Anumol: ‘അനുമോളിൽ നിന്ന് അകലം പാലിക്കുന്നു; പക്ഷേ…’; കാരണം തുറന്നുപറഞ്ഞ് പിആര്‍ വിനു

Vinu Vijay about Anumol: അനുമോളിൽ‌‌ നിന്ന് അകന്ന് നിൽക്കാൻ ആവശ്യപ്പെട്ട് അവളുടെ ആരാധകരിൽ നിന്നും കുടുംബത്തിൽ നിന്നും തുടർച്ചയായി മെസേജുകൾ ലഭിക്കുന്നതിനാൽ അൽപം അകലം പാലിക്കുന്നതാണ് നല്ലതെന്ന് തനിക്ക് തോന്നിയെന്നാണ് വിനു പറയുന്നത്.

Anumol: അനുമോളിൽ നിന്ന് അകലം പാലിക്കുന്നു; പക്ഷേ...; കാരണം തുറന്നുപറഞ്ഞ് പിആര്‍ വിനു

Pr Vinu , Anumol

Published: 

29 Nov 2025 14:50 PM

ബി​ഗ് ബോസ് മലയാളം സീസൺ ഏഴിലെ മൽസരാർത്ഥികളെ പോലെ തന്നെ മലയാളികൾക്കിടയിൽ ശ്രദ്ധേയനായ ഒരാളാണ് പിആർ കൺസൽട്ടന്റ് വിനു വിജയി . മുൻ സീസണിൽ ജിന്റോ വിജയിയായപ്പോള്‍ മുതലാണ് വിനുവിനെ കുറിച്ച് ബി​ഗ് ബോസ് പ്രേക്ഷകർ കേട്ട് തുടങ്ങിയത്. കഴിഞ്ഞ സീസണിൽ ജിന്റോയ്ക്ക് വേണ്ടിയാണ് വിനു പിആർ ചെയ്തിരുന്നതെങ്കിൽ ഇത്തവണ അനുമോൾക്കും ശൈത്യക്കും വിനു പിആർ ചെയ്തിരുന്നു.

എന്നാൽ ഇതിനിടെയിൽ അനുമോൾ 16 ലക്ഷം രൂപ നൽകിയാണ് പിആർ ഏൽപ്പിച്ചതെന്ന തരത്തിൽ ആരോപണം ഉയർന്നിരുന്നു. എന്നാൽ ഇത് ബി​ഗ് ബോസിനകത്തും പുറത്തും വലിയ വിമർശനങ്ങൾക്ക് ഇടയാക്കി. ഒടുവിൽ ബി​ഗ് ബോസ് സീസൺ ഏഴിന്റെ ടൈറ്റിൽ വിന്നർ ട്രോഫി അനുമോൾക്ക് ലഭിച്ചു. ഇതിനു ശേഷം ഉദ്ഘാടനങ്ങളും പ്രോ​ഗ്രാമുകളും എല്ലാമായി തിരക്കിലാണ് അനുമോൾ. അനുവിന്റെ മിക്ക പരിപാടികളിലും വിനുവും എത്തിയിരുന്നു. തനിക്ക് അനു സഹോദരിയും സുഹൃത്തുമാണെന്നും അതുകൊണ്ടാണ് കരുത്തായി ഒപ്പം നിൽക്കുന്നത് എന്നുമാണ് വിനു പറഞ്ഞത്.

Also Read:ശ്രേയ ഘോഷാലിനെ ഞെട്ടിച്ചു, ഇനി അമൃത രാജന്റെ മത്സരം ഇവരുമായി….

എന്നാൽ ഇപ്പോഴിതാ വിനു പങ്കുവച്ച പുതിയൊരു പോസ്റ്റാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്. അനുവുമായി അകലം വെക്കാൻ താൻ തീരുമാനിച്ചുവെന്ന് പറയുകയാണ് വിനു. ഇതിനു കാരണം അനുവല്ലെന്നും പറയുന്നുണ്ട്. . അനുമോൾ ഒരു നല്ല വ്യക്തിയാണെന്നും വിനു ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു.യൂട്യൂബിൽ തന്നെ നെഗറ്റീവായി ചിത്രീകരിക്കുന്ന നിരവധി ചർച്ചകൾ കേട്ടുവെന്നും ചിലർ അനുമോളെയും നെഗറ്റീവായി ചിത്രീകരിക്കുന്നുവെന്നും വിനു പറയുന്നു. തനിക്ക് ഇതൊന്നും ചർച്ച ചെയ്യാനോ അതിന്റെ ഭാഗമാകാനോ താൽപര്യമില്ല.

ദയവായി അനുമോൾക്ക് അർഹമായ ഇടം നൽകുക. അനുമോളുടെ കരിയറിലെ വിജയകരമായ ഒരു ഘട്ടം ആസ്വദിക്കുകയാണ്. അനുമോളിൽ‌‌ നിന്ന് അകന്ന് നിൽക്കാൻ ആവശ്യപ്പെട്ട് അവളുടെ ആരാധകരിൽ നിന്നും കുടുംബത്തിൽ നിന്നും തുടർച്ചയായി മെസേജുകൾ ലഭിക്കുന്നതിനാൽ അൽപം അകലം പാലിക്കുന്നതാണ് നല്ലതെന്ന് തനിക്ക് തോന്നിയെന്നാണ് വിനു പറയുന്നത്. അനുമോൾക്ക് ഇതിൽ ഒരു പങ്കുമില്ലെന്നും നല്ല ഒരു വ്യക്തിയാണ് അനുമോൾ എന്നും വിനു കുറിപ്പിൽ പറയുന്നു. തങ്ങൾ ഇപ്പോഴും നല്ല ബന്ധത്തിലാണ് അനുമോൾക്ക് എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ തന്നെ നേരിട്ട് ബന്ധപ്പെടുമെന്ന് തനിക്കറിയാമെന്നും വിനു ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

 

Related Stories
Kalamkaval Review: ഈ വില്ലനെ ഭയക്കണം! സയനൈഡ് മോഹൻ തീയേറ്ററിലെത്തി
Kalamkaval: കളങ്കാവല്‍ നാളെ തിയേറ്ററുകളിലേക്ക്; പ്രതികരണങ്ങൾ കേൾക്കാനായി കാത്തിരിക്കുന്നുവെന്ന് മമ്മൂട്ടി
Pattuvarthanam: എന്തുകൊണ്ട് മാസങ്ങളായി വിഡിയോ അപ്ലോഡ് ചെയ്തില്ല?; ഗുരുതര രോഗാവസ്ഥ വെളിപ്പെടുത്തി ദിവാകൃഷ്ണ
Actress Tejalakshmi: ദയവായി ഡിലീറ്റ് ചെയ്യൂ… ഇത് ഒട്ടും പ്രതീക്ഷിച്ചില്ല; കുഞ്ഞാറ്റയ്ക്ക് വിമർശനം
Mammootty: ‘സാറേ… ഒരുകാല് മുറിച്ചുമാറ്റി; പേടിക്കേണ്ട, പരിഹാരം ചെയ്യാം’; സന്ധ്യക്ക് കൃതൃമക്കാൽ നൽകുമെന്ന് ഉറപ്പ് നൽകി മമ്മൂട്ടി
Actress bhanupriya: സ്വന്തം പേര് പോലും ഓർമ്മയില്ല! പ്രിയതമന്റെ മരണം ഓർമ്മകൾ കാർന്നു തിന്നുന്ന അവസ്ഥയിലാക്കിയ മമ്മൂട്ടി ചിത്രത്തിലെ നായിക
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും