ ജുനൈസ് വിപി, സാഗർ സൂര്യ, അഭിനയ, സീമ, സുജിത് ശങ്കർ, പ്രശാന്ത് അലെക്സാണ്ടർ, രഞ്ജിത് വേലായുധൻ, ബോബി കുര്യൻ, റിനോഷ് ജോർജ്, ജയശങ്കർ, അഭയ ഹിരൺമയി എന്നിവരാണ് ചിത്രത്തിൽ പ്രധാനവേഷങ്ങൾ കൈകാര്യം ചെയ്തിട്ടുള്ളത്. വിഷ്ണു വിജയിയും സാം സിഎസും ചേർന്നാണ് പണിയിലെ ഗാനങ്ങൾ ഒരുക്കിയിരിക്കുന്നത്. മനു ആൻ്റണിയാണ് എഡിറ്റർ.

Related Stories
Year-Ender 2025: 2025ൽ ഏറ്റവും പ്രതിഫലം വാങ്ങിയ ഗായകർ ആരൊക്കെ? എആർ റഹ്മാന്റെ ഒരു പാട്ടിന് മൂന്ന് കോടി!
Dileep: വിവാദങ്ങൾക്കിടെ നടൻ ദിലീപ് ശബരിമലയിൽ
Actress Assault Case: അതിജീവിതയുടെ ആദ്യ പ്രതികരണം പങ്കുവെച്ച് പൃഥ്വിരാജ്; മൗനം പാലിച്ച് നവ്യയും ആസിഫും കുഞ്ചോക്കോയും
Actress Assault Case: ‘ഭാമ എന്നോട് പേഴ്സണലായി ആരാണിത് ചെയ്യിച്ചതെന്ന് പറഞ്ഞു; എന്തുകൊണ്ട് മൊഴി മാറ്റി’: ഭാ​ഗ്യലക്ഷ്മി
Actress Assault Case: ‘അതിജീവിതക്ക് നീതി ലഭിക്കില്ലെന്ന് ബാലു അന്നേ പറഞ്ഞു; ഞാൻ കാലു പിടിച്ചു, അത് പാടില്ലായിരുന്നു’; വിതുമ്പി ബാലചന്ദ്രകുമാറിന്റെ ഭാര്യ
Urvashi: ‘എത്രമറച്ചുവയ്ക്കാൻ നോക്കിയാലും സത്യം പുറത്തുവരും; കുഞ്ഞുങ്ങളെ ഓർത്താണ് മിണ്ടാതിരുന്നത്’; ഉർവശി
തണുപ്പുകാലത്ത് വാഴപ്പഴം കഴിക്കാമോ?
പുഴുങ്ങിയ മുട്ടയോ ഓംലെറ്റോ? ഹൃദയാരോഗ്യത്തിന് നല്ലത്
രാവിലെ അരി അരച്ച് ഇഡ്ഡലിയുണ്ടാക്കാം
ഓട്‌സ് കഴിക്കുമ്പോള്‍ ഇങ്ങനെ തോന്നാറുണ്ടോ? സൂക്ഷിക്കാം
തെയ്യത്തിൻ്റെ അടിയേറ്റ് യുവാവിൻ്റെ ബോധം പോയി
സ്കൂട്ടർ യാത്രികനെ ആക്രമിച്ച് പോത്ത്
ക്ലാസിൽ ഇരിക്കെ പെൺകുട്ടിക്ക് ഹൃദയാഘാതം
തോൽവിക്ക് പിന്നാലെ സിപിഎം ബിജെപി സംഘർഷം