R Madhavan : മെസേജിലെ ഹാര്‍ട്ട്, കിസ് ഇമോജികളാകും ആളുകള്‍ ശ്രദ്ധിക്കുന്നത്, അത് എങ്ങനെ മനസിലാക്കപ്പെടുമെന്ന് ആശങ്കയുണ്ട്‌

R Madhavan On Social Media Messages: പാരന്റ് ഗീനീ ഇൻ‌കോർപ്പറേറ്റഡ് എന്ന ആപ്പിന്റെ ലോഞ്ചിനിടെയാണ് മാധവന്‍ സോഷ്യല്‍ മീഡിയയിലെ കുഴപ്പങ്ങളെക്കുറിച്ച് സംസാരിച്ചത്‌. പാരന്റൽ കൺട്രോൾ ആപ്പിലെ നിക്ഷേപകന്‍ കൂടിയാണ് മാധവന്‍. ആപ്പിനെക്കുറിച്ച് സംസാരിക്കുന്നതിനിടെയാണ് സമൂഹമാധ്യമങ്ങളില്‍ സംഭവിക്കാവുന്ന പ്രശ്‌നങ്ങളെക്കുറിച്ച്‌ മാധവന്‍ ഉദാഹരണസഹിതം വിശദീകരിച്ചത്‌

R Madhavan : മെസേജിലെ ഹാര്‍ട്ട്, കിസ് ഇമോജികളാകും ആളുകള്‍ ശ്രദ്ധിക്കുന്നത്, അത് എങ്ങനെ മനസിലാക്കപ്പെടുമെന്ന് ആശങ്കയുണ്ട്‌

ആര്‍. മാധവന്‍

Updated On: 

04 Mar 2025 | 10:35 AM

സോഷ്യല്‍ മീഡിയയില്‍ സംഭവിക്കാവുന്ന തെറ്റിദ്ധാരണകളെക്കുറിച്ച് വിശദീകരിച്ച്‌ നടന്‍ ആര്‍. മാധവന്‍. ചെന്നൈയിൽ പാരന്റ് ഗീനീ ഇൻ‌കോർപ്പറേറ്റഡ് എന്ന ആപ്പിന്റെ ലോഞ്ചിനിടെയാണ് അദ്ദേഹം സോഷ്യല്‍ മീഡിയയിലെ കുഴപ്പങ്ങളെക്കുറിച്ച് സംസാരിച്ചത്‌. പാരന്റൽ കൺട്രോൾ ആപ്പിലെ നിക്ഷേപകന്‍ കൂടിയാണ് മാധവന്‍. ആപ്പിനെക്കുറിച്ച് സംസാരിക്കുന്നതിനിടെയാണ് സമൂഹമാധ്യമങ്ങളില്‍ സംഭവിക്കാവുന്ന പ്രശ്‌നങ്ങളെക്കുറിച്ച്‌ അദ്ദേഹം ഉദാഹരണസഹിതം വിശദീകരിച്ചത്‌. സോഷ്യല്‍ മീഡിയയില്‍ തനിക്ക് നിരവധി പേര്‍ സന്ദേശം അയക്കാറുണ്ടെന്ന് അദ്ദേഹം പറഞ്ഞു. മാധവന്റെ വാക്കുകളിലൂടെ:

”ഒരു ലളിതമായ ഉദാഹരണം പറയാം. ഒരു പെൺകുട്ടി എനിക്ക് മെസ്സേജ് അയക്കാറുണ്ട്. സിനിമ കണ്ടെന്നും, ഇഷ്ടപ്പെട്ടെന്നും, ഞാന്‍ മികച്ച നടനും, അവര്‍ക്ക്‌ പ്രചോദനവുമാണെന്നാകും മെസേജില്‍. അവസാനം, ആ പെണ്‍കുട്ടി ഹാര്‍ട്ട്, കിസ്, ലവ് ഇമോജികളും പങ്കുവയ്ക്കും. ഇത്രയും വിശദമായി ഒരു ഫാന്‍ സംസാരിക്കുമ്പോള്‍, ഞാന്‍ ഉത്തരം നല്‍കാന്‍ നിര്‍ബന്ധിതനാകും. ഞാന്‍ അവരെ നന്ദി അറിയിക്കും. ദൈവം അനുഗ്രഹിക്കട്ടേയെന്ന് പറയും.ഇതാണ് അവര്‍ക്കുള്ള എന്റെ മറുപടി”-മാധവന്‍ പറഞ്ഞു.

Read Also : Arya Badai: ‘അളവില്ലാതെ ഞാൻ സ്നേഹിച്ചവരാണ് നിസാരമായ കാര്യങ്ങളുടെ പേരിൽ ഇട്ടിട്ടുപോയത്’; ആര്യ ബഡായ്

എന്നാല്‍ താന്‍ നല്‍കിയ മറുപടിയുടെ സ്‌ക്രീന്‍ഷോട്ട് എടുത്ത് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റായി പങ്കുവയ്ക്കുകയാണ് അവര്‍ ചെയ്യുന്നത്. ആളുകള്‍ കാണുന്നത് അതിലെ ഹാര്‍ട്ട്, കിസ്, ലവ് ഇമോജികളാകും. അതിന് താന്‍ നല്‍കിയ മറുപടിയും അവര്‍ കാണും. എന്നാല്‍ അത്തരം ഇമോജികള്‍ക്കല്ല, അവര്‍ അയച്ച സന്ദേശത്തിന് മറുപടി നല്‍കുക എന്നത് മാത്രമാണ് തന്റെ ഉദ്ദേശ്യമെന്നും മാധവന്‍ പറഞ്ഞു.

എന്നാല്‍ അത് ശ്രദ്ധിക്കാതെ ഇമോജികള്‍ മാത്രമാകും ആളുകള്‍ ശ്രദ്ധിക്കുന്നത്. ‘മാധവന്‍ സോഷ്യല്‍ മീഡിയയില്‍ പെണ്‍കുട്ടികളുമായി സംസാരിക്കുന്നു’ എന്നാകും പിന്നെ പറയുന്നതെന്നും താരം വ്യക്തമാക്കി. തനിക്ക് ഇത്തരത്തില്‍ ഭയമുണ്ടെങ്കില്‍, തന്റെ അത്ര പോലും അനുഭവപരിചയമില്ലാത്ത ഒരാള്‍ എത്രമാത്രം കുഴപ്പത്തില്‍ അകപ്പെടുമെന്ന് സങ്കല്‍പിക്കാനാകുമോയെന്നും താരം ചോദിച്ചു. താൻ എപ്പോഴും അമിതമായി ജാഗ്രത പുലർത്തുന്നുണ്ടെന്നും തന്റെ സന്ദേശങ്ങൾ എങ്ങനെ മനസ്സിലാക്കപ്പെടുമെന്ന് ആശങ്കയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related Stories
Mammootty: ‘മമ്മൂട്ടി പത്മഭൂഷൻ കിട്ടാൻ അർഹനാണ്, പാവങ്ങളുടെ കണ്ണീർ ഒപ്പിയതിനാണ് നമുക്ക് അംഗീകാരം’: വെള്ളാപ്പള്ളി നടേശൻ
Tamil Nadu State Film Awards: ‘പേരൻപിന് ഒരു അവാർഡ് പോലുമില്ലേ?’; ചലച്ചിത്ര പുരസ്കാരത്തിൽ മമ്മൂട്ടിയെ തഴഞ്ഞതിരെ വിമർശനം
Tamil Nadu State Film Awards: തമിഴ്നാട് ചലച്ചിത്ര പുരസ്കാരത്തിൽ മലയാളിത്തിളക്കം; മികച്ച നടിമാരായി മഞ്ജുവും അപർണയും ലിജോമോളും
Bhavana: ‘ആരോ​ഗ്യ പ്രശ്നമൊന്നുമില്ലായിരുന്നു; പെട്ടെന്നാണ് ജീവിതത്തിൽ നിന്ന് ഒരാൾ അപ്രത്യക്ഷരായി പോകുന്നത്’: ഭാവന
Shammi Thilakan: ‘അവാർഡ് വാങ്ങിയവരും കൊടുത്തവരും വീട്ടിൽ പോയി 4 ദിവസം കഴിഞ്ഞു’! ഷമ്മി തിലകന്‍
G Venugopal: വേടൻ, നന്ദ​ഗോവിന്ദം ഭജൻസ് ഒക്കെയാണ്ഇ ഇപ്പോൾ ഹരം! സിനിമാസംഗീതം അസ്തമിക്കുകയാണെന്ന് ജി വേണുഗോപാല്‍
പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തണ്ണിമത്തന് മധുരമുണ്ടോ? ഈ സൂത്രവിദ്യ പരീക്ഷിക്കൂ
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ
അയാളെ കാറിൽ നിന്നും തൂക്കിയെടുത്ത് പോലീസ്
ചേട്ടന് വഴി കൊടുക്കൂ! സഞ്ജുവിന് വഴി ഒരുക്കി സൂര്യകുമാർ യാദവ്
ഹെലികോപ്റ്ററിൽ പറന്നിറങ്ങി മോഹൻലാൽ