Parvathy Thiruvothu: ‘തുടക്കകാലത്ത് തെലുങ്കില്‍ പോയി ഐറ്റം ഡാന്‍സ് ചെയ്ത് പണമുണ്ടാക്കൂ എന്ന് ഉപദേശിച്ചവരുണ്ട്’; പാർവതി തിരുവോത്ത്

Parvathy Thiruvothu About Being Advised to Do Item Dance: തുടക്കകാലത്ത് തെലുങ്കിൽ പോയി ഐറ്റം ഡാൻസ് ചെയ്ത് പണമുണ്ടാക്കി, പിന്നീട് കേരളത്തിൽ വന്ന് അർത്ഥവത്തായ സിനിമകൾ ചെയ്തോളു എന്ന് ഉപദേശിച്ചവർ ഉണ്ടെന്ന് പാർവതി വെളിപ്പെടുത്തി.

Parvathy Thiruvothu: തുടക്കകാലത്ത് തെലുങ്കില്‍ പോയി ഐറ്റം ഡാന്‍സ് ചെയ്ത് പണമുണ്ടാക്കൂ എന്ന് ഉപദേശിച്ചവരുണ്ട്; പാർവതി തിരുവോത്ത്

പാർവതി തിരുവോത്ത്

Updated On: 

11 Mar 2025 | 01:49 PM

മലയാള സിനിമയ്ക്ക് ഒരുപിടി നല്ല ചിത്രങ്ങൾ സമ്മാനിച്ച നടിയാണ് പാർവതി തിരുവോത്ത്. ഇപ്പോഴിതാ സിനിമ ജീവിതത്തെ കുറിച്ചും, നിലവിലെ സിനിമ സാഹചര്യങ്ങളെ കുറിച്ചും മനസ് തുറന്നിരിക്കുകയാണ് താരം. അഭിനയ ജീവിതത്തിലേക്ക് കടന്നുവന്നതിനെ കുറിച്ചും സിനിമയിൽ അവസരങ്ങൾ നഷ്ടമായതുമടക്കമുള്ള കാര്യങ്ങളെ കുറിച്ച് പാർവതി സംസാരിച്ചു. ദ് ന്യൂ ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ വെളിപ്പെടുത്തൽ.

തുടക്കകാലത്ത് തെലുങ്കിൽ പോയി ഐറ്റം ഡാൻസ് ചെയ്ത് പണമുണ്ടാക്കി, പിന്നീട് കേരളത്തിൽ വന്ന് അർത്ഥവത്തായ സിനിമകൾ ചെയ്തോളു എന്ന് ഉപദേശിച്ചവർ ഉണ്ടെന്ന് പാർവതി വെളിപ്പെടുത്തി. തനിക്ക് അതിനോട് താല്പര്യമില്ലെന്നും, ഇപ്പോൾ സിനിമകൾ കുറവാണെങ്കിലും ഫാഷൻ ഫോട്ടോഷൂട്ട് തുടങ്ങി പല കാര്യങ്ങളും ചെയ്യുന്നത് കൊണ്ട് തിരക്കുണ്ടെന്നും നടി പറഞ്ഞു. അതെല്ലാം ആസ്വദിച്ചു തന്നെയാണ് ചെയ്യുന്നത്. ആദ്യം അഭിനയം തനിക്ക് പറ്റിയ മേഖലയല്ല എന്ന് തോന്നിയിരുന്നു. എന്നാൽ ഓരോ സിനിമ കഴിയുമ്പോഴും തനിക്കിത് പറ്റുമെന്ന ആത്മവിശ്വാസം ഉണ്ടായി. സമൂഹ മാധ്യമത്തിന്റെ അതിപ്രസരം കാര്യമായി ഇല്ലാതിരുന്ന കാലത്താണ് തന്റെ അഭിനയ ജീവിതത്തിന്റെ തുടക്കമെന്നതും നന്നായി എന്നും പാർവതി തിരുവോത്ത് അഭിമുഖത്തിൽ പറഞ്ഞു.

പിന്നീട് തന്നിലുണ്ടായ മാറ്റങ്ങൾ വളരെ വലുതാണ്. ചോദ്യങ്ങൾ ചോദിക്കുന്ന സ്വഭാവം ഉള്ളത് കൊണ്ടും ഡബ്ള്യൂസിസിയൊക്കെ വന്നത് കൊണ്ടും പലരും തന്റെ മുഖത്ത് പോലും നോക്കാതെയായി. എന്നാൽ സിനിമ മേഖലയിലെ സമത്വത്തിന് വേണ്ടിയാണ് താൻ നിലകൊള്ളുന്നതെന്ന പൂർണബോധ്യം തനിക്കുണ്ട്. ഇങ്ങനെയെല്ലാം പറയാൻ സാധിക്കുന്നത് തന്നെ ഒരു അനുഗ്രഹമാണ്. കാരണം ഒരു കാലത്ത് നല്ല സിനമകൾ ചെയ്ത് കാശുണ്ടാക്കിയത് കൊണ്ടാണ് ഇതുപോലെ നിലപാടുകളിൽ ഉറച്ച് നിൽക്കാൻ തനിക്ക് കഴിയുന്നത്. നല്ലൊരു മനുഷ്യനാകാൻ ആണ് താൻ ശ്രമിച്ചിട്ടുള്ളതെന്നും പാർവതി കൂട്ടിച്ചേർത്തു.

ALSO READ: സെറ്റിലിരുന്ന് കള്ളുകുടി, ഞാൻ ഡ്രഗ്സ് കഴിക്കുന്നുവെന്ന് അമ്മയോട്; നാൻസിയിലെ വിവാദങ്ങളോട് അഹാന

“എനിക്ക് ഒരുപാട് സിനിമ അവസരങ്ങൾ നഷ്ടമാകുന്നുണ്ട്. ഒരാളെ നിശ്ശബ്ദരാക്കാനുള്ള ഏറ്റവും നല്ല മാർഗം അവരെ പട്ടിണിക്കിടുക ആണല്ലോ. അവസരങ്ങൾ ലഭിക്കാതെ എങ്ങനെയാണ് ഞാൻ എന്റെയുള്ളിലെ ക്രാഫ്റ്റ് മെച്ചപ്പെടുത്തുക? ഒന്നിന് പുറകെ ഒന്നായി ഹിറ്റുകൾ സമ്മാനിച്ചിട്ടും എനിക്ക് വളരെ കുറച്ച് സിനിമകൾ മാത്രമേ ചെയ്യാൻ സാധിച്ചിട്ടുള്ളൂ. തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും സിനിമകൾ ചെയ്തിട്ടുണ്ട്. എന്നാൽ മലയാളത്തിൽ എനിക്ക് കിട്ടേണ്ടത്ര സിനിമകൾ കിട്ടിയില്ല” എന്നും പാർവതി വ്യക്തമാക്കി.

തമാശ കഥാപാത്രങ്ങൾ ചെയ്യാൻ തനിക്ക് ഇഷ്ടമാണെന്നും സംവിധാനത്തിലേക്ക് കടക്കാൻ ഉദ്ദേശിക്കുന്നുണ്ടെന്നും പാർവതി അഭിമുഖത്തിൽ വെളിപ്പെടുത്തി. കൂടാതെ പല പ്രോജക്ടുകളുടെയും എഴുത്തിന്റെ ഭാഗമാകുന്നുണ്ട്. ഇതിനെ കുറിച്ച് കൂടുതൽ ഒന്നും ഇപ്പോൾ പറയാൻ കഴിയില്ല, അനുയോജ്യമായ സമയത്തിനായി കാത്തിരിക്കുകയാണ് എന്നും പാർവതി കൂട്ടിച്ചേർത്തു.

Related Stories
ലത മങ്കേഷ്‌കർ പാട്ട് നിർത്തണമെന്ന് പറഞ്ഞു, അദ്ദേഹം 80-ാം വയസ്സിലും പാടുന്നു; യേശുദാസിനെതിരെ ശാന്തിവിള ദിനേശ്
C J Roy Death: മോഹൻലാലിന്റെ പ്രമുഖ സിനിമകൾ, ഭാവനയുടെ 90ാം സിനിമ! മലയാള സിനിമയ്ക്ക് നഷ്ടമായത് പ്രിയങ്കരനായ നിർമ്മാതാവിനെ
Mammootty: ‘മമ്മൂട്ടി പത്മഭൂഷൻ കിട്ടാൻ അർഹനാണ്, പാവങ്ങളുടെ കണ്ണീർ ഒപ്പിയതിനാണ് നമുക്ക് അംഗീകാരം’: വെള്ളാപ്പള്ളി നടേശൻ
Tamil Nadu State Film Awards: ‘പേരൻപിന് ഒരു അവാർഡ് പോലുമില്ലേ?’; ചലച്ചിത്ര പുരസ്കാരത്തിൽ മമ്മൂട്ടിയെ തഴഞ്ഞതിരെ വിമർശനം
Tamil Nadu State Film Awards: തമിഴ്നാട് ചലച്ചിത്ര പുരസ്കാരത്തിൽ മലയാളിത്തിളക്കം; മികച്ച നടിമാരായി മഞ്ജുവും അപർണയും ലിജോമോളും
Bhavana: ‘ആരോ​ഗ്യ പ്രശ്നമൊന്നുമില്ലായിരുന്നു; പെട്ടെന്നാണ് ജീവിതത്തിൽ നിന്ന് ഒരാൾ അപ്രത്യക്ഷരായി പോകുന്നത്’: ഭാവന
ഗ്രീൻ ടീയിൽ നാരങ്ങ ചേർത്താൽ മരുന്നാകുമോ?
പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
പട്ടിക്കുട്ടനൊപ്പം ഉറങ്ങുന്ന രണ്ട് സുഹൃത്തുക്കൾ
9,500 അടി ഉയരത്തിൽ തീയണക്കാൻ എയർഫോഴ്സ്
Viral Video | റോഡിൽ നിന്നയാൾക്ക് ആനയുടെ ചവിട്ട്
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ