AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Hero Movie: 13 വർഷങ്ങൾക്ക് ശേഷം പൃഥ്വിരാജിന്റെ ‘ഹീറോ’ വീണ്ടും വൈറൽ; കാരണം ഇതാണ്

Prithviraj’s Film Hero Resurfaces on Social Media: സിനിമയിൽ അനൂപ് മേനോൻ അവതരിപ്പിച്ച കഥാപാത്രമായ സംവിധായകൻ ആദിത്യനും തലൈവാസൽ വിജയ് അവതരിപ്പിച്ച ഫൈറ്റ് മാസ്റ്റർ ധർമരാജൻ മാസ്റ്ററും തമ്മിലുള്ള സംഭാഷണമാണ് പ്രധാനമായും ട്രോളുകളിൽ ഉള്ളത്.

Hero Movie: 13 വർഷങ്ങൾക്ക് ശേഷം പൃഥ്വിരാജിന്റെ ‘ഹീറോ’ വീണ്ടും വൈറൽ; കാരണം ഇതാണ്
'ഹീറോ' പോസ്റ്റർ Image Credit source: Facebook
nandha-das
Nandha Das | Updated On: 24 Jun 2025 08:53 AM

വളരെ അപ്രതീക്ഷിതമായി പഴയ സിനിമകളിലെ സീനുകൾ പെട്ടെന്ന് സോഷ്യൽ മീഡിയയിൽ നിറയുന്നത് സാധാരണയാണ്. പല സിനിമകളെയും കുറിച്ച് പ്രേക്ഷകർ മറന്നു തുടങ്ങുന്ന സമയത്താണ് ഇത്തരത്തിൽ അവ വീണ്ടും പ്രത്യക്ഷത്തിൽ വരുക. അത്തരത്തിൽ റിലീസായി 13 വർഷങ്ങൾക്ക് ശേഷം വീണ്ടും വൈറലാവുകയാണ് പൃഥ്വിരാജ് ചിത്രം ‘ഹീറോ’. കഴിഞ്ഞ ഏതാനും നാളുകളായി സിനിമാ പേജുകളിലും സോഷ്യൽ മീഡിയയിലും ചർച്ചയായി മാറിയിരിക്കുകയാണ് ഈ ചിത്രം. 2012ൽ ദീപൻ സംവിധാനം ചെയ്ത ഈ ചിത്രത്തിലെ പല സീനുകളും ഇപ്പോൾ ട്രോൾ പേജുകളിൽ ട്രെൻഡിങ്ങാണ്. ഇതിപ്പോൾ എവിടുന്ന് വന്നുവെന്നുള്ള ചോദ്യമാണ് സോഷ്യൽ മീഡിയ ഉപഭോക്താക്കൾ ഉയർത്തുന്നത്.

സിനിമയിൽ അനൂപ് മേനോൻ അവതരിപ്പിച്ച കഥാപാത്രമായ സംവിധായകൻ ആദിത്യനും തലൈവാസൽ വിജയ് അവതരിപ്പിച്ച ഫൈറ്റ് മാസ്റ്റർ ധർമരാജൻ മാസ്റ്ററും തമ്മിലുള്ള സംഭാഷണമാണ് പ്രധാനമായും ട്രോളുകളിൽ ഉള്ളത്. സിനിമയിൽ അദ്ദേഹം മാസ്റ്റർ ‘ആക്ഷൻ’ എന്ന് പറയുന്നതിന് പകരം ‘അയ്യപ്പാ’ എന്ന് പറയുന്ന ഡയലോഗും ഇതിനകം ട്രോളന്മാർ ഏറ്റെടുത്തു കഴിഞ്ഞു. സിനിമക്കുള്ളിൽ എടുക്കുന്ന സിനിമയിലെ ഒരു ആക്ഷൻ രംഗം ധർമരാജൻ മാസ്റ്റർ വിവരിക്കുമ്പോൾ അതിന് അനൂപ് മേനോൻ നൽകുന്ന മറുപടിയും ശ്രദ്ധ നേടുകയാണ്.

‘പുതിയ മുഖം’ എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന് ശേഷം പൃഥ്വിരാജും സംവിധായകൻ ദീപനും വീണ്ടും ഒന്നിച്ച ചിത്രമായിരുന്നു ‘ഹീറോ’. സിനിമാ നടന്മാർക്ക് ആക്ഷൻ സീനുകളിൽ ഡ്യൂപ്പായി വേഷമിടുന്ന ടാർസൺ ആന്റണിയുടെ വേഷത്തിലാണ് ‘ഹീറോ’യിൽ പൃഥ്വിരാജ് എത്തിയത്. അന്ന് റിലീസിന് മുമ്പ് പുറത്തുവിട്ട ചിത്രത്തിന്റെ പോസ്റ്ററിൽ പൃഥ്വിരാജിന്റെ ബോഡി ട്രാൻഫോർമേഷൻ വലിയ ചർച്ചയാവുകയും ചെയ്തിരുന്നു. എങ്കിലും ചിത്രത്തിന് ബോക്സ് ഓഫീസിൽ വൻ വിജയം നേടാൻ കഴിഞ്ഞില്ല. ആർക്കും പ്രവചിക്കാൻ കഴിയുന്ന കഥയാണ് എന്നതായിരുന്നു അന്ന് പ്രധാനമായും സിനിമക്കെതിരെ ഉയർന്ന വിമർശനം.

ALSO READ: വിത്ഡ്രോവൽ സിംപ്ടംസ് ഉണ്ട്; നേരത്തെയുണ്ടായിരുന്ന ശീലങ്ങൾ മാറ്റാൻ ഡോക്ടർ പറഞ്ഞു: ഷൈൻ ടോം ചാക്കോ

അതേസമയം, സിനിമയിൽ വില്ലൻ കഥാപത്രം അവതരിപ്പിച്ച തമിഴ് നടൻ ശ്രീകാന്തിനെ കഴിഞ്ഞ ദിവസം ലഹരി കേസിൽ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതോടെ ഈ സംഭവുമായി ‘ഹീറോ’ സിനിമയെ ബന്ധപ്പെടുത്തിയുള്ള ട്രോളുകളും നിറയുകയാണ്. സിനിമയുടെ രണ്ടാം ഭാഗത്തിന്റെ കഥ എന്നെല്ലാം പറഞ്ഞാണ് കൂടുതൽ പേരും ട്രോളുകൾ ഇറക്കുന്നത്. ഇതിനിടെ പൃഥ്വിരാജിന് അഭിനയിക്കാൻ അറിയില്ല എന്ന തരത്തിൽ ഉള്ള അധിക്ഷേപവും ചിലർ കമന്റുകളിലൂടെ പ്രചരിപ്പിക്കുന്നുണ്ട്.