Kalabhavan Navas: ‘എന്തു പറഞ്ഞ് ആശ്വസിപ്പിക്കണമെന്ന് അറിയില്ല’; ഉള്ളുപൊള്ളുന്ന വീഡിയോയുമായി രഹ്ന നവാസ്

Rahna Navas Shares Heartfelt Video of Kalabhavan Navas: 'കടലേ നീലക്കടലേ...' എന്ന പാട്ടാണ് വിഡിയോയില്‍ നവാസ് പാടുന്നത്. ‘എന്നെ വിഷമത്തിലേയ്ക്കു പോകാൻ പോലും അനുവദിക്കില്ലായിരുന്നു എന്ന അടിക്കുറിപ്പും വീഡിയോയ്ക്കൊപ്പം രഹ്ന കുറിച്ചു.

Kalabhavan Navas: എന്തു പറഞ്ഞ് ആശ്വസിപ്പിക്കണമെന്ന് അറിയില്ല’; ഉള്ളുപൊള്ളുന്ന വീഡിയോയുമായി രഹ്ന നവാസ്

Kalabhavan Navas

Updated On: 

13 Dec 2025 16:00 PM

മലയാള സിനിമ പ്രേക്ഷകരെ ഒന്നടങ്കം ഞെട്ടിച്ച വിയോ​ഗമായിരുന്നു നടനും മിമിക്രി കലാകാരനുമായ കലാഭവന്‍ നവാസിന്റേത്. കരിയറില്‍ തിരികെ വരുന്നതിനിടെയാണ് അദ്ദേഹം നമ്മെ വിട്ടുപോയത്. ഇന്നും നവാസിന്റെ മരണം അദ്ദേഹത്തിന്റെ കുടുംബത്തിനും പ്രിയപ്പെട്ടവര്‍ക്കുമെല്ലാം ഉള്‍ക്കൊള്ളാന്‍ സാധിച്ചിട്ടില്ല. നവാസിനൊപ്പം എന്നും നിഴൽ പോലെ കൂടെയുണ്ടായിരുന്ന ഭാര്യ രഹ്ന ഇതിൽ നിന്ന് എങ്ങനെ പുറത്തുവരുമെന്നും പലരും ആശങ്കപ്പെടുന്നു.

ഇപ്പോഴിതാ രഹ്‌ന നവാസ് ഇൻസ്റ്റാ​ഗ്രാമിൽ പങ്കുവച്ച ഒരു വീഡിയോ ആണ് പ്രേക്ഷക മനസ്സിൽ വിങ്ങലായി മാറുന്നത്. ഇരുവരും ചേർന്ന് സന്തോഷത്തോടെ ചെലവഴിച്ച നിമിഷങ്ങളുടെ ഒരു വീഡിയോ ആണ് രഹ്ന പങ്കുവച്ചത്. ബീച്ചിൽ ഒരു വള്ളത്തിന് സമീപം ദൂരേക്ക് നോക്കി എന്തോ ചിന്തിച്ചിരിക്കുന്ന രഹ്നയെയും ഭാര്യയെ പാട്ടുപാടി സന്തോഷിപ്പിക്കുന്ന നവാസിനെയാണ് വീഡിയോയിൽ കാണുന്നത്. തന്നെ വിഷമിച്ചിരിക്കാൻ പോലും നവാസ് അനുവദിക്കില്ലായിരുന്നു എന്ന ഓർമ്മ പങ്കുവച്ചുകൊണ്ടാണ് രഹ്ന ഈ വികാരനിർഭരമായ വീഡിയോ പങ്കുവച്ചത്.

Also Read: ‘എന്റെ മോളുടെ സര്‍ജറി ആയിരുന്നു! എല്ലാം കഴിഞ്ഞു, കൊച്ചിനെയും കണ്ട് ഹാപ്പിയാക്കി നിര്‍ത്തിയിട്ടാണ് പോന്നത്’: നിവിന്‍ പോളി

‘ കടലേ നീലക്കടലേ…’ എന്ന പാട്ടാണ് വിഡിയോയില്‍ നവാസ് പാടുന്നത്. ‘എന്നെ വിഷമത്തിലേയ്ക്കു പോകാൻ പോലും അനുവദിക്കില്ലായിരുന്നു എന്ന അടിക്കുറിപ്പും വീഡിയോയ്ക്കൊപ്പം രഹ്ന കുറിച്ചു. ഇതോടെ നിരവധി പേരാണ് വീഡിയോയ്ക്ക് കമന്റുമായി എത്തുന്നത്. രഹ്നയെ എന്തു പറഞ്ഞ് ആശ്വസിപ്പിക്കണമെന്ന് അറിയില്ലെന്നാണ് പ്രേക്ഷകർ ഒന്നടങ്കം പറയുന്നത്. രഹ്നയുടേയും നവാസിന്റേയും പ്രണയത്തിന്റെ ആഴത്തെക്കുറിച്ചും പ്രേക്ഷകർ കമന്റിട്ടു.

അതേമയം ഈ വർഷം ആ​ഗസ്റ്റിലായിരുന്നു സിനിമയുടെ ഷൂട്ടിങുമായി ബന്ധപ്പെട്ട് താമസിച്ചിരുന്ന ചോറ്റാനിക്കരയിലെ ഹോട്ടലിൽ നവാസിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഹൃദയാഘാതമായിരുന്നു മരണ കാരണം. ഈ വിയോ​ഗം രഹ്ന എങ്ങനെ കരകയറുമെന്ന ആശങ്ക എല്ലാവർക്കിടയിലും ഉണ്ടായിരുന്നു. ഇതിനിടെയിലാണ് ഇത്തരം ഒരു വീഡിയോ പങ്കുവച്ചത്.

 

Related Stories
Methil Devika: ‘ഇപ്പോള്‍ തോന്നുന്നു, അതിന്റെ ആവശ്യമുണ്ടായിരുന്നില്ലെന്ന്, കുറ്റബോധമുണ്ട്!’ ‘തുടരും’ ഒഴിവാക്കാന്‍ കാരണം…: മേതില്‍ ദേവിക
Actress Assault Case: ‘‘ഒരു ചൂരലെടുത്ത് ഓരോ അടി കൊടുത്ത് വിട്ടാൽ മതിയായിരുന്നു!’’ വിമർശനവുമായി ജുവൽ മേരി
Actress Radhika Radhakrishnan: അത് പൊളിച്ചു! അഭിമാനകരമായ നേട്ടവുമായി അപ്പനിലെ ഷീല
Mohanlal About Bigg Boss: ‘ബിഗ് ബോസ് ചെയ്യുന്നത് ലാലിന് വേറെ പണി ഒന്നുമില്ലേയെന്ന് ചോദിക്കും’; ഒടുവിൽ തുറന്നുപറഞ്ഞ് മോഹൻലാൽ
Nivin Pauly: ‘എന്റെ മോളുടെ സര്‍ജറി ആയിരുന്നു! എല്ലാം കഴിഞ്ഞു, കൊച്ചിനെയും കണ്ട് ഹാപ്പിയാക്കി നിര്‍ത്തിയിട്ടാണ് പോന്നത്’: നിവിന്‍ പോളി
JioHotstar: ക്രൈം ഫയൽസ് സീസൺ 3, 1000 ബേബീസ് സീസൺ 2; ജിയോ ഹോട്ട്സ്റ്റാർ ഒരുക്കിവച്ചിരിക്കുന്നത് കലക്കൻ വിഭവങ്ങൾ
മുട്ട കാൻസറിനു കാരണമാകുമോ?
ഐപിഎല്‍ ലേലത്തില്‍ ഇവര്‍ കോടികള്‍ കൊയ്യും?
ക്രിസ്മസ് അവധിയല്ലേ, കണ്ടിരിക്കേണ്ട കെ-ഡ്രാമകൾ ഇതാ
തലവേദനയ്ക്ക് കാരണം ബിപിയോ? എങ്ങനെ മനസ്സിലാക്കാം
മെസിയെ കാണാൻ സാധിച്ചില്ല, സ്റ്റേഡിയം തകർത്ത് ആരാധകർ
പട്ടിക്കുട്ടിയുടെ വിട വാങ്ങൽ സഹിക്കാൻ കഴിഞ്ഞില്ല
വലയിലെത്തിയ സാധനത്തെ കണ്ട് ഞെട്ടി
പശുവിൻ്റെ വയറിൽ നിന്നെത്തിയത്