Parvathy Thiruvothu: ‘ഞാൻ എവിടെയും പോയിട്ടില്ല’ മാറ്റത്തിന്റെ കാരണം വ്യക്തമാക്കി പാർവ്വതി തെരുവോത്ത്
Parvathy Thiruvothu on her absence from Malayalam cinema: താൻ എവിടെയും പോയിട്ടില്ലെന്നും ഒന്നിൽ നിന്ന് മാറി മറ്റൊന്നിലെത്തുന്നത് അത്ര എളുപ്പമല്ലെന്നുമാണ് പാർവ്വതി പ്രതികരിച്ചത്. വിപണിയിൽ ഒരുപാട് മാറ്റങ്ങൾ വന്നിട്ടുണ്ട്, അതിനനുസരിച്ച് ഞങ്ങൾ അതുമായി പൊരുത്തപ്പെടണം.

parvathy-thiruvothu
കൊച്ചി: വർഷങ്ങൾക്ക് ശേഷം താൻ സിനിമയിൽ സജീവമായി കാണാതിരുന്നതിൻ്റെ കാരണം വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് ചലച്ചിത്ര താരം പാർവ്വതി തെരുവോത്ത്. അടുത്തിടെ പുറത്തിറങ്ങാനിരിക്കുന്ന പാർവ്വതിയും ഉർവ്വശിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സിനിമയായ ഉള്ളൊഴുക്കിനെപ്പറ്റി ഓൺമനോരമയ്ക്ക് നൽകിയ അഭിമുഖത്തിലാണ് നടി ഇക്കാര്യം വ്യക്തമാക്കിയത്.
താൻ എവിടെയും പോയിട്ടില്ലെന്നും ഒന്നിൽ നിന്ന് മാറി മറ്റൊന്നിലെത്തുന്നത് അത്ര എളുപ്പമല്ലെന്നുമാണ് പാർവ്വതി പ്രതികരിച്ചത്. വിപണിയിൽ ഒരുപാട് മാറ്റങ്ങൾ വന്നിട്ടുണ്ട്, അതിനനുസരിച്ച് ഞങ്ങൾ അതുമായി പൊരുത്തപ്പെടണം എന്നും താരം പ്രതികരിച്ചു. മികച്ച അവസരങ്ങൾ മറ്റിടങ്ങിൽ നിന്നും വന്നാൽ തീർഛയായും പോകുമെന്നും താരം വ്യക്തമാക്കി.
പുതിയകാലത്ത് ഒ ടി ടി മേഖലയ്ക്ക് ഉണ്ടായ പ്രധാന്യത്തെപ്പറ്റിയും അതുവഴി ഉണ്ടാകുന്ന ലാഭത്തെപ്പറ്റിയും പാർവ്വതി സംസാരിച്ചു.ഒരു ചിത്രം ഷൂട്ട് ചെയ്തു തുടങ്ങുന്നത് തിയേറ്ററിൽ റിലിസ്‍ ചെയ്യാനുള്ള ഉദ്ദേശത്തോടെയാകും. പക്ഷെ അത് ഒ ടി ടി വഴിയേ റിലീസ് ചെയ്യാൻ കഴിഞ്ഞുള്ളൂ എങ്കിൽ വിഷമിക്കേണ്ട കാര്യമില്ല. ഒ ടി ടി റിലീസ് ഒരു മോശം കാര്യമല്ലെന്നും താരം തുറന്നു പറയുന്നു. ഏറ്റവും പ്രധാനപ്പെട്ട കാര്യം സിനിമ റിലീസ് ചെയ്യുക എന്നുള്ളതാണെന്നും പാർവ്വതി കൂട്ടിച്ചേർത്തു.
ALSO READ : “ഇറ്റ്സ് എ ബോയ്!! മീറ്റ് അവർ ലിറ്റിൽ മിറാക്കിൾ”; ഇളയുമായി അമല പോൾ വീട്ടിലെത്തി
സിറ്റി ഓഫ് ഗോഡിനു ശേഷം നാലു വർഷമെടുത്തു ബാംഗ്ലൂർ ഡേയ്സ് ചെയ്യാൻ. പ്രേക്ഷകർ അതിനെ ഒരു തിരിച്ചു വരവായി കണ്ടെങ്കിലും തനിക്കങ്ങനെ തോന്നിയില്ലെന്നും താരം വ്യക്തമാക്കി. നാഗ ചൈതന്യ അഭിനയിച്ച ദൂത എന്ന തെലുങ്ക് വെബ് സീരീസിലും പങ്കജ് ത്രിപാഠി അഭിനയിച്ച കടക് സിംഗ് എന്ന ചിത്രത്തിലുമാണ് പാർവ്വതി അവസാനമായി അഭിനയിച്ചത്. ദൂത പ്രൈം വീഡിയോയിലാണ് റിലീസ് ചെയ്‌തത്.
കടക് സിംഗ് സീ5-ലൂടെ റിലീസ് ചെയ്തു. കൂടെ, ഉയരെ, ആർക്കറിയാം, പുഴ, ടേക്ക് ഓഫ് തുടങ്ങി നിരവധി മലയാള ചിത്രങ്ങളിൽ പാർവതി അഭിനയിച്ചിട്ടുണ്ട്. ക്രിസ്റ്റോ ടോമി സംവിധാനം ചെയ്യുന്ന ഉള്ളൊഴുക്കാണ് പാർവ്വതിയുടെ ഏറ്റവും പുതിയ ചിത്രം. കേരളത്തിലെ വെള്ളപ്പൊക്കത്തിൻ്റെ പശ്ചാത്തലത്തിൽ നടക്കുന്ന കഥയാണ് ഉള്ളൊഴുക്കിൽ പറയുന്നത്. ഒരു മരുമകളും അമ്മായിയമ്മയും തമ്മിലുള്ള ബന്ധത്തെപ്പറ്റിയും അവർ നേരിടുന്ന പ്രതിസന്ധികളെപ്പറ്റിയും ചിത്രത്തിൽ പറയുന്നു.