Anchor Rajesh keshav: 29 ദിവസങ്ങളായി ചികിത്സയിൽ… രാജേഷ് കേശവിനെ വിദ​ഗ്ധചികിത്സയ്ക്ക് വെല്ലൂരേക്ക് മാറ്റുന്നു

Rajesh Keshav Latest health update: സുഹൃത്തും സഹപ്രവർത്തകനുമായ പ്രതാപ് ജയലക്ഷ്മിയാണ് ഈ വിവരം ഫേസ്ബുക്കിലൂടെ അറിയിച്ചത്. രാജേഷിൻ്റെ അനുജൻ രൂപേഷും ഭാര്യ സിന്ധുവും അദ്ദേഹത്തോടൊപ്പം വെല്ലൂരിലേക്ക് പോയിട്ടുണ്ട്.

Anchor Rajesh keshav: 29 ദിവസങ്ങളായി ചികിത്സയിൽ... രാജേഷ് കേശവിനെ വിദ​ഗ്ധചികിത്സയ്ക്ക് വെല്ലൂരേക്ക് മാറ്റുന്നു

Rajesh Keshav Health Update

Published: 

22 Sep 2025 | 05:20 PM

കൊച്ചി: നടനും അവതാരകനുമായ രാജേഷ് കേശവിനെ വിദഗ്ധ ചികിത്സയ്ക്കായി കൊച്ചിയിൽ നിന്ന് വെല്ലൂരിലേക്ക് മാറ്റി. ഹൃദയാഘാതത്തെ തുടർന്ന് 29 ദിവസമായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന അദ്ദേഹത്തെ എയർ ആംബുലൻസ് വഴിയാണ് കൊണ്ടുപോയത്.

സുഹൃത്തും സഹപ്രവർത്തകനുമായ പ്രതാപ് ജയലക്ഷ്മിയാണ് ഈ വിവരം ഫേസ്ബുക്കിലൂടെ അറിയിച്ചത്. രാജേഷിൻ്റെ അനുജൻ രൂപേഷും ഭാര്യ സിന്ധുവും അദ്ദേഹത്തോടൊപ്പം വെല്ലൂരിലേക്ക് പോയിട്ടുണ്ട്. രാജേഷ് എത്രയും പെട്ടെന്ന് സുഖം പ്രാപിച്ച് തിരിച്ചെത്തുമെന്നും, എല്ലാവരുടെയും പ്രാർത്ഥന വേണമെന്നും പ്രതാപ് അഭ്യർത്ഥിച്ചു.

 

Also Read: Onam Bumper 2025: ഓണം ബമ്പറടിച്ചാല്‍ എന്ത് ചെയ്യണം? സമ്മാനത്തുക കൈപ്പറ്റേണ്ടത് എങ്ങനെ?

 

കുറിപ്പിന്റെ പൂർണരൂപം

നമ്മുടെ പ്രിയപ്പെട്ട രാജേഷ് ഇന്നൊരു യാത്രയ്ക്ക് തുടക്കമിടുകയാണ്. പല രാജ്യങ്ങളിൽ, ഒരുപാട് സന്തോഷത്തോടെ ഞങ്ങൾ യാത്ര ചെയ്തിട്ടുണ്ട്. പക്ഷേ ഈ യാത്ര കൊച്ചിയിൽ നിന്നും വെല്ലൂർ ഹോസ്പിറ്റലിലേക്കാണ്. രാജേഷിന്റെ അനുജൻ രൂപേഷും ഭാര്യ സിന്ധുവും ഒപ്പമുണ്ട്.കഴിഞ്ഞ 29 ദിവസങ്ങളായി കൊച്ചിയിലെ ലേക് ഷോർ ഹോസ്പിറ്റലിലെ ഡോക്ടർമാരുടെ ആത്മാർത്ഥമായ ചികിത്സയിലും, രാജേഷിനെ ഒരു സഹോദരനെ പോലെ, മകനെപ്പോലെ 24 മണിക്കൂർ പരിചരിച്ച ദൈവത്തിന്റെ മാലാഖമാരായ സിസ്റ്റർമാരോടും, കൂടെ നിന്നു സഹകരിച്ച മറ്റു ജീവനക്കാരോടും, മാനേജ്മെന്റിനും നന്ദി.രാജേഷിനെ എത്രയും പെട്ടെന്ന് വെല്ലൂരിൽ എത്തിക്കാൻ എയർ ആംബുലൻസ് ഒരൊറ്റ രാത്രി കൊണ്ട് അറേഞ്ച് ചെയ്ത ചങ്ങാതിക്കൂട്ടത്തിലെ പ്രിയപ്പെട്ട സുഹൃത്തുക്കളെ ഹൃദയത്തോട് ചേർക്കുന്നു.

കേന്ദ്രമന്ത്രി ശ്രീ സുരേഷ് ഗോപിയോടും, ശ്രീ SKN ന്നോടും, ശ്രീ യൂസഫലി സാറിനോടും, വേഫയർ ഫിലിംസ് ടീമിനോടും, തോളോട് ചേർന്ന് കാര്യങ്ങൾ ഏകോപിപ്പിക്കുന്ന സ്വരാജിനെയും, ശ്രീനിയെയും, രാജാകൃഷ്ണനെയും, രാജീവ്‌ വാര്യരെയും, പ്രേമിനെയും, ഷെമീംനെ പോലുള്ള ഒരുപാടു സുഹൃത്തുക്കളോടു നന്ദി പറഞ്ഞാൽ കുറഞ്ഞു പോകും. ചങ്കു സുഹൃത്തുക്കളുടെ പേരുകൾ ഇനിയും ഒരുപാടുണ്ട് പറയാൻ…വെന്റിലേറ്റർ സംവിധാനമടക്കമുള്ള പ്രത്യേക ആംബുലൻസ് ലേക് ഷോറിൽ നിന്നും പുറപ്പെട്ടു, രാജേഷ് വീഴുന്നതിനു മുൻപ് പരിപാടി അവതരിപ്പിച്ച ക്രൗൺ പ്ലാസ ഹോട്ടലും, വൈറ്റിലയും, പാലാരിവട്ടവും കടന്നു വേഗത്തിൽ ഇടപ്പള്ളി എത്തുമ്പോൾ ഇടതു വശത്തായി ലുലു മാളും, മാരിയറ്റും. അവൻ കൊച്ചിയിൽ ഏറ്റവുമധികം ആർപ്പ് വിളിച്ച സ്റ്റേജും, താമസിച്ച ഹോട്ടലും … പിന്നിടുന്ന വഴികൾ രാജേഷ് അറിഞ്ഞിട്ടുണ്ടാവുമോ?

ആംബുലൻസിന്റ സൈറൺ വിളിയിൽ അവന്റെ ശബ്ദം കുറഞ്ഞുപോയോ എന്നറിയില്ല. ആലുവയും കടന്ന് വേഗത്തിൽ നെടുമ്പാശ്ശേരിയിൽ എത്തി. 15 മിനിറ്റ് കൊണ്ട് പരിശോധനകൾ പൂർത്തിയാക്കി, മരുന്നുകൾ അടക്കമുള്ള ബാഗുകൾ ക്ലിയർ ചെയ്തു. എയർ ആംബുലൻലേക്ക് കയറ്റാനും ICATT യുടെ ക്യാപ്റ്റനും, ഡോക്ടറും അടക്കമുള്ള സംഘം തയ്യാറായി നിൽക്കുന്നു. ഒന്നര മണിക്കൂർ കൊണ്ട് എത്തുമെന്ന് പ്രതീക്ഷയിൽ യാത്ര തുടരുകയാണ്. വെല്ലൂരിലും കാര്യങ്ങൾ ഏകോപിപ്പിക്കുന്ന കുറച്ചു വലിയ മനുഷ്യരുണ്ട്. അത് പിന്നെയെഴുതാം. രാജേഷിന്റെ ആരോഗ്യ വിവരങ്ങൾ തിരക്കി വിളിക്കുന്ന, മെസ്സേജ് അയക്കുന്നവരോടൊക്കെ സ്‌നേഹം..നന്ദി.. നിങ്ങളുടെ പ്രാർത്ഥന തുടരുക.. രാജേഷ് പഴയ ആവേശത്തോടെ, ആരോഗ്യത്തോടെ എത്രയും വേഗം മടങ്ങി വരും..പ്രാർത്ഥിക്കുക… കാത്തിരിക്കുക..

Related Stories
AMMA Memory Card Controversy: ‘മെമ്മറി കാര്‍ഡ് KPAC ലളിതയുടെ കൈവശം ഏൽപ്പിച്ചു’; കുക്കു പരമേശ്വരന് ക്ലീന്‍ചിറ്റ്
Renu Sudhi: ‘ഞാനും അമ്മയും തെറ്റണം, അതാണ് വേണ്ടത്; നട്ടെല്ലിന് കുറവില്ല’; രോഷത്തോടെ കിച്ചു
Guruvayoor Jnanappana : മരണക്കിടക്കയിൽ അർദ്ധബോധാവസ്ഥയിൽ കിടക്കുമ്പോഴും പി. ലീല മന്ത്രിച്ച വരികൾ
Cinema Strike: ‘പ്രശ്നങ്ങള്‍ പരിഹരിക്കുമെന്ന് മന്ത്രി ഉറപ്പുനൽകി’; നാളെ നടത്താനിരുന്ന സിനിമാ സമരം പിന്‍വലിച്ചു
‘പൈസയാണ് ലക്ഷ്യം, മിണ്ടാതിരുന്ന് കാശുണ്ടാക്കാമല്ലോ: എനിക്കും ഒരു മോൻ വളർന്ന് വരുന്നുണ്ട്’ :നടി പ്രിയങ്ക അനൂപ്
Manju Warrier: ‘വിവാഹം ജീവിതത്തിന്റെ അവസാന വാക്കല്ല, കഴിക്കണമോ വേണ്ടയോ എന്നത് സ്വന്തം തീരുമാനമായിരിക്കണം’: മഞ്ജു വാര്യർ
കോളിഫ്‌ളവറില്‍ നിന്നും പുഴുവിനെ തുരത്താനുള്ള വഴിയിതാ
ഈ ഭക്ഷണങ്ങൾ പ്ലാസ്റ്റിക് പാത്രത്തിൽ ഫ്രിഡ്ജിൽ വയ്ക്കരുത്
സൈന നെഹ്‌വാളിന്റെ ആസ്തിയെത്ര?
ദിവസങ്ങളോളം ചെറുനാരങ്ങ കേടുകൂടാതിരിക്കാൻ ഇങ്ങനെ ചെയ്യൂ
Viral Video: പൊറോട്ട ഗ്രേവിക്ക് 20 രൂപ, ഒടുവിൽ കുത്ത്, മർദ്ദനം
കൊല്ലത്ത് പോലീസ് ജീപ്പ് ഇടിച്ച് തകർത്ത് കാപ്പ കേസ് പ്രതി
ഊട്ടിക്ക് സമീപമുള്ള ജനവാസ മേഖലയിൽ പുലി എത്തിയപ്പോൾ
ആരാധകനെ സ്റ്റേജിൽ വിളിച്ചുകയറ്റി പാടാൻ അവസരം നൽകി ഹനുമാൻകൈൻഡ്