TVK Rally Stampede: ‘ഹൃദയം നുറുങ്ങുന്നു; പൊലിഞ്ഞത് നിരപരാധികളുടെ ജീവൻ’; അനുശോചനം രേഖപ്പെടുത്തി രജനികാന്തും കമൽഹാസനും

Rajinikanth and Kamal Haasan Offer Condolences : ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങളോട് അ​ഗാധമായ അനുശോചനം രേഖപ്പെടുത്തിയും പരിക്കേറ്റവർക്ക് ആശ്വാസം ലഭിക്കട്ടെയെന്നും താരങ്ങൾ എക്സിൽ കുറിച്ചു.

TVK Rally Stampede: ഹൃദയം നുറുങ്ങുന്നു; പൊലിഞ്ഞത് നിരപരാധികളുടെ ജീവൻ; അനുശോചനം രേഖപ്പെടുത്തി രജനികാന്തും കമൽഹാസനും

Rajinikanth And Kamal Haasan

Published: 

28 Sep 2025 | 09:19 AM

തമിഴ്നാട്ടിലെ കരൂരിൽ ഉണ്ടായ ദുരന്തത്തിൽ വിറങ്ങലിച്ച് രാജ്യം. ഇന്നലെ വൈകിട്ട് ടിവികെ അധ്യക്ഷനും നടനുമായ വിജയ്‍യുടെ റാലിക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 39 പേർക്കാണ് ജീവൻ നഷ്ടമായത്. 111 പേർ ആശുപത്രിയിൽ ചികിത്സയിലാണ്. ഇപ്പോഴിതാ ദുരന്തത്തിൽ അനുശോചനം അറിയിച്ച് കൊണ്ട് രം​ഗത്ത് എത്തിയിരിക്കുകയാണ് സൂപ്പർ സ്റ്റാർ കമൽഹാസനും രജനികാന്തും. ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങളോട് അ​ഗാധമായ അനുശോചനം രേഖപ്പെടുത്തിയും പരിക്കേറ്റവർക്ക് ആശ്വാസം ലഭിക്കട്ടെയെന്നും താരങ്ങൾ എക്സിൽ കുറിച്ചു.

കരൂരിൽ നടന്ന അപകടത്തിൽ ഒട്ടേറെ നിരപരാധികളുടെ ജീവൻ പൊലിഞ്ഞെന്ന വാർത്ത ഹൃദയം നുറുക്കുന്നുവെന്നാണ് രജനികാന്ത് കുറിച്ചത്. അപകടം അത്യന്തം ദുഃഖം ഉളവാക്കുകയും ചെയ്യുന്നു. ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങൾക്ക് തൻ്റെ അഗാധമായ അനുശോചനം. പരിക്കേറ്റവർക്ക് ആശ്വാസം ലഭിക്കട്ടെ എന്നായിരുന്നു രജനികാന്തിന്റെ വാക്കുകൾ.

 

കരൂരിൽ നിന്ന് വരുന്ന വാർത്ത ഞെട്ടലും സങ്കടവും നൽകുന്നതാണെന്നും കമൽഹാസൻ കുറിച്ചു. ജനത്തിരക്കിൽ അകപ്പെട്ട് ജീവൻ നഷ്ടപ്പെട്ട നിരപരാധികളോട് തൻ്റെ അഗാധമായ അനുശോചനം രേഖപ്പെടുത്താൻ വാക്കുകളില്ല. അപകടത്തിൽ രക്ഷപ്പെട്ടവർക്ക് ശരിയായ ചികിത്സയും ദുരിതബാധിതർക്ക് ഉചിതമായ ആശ്വാസവും ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ താൻ തമിഴ്‌നാട് സർക്കാരിനോട് അഭ്യർത്ഥിക്കുകയാണെന്നും കമൽഹാസൻ പറഞ്ഞു.

 

Also Read:കണ്ണീർകടലായി കരൂർ: മൃതദേഹങ്ങള്‍ വിട്ടുകൊടുത്തു തുടങ്ങി; മരിച്ചവരിൽ ഒന്നര വയസുള്ള കുഞ്ഞും

മരിച്ചവരിൽ 38 പേരെ തിരിച്ചറിഞ്ഞു. ഇനി ഒരു സ്ത്രിയുടെ മൃതദേ​​​ഹമാണ് തിരിച്ചറിയാൻ ബാക്കിയുള്ളത്. ഇതിൽ 14 പേരുടെ പോസ്റ്റുമോർട്ടം പൂർത്തിയാക്കി ബന്ധുക്കൾക്ക് വിട്ടു നൽകി. മരിച്ചവരിൽ ഒന്നര വയസ്സുള്ള കുഞ്ഞും രണ്ട് ഗർഭിണികളും ഉൾപ്പെടുന്നു. ഒരു കുടുംബത്തിലെ മൂന്നുപേര്‍ക്ക് ദുരന്തത്തില്‍ ജീവന്‍ നഷ്ടമായി. ഹേമലത, മക്കളായ സായ് കൃഷ്ണ, സായ് ജീവ എന്നിവരാണ് മരിച്ചത്.

Loading...
Unable to load recommendations.
Follow Us
Related Stories
CM Vijay – Ajith : ലണ്ടനിൽ പറന്നെത്തി തലയ്ക്ക് തലൈവരുടെ വക ഒരു ഹഗ്​, ഏറ്റെടുത്ത് സോഷ്യൽ മീഡിയ
Shamna Kasim : അവസരങ്ങൾ ഒരുപാട് നഷ്ടപ്പെട്ടു, മലയാള സിനിമയ്ക്ക് വേണ്ടി ഡാൻസ് വേണ്ടെന്ന് വച്ചിരുന്നെങ്കിൽ എവിടെയും എത്തില്ലായിരുന്നു – ഷംന കാസിം
Bigg Boss Malayalam Seoson 8: നിങ്ങൾക്കെന്താ ഭയം ആണോ… ​ഗായത്രിയെ എന്തിന് പുറത്താക്കി? ജസീലയെ നിർത്തിപ്പൊരിച്ച് മോഹൻലാൽ
Shamna Kasim Jailer 2 : ‘റൊമ്പ അഴകാ ആടിയിറുക്ക്’ രജനീ കാന്ത് പറഞ്ഞു, ജയിലർ 2 അനുഭവം തുറന്ന് പറഞ്ഞ് ഷംന കാസിം
DC Movie : അവർക്ക് മാത്രം ബി.എം.ഡബ്ല്യൂ, ‘ചന്ദ്ര’യും ഇതർഹിക്കുന്നു ! പരസ്യമായി എതിർത്ത് സാനിയ അയ്യപ്പൻ
Mohanlal-Kalabhavan Shajohn:”ഇരിക്ക് മോനേ ഞാൻ നിനക്ക് മേക്കപ്പ് ചെയ്ത് തരാം”; ലാലേട്ടൻ മേക്കപ്പ് മാനായ കഥ പറഞ്ഞ് കലാഭവൻ ഷാജോൺ
ടാറ്റ നെക്സോണിന് 75000 രൂപ ഡിസ്കൗണ്ട്
പഴയ ഐഫോണിന്റെ വിലയാണ് ഈ സാംസങ് FE ഫോണിന്!
മുറിച്ച തക്കാളി ഫ്രിഡ്ജിൽ എങ്ങനെ സൂക്ഷിക്കാം
തായ്‌ലൻഡ് യാത്ര പ്ലാൻ ചെയ്യുന്നുണ്ടോ? ഈ മാറ്റങ്ങൾ അറിഞ്ഞിരിക്കുക!
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ