The Raja Saab: പ്രഭാസിന്റെ ‘ദി രാജാ സാബ്’ ടീസർ ട്രെൻഡിങ്; സിനിമയുടെ ദൈർഖ്യം 3 മണിക്കൂർ?

The Raja Saab Teaser Trending: ഏകദേശം 1 മിനിറ്റ് 43 സെക്കൻഡ് ദൈർഘ്യമുള്ള ടീസറാണ് കഴിഞ്ഞ ദിവസം ചിത്രത്തിന്റെ അണിയറപ്രവർത്തകർ പുറത്തുവിട്ടത്. ടീസർ ഇതിനകം ലക്ഷക്കണക്കിനാളുകളാണ് കണ്ടത്.

The Raja Saab: പ്രഭാസിന്റെ ദി രാജാ സാബ് ടീസർ ട്രെൻഡിങ്; സിനിമയുടെ ദൈർഖ്യം 3 മണിക്കൂർ?

'ദി രാജ സാബ്' പോസ്റ്റർ

Updated On: 

17 Jun 2025 14:17 PM

പ്രഭാസിനെ നായകനാക്കി മാരുതി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ പാൻ ഇന്ത്യൻ ചിത്രമാണ് ‘ദി രാജാ സാബ്’. കഴിഞ്ഞ ദിവസം എത്തിയ ചിത്രത്തിന്റെ ടീസറിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. മലയാളം, തെലുങ്ക്, തമിഴ്, ഹിന്ദി, കന്നഡ തുടങ്ങി അഞ്ച് ഭാഷകളിലാണ് ചിത്രം പ്രദർശനത്തിനെത്തുന്നത്. ഇപ്പോഴിതാ, ചിത്രത്തിന്റെ ദൈർഖ്യം 3 മണിക്കൂർ 30 മിനിറ്റാണെന്ന് സംവിധായകൻ തന്നെ വ്യക്തമാക്കിയിരിക്കുകയാണ്.

അടുത്തിടെ നടന്ന പ്രസ്മീറ്റിൽ, ആഗോളതലത്തിൽ ശ്രദ്ധ ആകർഷിക്കാൻ ഇംഗ്ലീഷിൽ ചിത്രം പ്രദർശിപ്പിക്കാത്തത് എന്തുകൊണ്ടാണെന്ന ചോദ്യം ഉയർന്നിരുന്നു. ഇതിന് മറുപടിയായാണ്, സിനിമയുടെ പതിവ് രീതിക്ക് വിരുദ്ധമായി ചിത്രത്തിന്റെ ദൈർഘ്യം 3 മണിക്കൂറും 30 മിനിറ്റും ആണെന്ന് സംവിധായകൻ മാരുതി വ്യക്തമാക്കിയത്. ‘അനിമൽ’, ‘ആർആർആർ’ തുടങ്ങിയ ചിത്രങ്ങളുടെ റൺടൈമും മൂന്ന് മണിക്കൂറിൽ കൂടുതലായിരുന്നു. ദൈർഖ്യം കൂടുതാണെങ്കിൽ പോലും ഈ രണ്ടു സിനിമകളും തീയേറ്ററുകളിൽ വൻ വിജയമായിരുന്നു. അതുകൊണ്ട് തന്നെ ഈ പ്രഭാസ് ചിത്രത്തിനായി ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്.

ഈ ചിത്രം ഒരു റൊമാന്റിക് – ഹൊറർ എന്റർടെയ്‌നറായാണ് അവതരിപ്പിക്കപ്പെടുന്നത്. പ്രഭാസിന്റെ കരിയറിലെ തന്നെ ആദ്യത്തെ ഹൊറർ ചിത്രമാണിത്. ‘ദി രാജ സാബ്’ ഡിസംബർ അഞ്ചിന് തീയേറ്ററുകളിൽ എത്തും. ഏകദേശം 1 മിനിറ്റ് 43 സെക്കൻഡ് ദൈർഘ്യമുള്ള ടീസറാണ് കഴിഞ്ഞ ദിവസം ചിത്രത്തിന്റെ അണിയറപ്രവർത്തകർ പുറത്തുവിട്ടത്. ടീസർ ഇതിനകം ലക്ഷക്കണക്കിനാളുകളാണ് കണ്ടത്.

ALSO READ: ആർജെ അഞ്ജലിയുടെ തൊലിക്കെട്ടി അപാരം, നാടകം ആരെ ബോധ്യപ്പെടുത്താൻ-നടി ഗീതി സംഗീത

ചിത്രത്തിൽ പ്രഭാസിന്റെ നായികയായെത്തുന്നത് മാളവിക മോഹനാണ്. നിധി അഗർവാള്‍, റിഥി കുമാർ തുടങ്ങിയവരും ചിത്രത്തിൽ കെണ്ടകഥാപാത്രത്തിൽ എത്തുന്നു. പീപ്പിൾ മീഡിയ ഫാക്ടറിയുടെ ബാനറിൽ ടിജി വിശ്വപ്രസാദാണ് ചിത്രത്തിന്റെ നിർമാണം. സംഗീതം നിർമിക്കുന്നത് തമൻ ആണ്. ഹൊററും തമാശയും കൂടിച്ചേർന്ന ഈ സിനിമ പ്രഭാസിന്റെ കരിയറിലെ തന്നെ ഒരു വ്യത്യസ്ത പരീക്ഷണമാകുമെന്നാണ് കരുതുന്നത്.

Related Stories
Kalamkaval Box Office: കളങ്കാവൽ 70 കോടിയിലേക്ക്; തീയറ്ററിൽ പിടിക്കാനാളില്ലാതെ കുതിച്ച് സ്റ്റാൻലി ദാസ്
Akhil Viswanath: അപ്രതീക്ഷിതമായി വിടവാങ്ങി അഖില്‍ വിശ്വനാഥ്; നെഞ്ചുലഞ്ഞ് സുഹൃത്തുക്കളും സിനിമാലോകവും
Dileep: തലക്ക് അടികിട്ടിയ അവസ്ഥ, നടൻ ആണെന്ന് പോലും മറന്നു പോയി ഞാൻ! കുറ്റവിമുക്തനായതിനു പിന്നാലെ ദിലീപ്
Methil Devika: ‘ഇപ്പോള്‍ തോന്നുന്നു, അതിന്റെ ആവശ്യമുണ്ടായിരുന്നില്ലെന്ന്, കുറ്റബോധമുണ്ട്!’ ‘തുടരും’ ഒഴിവാക്കാന്‍ കാരണം…: മേതില്‍ ദേവിക
Actress Assault Case: ‘‘ഒരു ചൂരലെടുത്ത് ഓരോ അടി കൊടുത്ത് വിട്ടാൽ മതിയായിരുന്നു!’’ വിമർശനവുമായി ജുവൽ മേരി
Actress Radhika Radhakrishnan: അത് പൊളിച്ചു! അഭിമാനകരമായ നേട്ടവുമായി അപ്പനിലെ ഷീല
ഓറഞ്ചിൻ്റെ തൊലി കളയല്ലേ! പഴത്തേക്കാൾ ​ഗുണമാണ്
മുട്ട കാൻസറിനു കാരണമാകുമോ?
ഐപിഎല്‍ ലേലത്തില്‍ ഇവര്‍ കോടികള്‍ കൊയ്യും?
ക്രിസ്മസ് അവധിയല്ലേ, കണ്ടിരിക്കേണ്ട കെ-ഡ്രാമകൾ ഇതാ
70 അടി നീളമുള്ള മെസിയുടെ പ്രതിമ
മെസിക്കൊപ്പം രാഹുൽ ഗാന്ധി
യുഡിഎഫ് ജയിക്കില്ലെന്ന് പന്തയം; പോയത് മീശ
മെസിയെ കാണാൻ സാധിച്ചില്ല, സ്റ്റേഡിയം തകർത്ത് ആരാധകർ