Prakash Varma: പ്രകാശ് വര്‍മയുടെ ഭാര്യയ്ക്കുണ്ടായിരുന്നത് ഒറ്റ ഡിമാന്റ്, ചേച്ചിക്ക് കഥ കേട്ടപ്പോള്‍ പേടിയായി: ബിനു പപ്പു

Binu Pappu About Prakash Varma: സിനിമയില്‍ എല്ലാവരും ഒരുപോലെ ശ്രദ്ധിച്ചതും പ്രശംസിച്ചതുമായ കഥാപാത്രമാണ് സിഐ ജോര്‍ജ് മാത്തന്‍. പുതുമുഖമായതിനാല്‍ തന്നെ ആരാണ് അതെന്ന് അറിയാനുള്ള ആകാംക്ഷയിലായിരുന്നു പ്രേക്ഷകര്‍. നിരവധി പരസ്യ ചിത്രങ്ങളൊരുക്കിയ പ്രകാശ് വര്‍മയായിരുന്നു ജോര്‍ജിനെ പ്രേക്ഷകരിലേക്ക് എത്തിച്ചത്.

Prakash Varma: പ്രകാശ് വര്‍മയുടെ ഭാര്യയ്ക്കുണ്ടായിരുന്നത് ഒറ്റ ഡിമാന്റ്, ചേച്ചിക്ക് കഥ കേട്ടപ്പോള്‍ പേടിയായി: ബിനു പപ്പു

ബിനു പപ്പു, പ്രകാശ് വര്‍മ

Updated On: 

01 May 2025 | 05:33 PM

മികച്ച പ്രതികരണം നേടികൊണ്ട് തിയേറ്ററില്‍ പ്രദര്‍ശനം തുടരുകയാണ് തരുണ്‍ മൂര്‍ത്തി ചിത്രം തുടരും. ഏറെ നാളുകള്‍ക്ക് ശേഷം മോഹന്‍ലാലിന്റെ അതിഗംഭീര പ്രകടനം കൂടിയാണ് തുടരും എന്നതിലൂടെ പ്രേക്ഷകരിലേക്ക് എത്തിയത്. റിലീസ് ചെയ്ത് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ചിത്രം 100 കോടി ക്ലബ്ബില്‍ ഇടം നേടി.

സിനിമയില്‍ എല്ലാവരും ഒരുപോലെ ശ്രദ്ധിച്ചതും പ്രശംസിച്ചതുമായ കഥാപാത്രമാണ് സിഐ ജോര്‍ജ് മാത്തന്‍. പുതുമുഖമായതിനാല്‍ തന്നെ ആരാണ് അതെന്ന് അറിയാനുള്ള ആകാംക്ഷയിലായിരുന്നു പ്രേക്ഷകര്‍. നിരവധി പരസ്യ ചിത്രങ്ങളൊരുക്കിയ പ്രകാശ് വര്‍മയായിരുന്നു ജോര്‍ജിനെ പ്രേക്ഷകരിലേക്ക് എത്തിച്ചത്.

പ്രകാശ് വര്‍മയുടെ കഥാപാത്രം മികച്ച പ്രതികരണം നേടുന്ന വേളയില്‍ അദ്ദേഹത്തെ കുറിച്ച് സംസാരിക്കുകയാണ് നടനും സഹസംവിധായകനുമായ ബിനു പപ്പു. ചിത്രത്തിന്റെ സംവിധായകന്‍ തരുണ്‍ മൂര്‍ത്തിയാണ് പ്രകാശ് വര്‍മയെ കണ്ടെത്തിയതെന്നാണ് ബിനു പപ്പു പറയുന്നത്. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു പ്രതികരണം.

പ്രകാശ് വര്‍മയോട് തുടരുമിന്റെ കഥ പറയാന്‍ പോയപ്പോള്‍ അദ്ദേഹത്തിന്റെ ഭാര്യയും കൂടെയുണ്ടായിരുന്നുവെന്നും അവര്‍ക്ക് ആകെ ഒരു ഡിമാന്റേ ഉണ്ടായിരുന്നുള്ളുവെന്നുമാണ് ബിനു പപ്പു പറയുന്നത്.

”ആരാണെങ്കിലും അഭിനയിക്കുമോ ഇല്ലയോ എന്നത് തരുണിന് വിഷയമുള്ള കാര്യമായിരുന്നില്ല. ആളെ കൊണ്ടുവാ എന്ന് മാത്രമാണ് തരുണ്‍ പറഞ്ഞത്. ഈ ക്യാരക്ടര്‍ കിട്ടിയാല്‍ അവന്‍ പിന്നെ അതിന്റെ പിന്നാലെ നടന്നോളും.

പ്രകാശ് വര്‍മയിലേക്കെത്തുന്നത് തരുണ്‍ തന്നെയാണ്. പിന്നീട് പ്രകാശേട്ടനെ പോയി കണ്ടതും സംസാരിച്ചതുമെല്ലാം തരുണാണ്. അദ്ദേഹത്തെ കാണാന്‍ പോയപ്പോള്‍ ഭാര്യയും ഉണ്ടായിരുന്നു കഥ കേള്‍ക്കാനായി. അന്ന് ഒറ്റ ഡിമാന്റ് മാത്രമേ അവര്‍ക്ക് ഉണ്ടായിരുന്നുള്ളൂ.

Also Read: Thudarum Villain Prakash Varma: നായകന്റെ ഒപ്പത്തിനൊപ്പം നിൽക്കുന്ന വില്ലൻ; ‘തുടരും’ ചിത്രത്തിലെ സിഐ ജോര്‍ജ് സാര്‍’ നമ്മൾ ഉദ്ദേശിക്കുന്ന ആളല്ല!

കൊണ്ടുപോകുന്നത് പോലെ തന്നെ തിരിച്ചുകൊണ്ടുവരണമെന്നായിരുന്നു അവര്‍ പറഞ്ഞത്. അടിയും ഇടിയുമൊക്കെ പറഞ്ഞപ്പോള്‍ ചേച്ചിക്ക് പേടിയായി. പ്രകാശ് വര്‍മ സിനിമയില്‍ അഭിനയിച്ചിട്ട് ഇല്ലെന്നേ ഉള്ളൂ, ഡബ്ബ് ചെയ്തിട്ടുണ്ട്. പിന്നെ ഒരുപാട് പരസ്യങ്ങളും ചെയ്തിട്ടുണ്ട്,” ബിനു പപ്പു പറയുന്നു.

Related Stories
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തണ്ണിമത്തന് മധുരമുണ്ടോ? ഈ സൂത്രവിദ്യ പരീക്ഷിക്കൂ
ഈ രോഗികൾക്ക് നെയ്യ് വില്ലനാകും; നിങ്ങൾ ഈ ലിസ്റ്റിലുണ്ടോ
ഗ്യാസ് സ്റ്റൗവിന് സമീപം ഇവ വയ്ക്കാൻ പാടില്ല
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ
അയാളെ കാറിൽ നിന്നും തൂക്കിയെടുത്ത് പോലീസ്
ചേട്ടന് വഴി കൊടുക്കൂ! സഞ്ജുവിന് വഴി ഒരുക്കി സൂര്യകുമാർ യാദവ്
ഹെലികോപ്റ്ററിൽ പറന്നിറങ്ങി മോഹൻലാൽ