Priya Prakash Varrier: മൂന്നര കോടിയാണ് വാങ്ങുന്നതെന്ന് കേട്ടല്ലോയെന്ന് പ്രമുഖ സംവിധായകന്‍ ചോദിച്ചു; തെറ്റിദ്ധാരണകളെക്കുറിച്ച് പ്രിയ വാര്യര്‍
Priya Prakash Varrier about misconceptions: മലയാളത്തിലേക്ക് ഒരു ഹിറ്റ് സ്‌ട്രൈക്കിലേക്ക് എന്തുകൊണ്ട് എത്തുന്നില്ല എന്നതിനെക്കുറിച്ച് ചിന്തിച്ചാല്‍ ഒത്തിരി ചിന്തിക്കാനുണ്ടാകും. അതൊന്നും നമ്മുടെ നിയന്ത്രണത്തിലുള്ള കാര്യങ്ങളല്ല. ലഭിക്കുന്ന പ്രോജക്ടുകള്‍ കൃത്യമായി ഉപയോഗിക്കുക. അത് വൃത്തിയായി ചെയ്യുക എന്നതാണ് ഉത്തരവാദിത്തമെന്ന് താരം
2019ല്‍ പുറത്തിറങ്ങിയ ‘ഒരു അഡാര്‍ ലവ് ‘ എന്ന ചിത്രത്തിലൂടെയാണ് പ്രിയ പ്രകാശ് വാര്യര്‍ ശ്രദ്ധിക്കപ്പെടുന്നത്. ഗാനരംഗത്തില്‍ താരം പുരികം പൊക്കുകയും താഴ്ത്തുകയും ചെയ്യുന്ന ദൃശ്യങ്ങള്‍ വൈറലായിരുന്നു. ആ സമയം ഇന്റര്‍നെറ്റ് സെന്‍സേഷനായിരുന്നു പ്രിയ. എന്നാല്‍ തുടക്കത്തില്‍ ലഭിച്ച ആ പ്രശസ്തി കാര്യമായി ഉപയോഗിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് പ്രിയ വാര്യര്‍ അടുത്തിടെ ഒരു അഭിമുഖത്തില്‍ പറഞ്ഞു. ‘ക്യൂ സ്റ്റുഡിയോ’ക്ക് നല്‍കിയ അഭിമുഖത്തിലാണ് പ്രിയ ഇക്കാര്യം പറഞ്ഞത്. 2018ല്‍ അത് സംഭവിച്ചപ്പോള്‍ താന്‍ തീര്‍ത്തും ചെറുപ്പമായിരുന്നു. കൃത്യമായിട്ടുള്ള മാര്‍ഗനിര്‍ദ്ദേശം ലഭിച്ചിരുന്നെങ്കില്‍ കരിയറിന്റെ മുന്നോട്ടുപോക്ക് ആ സമയത്ത് വേറെയാകുമായിരുന്നു. ആ സമയത്ത് പറഞ്ഞുതരാന്‍ ആരുമുണ്ടായിരുന്നില്ലെന്നും താരം വ്യക്തമാക്കി.
എങ്ങനെ മുന്നോട്ട് പോകണം, എങ്ങനെ പിആര്‍ ചെയ്യണം തുടങ്ങിയ കാര്യങ്ങള്‍ പറഞ്ഞുതരാന്‍ ആരുമുണ്ടായിരുന്നില്ല. അങ്ങനെ പലതും ഇതിന് പിന്നിലുണ്ടെന്ന് അന്ന് അറിയില്ലായിരുന്നു. ഇത്രയും വര്‍ഷത്തില്‍ കാര്യങ്ങള്‍ എങ്ങനെ എടുക്കണമെന്നതിനെക്കുറിച്ച് താന്‍ കുറച്ചുകൂടി ബോധവതിയാണ്. ഇപ്പോള്‍ എങ്ങനെ മുന്നോട്ടുപോകണമെന്ന് പഠിച്ചുവെന്നും പ്രിയ പറഞ്ഞു.




മലയാളത്തിലേക്ക് ഒരു ഹിറ്റ് സ്‌ട്രൈക്കിലേക്ക് എന്തുകൊണ്ട് എത്തുന്നില്ല എന്നതിനെക്കുറിച്ച് ചിന്തിച്ചാല്‍ ഒത്തിരി ചിന്തിക്കാനുണ്ടാകും. അതൊന്നും നമ്മുടെ നിയന്ത്രണത്തിലുള്ള കാര്യങ്ങളല്ല. ലഭിക്കുന്ന പ്രോജക്ടുകള്‍ കൃത്യമായി ഉപയോഗിക്കുക. അത് വൃത്തിയായി ചെയ്യുക എന്നതാണ് ഉത്തരവാദിത്തം. തന്നെക്കൊണ്ട് കഴിയുന്നത് ശ്രമിക്കുന്നുണ്ട്. സമയമാകുമ്പോള്‍ എല്ലാം വരുമെന്നും താരം കൂട്ടിച്ചേര്‍ത്തു.
Read Also: Maala Parvathi: ‘രജിസ്റ്റര്‍ വിവാഹം ചെയ്തതിന്റെ പേരില്‍ പരീക്ഷ എഴുതാന്‍ അറ്റന്‍ഡന്‍സ് തന്നില്ല’
പ്രതിഫലത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണകളാകാം പ്രോജക്ടുകള്‍ വരുന്നതിലെ തടസം. അടുത്തിടെ മലയാളത്തിലെ ഒരു പ്രമുഖ സംവിധായകനെ കണ്ടിരുന്നു. മൂന്നര കോടിയാണ് താന്‍ പ്രതിഫലം വാങ്ങുന്നതെന്ന് കേട്ടല്ലോ എന്ന് അദ്ദേഹം തമാശയ്ക്ക് പറഞ്ഞു. ‘എന്റെ പൊന്നുചേട്ടാ, ഇത് എവിടെ വരുന്ന ന്യൂസാണെന്ന് അറിയില്ലെ’ന്നായിരുന്നു തന്റെ മറുപടി. ഓരോരുത്തരെയും കണ്ട് സംസാരിക്കുമ്പോഴാണ് ഇത്തരം തെറ്റിദ്ധാരണകളുണ്ടെന്ന് മനസിലാക്കുന്നതെന്നും പ്രിയ അഭിമുഖത്തില്‍ വെളിപ്പെടുത്തി.