Kannappa: ‘എന്നെ സ്‍തബ്‍ധനാക്കിയ പ്രകടനം’; ‘കണ്ണപ്പ’യിലെ വിഷ്ണു മഞ്ചുവിനെ കുറിച്ച് രാം ഗോപാല്‍ വര്‍മ്മ

Ram Gopal Varma Praises Vishnu Manchu: ചിത്രത്തിലെ നായകനായ വിഷ്ണു മഞ്ചുവിന്റെ പ്രകടനത്തെയാണ് റാം ഗോപാൽ വർമ്മ പ്രശംസിക്കുന്നത്. അദ്ദേഹം അയച്ച മെസേജിന്റെ സ്ക്രീൻഷോട്ട് വിഷ്ണു തന്നെയാണ് സമൂഹ മാധ്യമമായ എക്‌സിലൂടെ പങ്കുവെച്ചത്.

Kannappa: എന്നെ സ്‍തബ്‍ധനാക്കിയ പ്രകടനം; കണ്ണപ്പയിലെ വിഷ്ണു മഞ്ചുവിനെ കുറിച്ച് രാം ഗോപാല്‍ വര്‍മ്മ

റാം ഗോപാൽ വർമ്മ, 'കണ്ണപ്പ' പോസ്റ്റർ

Updated On: 

29 Jun 2025 07:09 AM

വിഷ്ണു മഞ്ചുവിനെ നായകനാക്കി മുകേഷ് കുമാർ സിംഗ് സംവിധാനം ചെയ്ത പാൻ ഇന്ത്യൻ ചിത്രം ‘കണ്ണപ്പ’ കണ്ട അനുഭവം പങ്കുവെച്ച് സംവിധായകൻ റാം ഗോപാൽ വർമ്മ. ചിത്രത്തിലെ നായകനായ വിഷ്ണു മഞ്ചുവിന്റെ പ്രകടനത്തെയാണ് റാം ഗോപാൽ വർമ്മ പ്രശംസിക്കുന്നത്. അദ്ദേഹം അയച്ച മെസേജിന്റെ സ്ക്രീൻഷോട്ട് വിഷ്ണു തന്നെയാണ് സമൂഹ മാധ്യമമായ എക്‌സിലൂടെ പങ്കുവെച്ചത്.

ദൈവങ്ങളിലോ ഭക്തരിലോ താല്‍പര്യമുള്ള ആളല്ല താനെന്നും അതുകൊണ്ട് തന്നെ അത്തരം വിഷയങ്ങള്‍ പറയുന്ന ചിത്രങ്ങള്‍ കാണാറില്ലെന്നും പറഞ്ഞുകൊണ്ടാണ് റാം ഗോപാൽ വർമ്മയുടെ മെസേജ് ആരംഭിക്കുന്നത്. എന്നാൽ ഒറിജിനൽ (കണ്ണപ്പ) ചിത്രം കോളേജ് കാലത്ത് നാല് തവണ കണ്ടിട്ടുണ്ട്. നായകനെയും നായികയെയും ഒപ്പം ഗാനങ്ങളും കാണാന്‍ വേണ്ടിയായിരുന്നു അതെന്ന് അദ്ദേഹം പറയുന്നു. “തിന്നഡുവായി നിങ്ങള്‍ അഭിനയിക്കുകയല്ല ചെയ്തിരിക്കുന്നത്, മറിച്ച് ഒരു പുരോഹിതനെപ്പോലെ വിശ്വാസത്തിന്‍റെ ഒരു മാതൃക ആയിരിക്കുന്നു. എന്നെ സ്തബ്ധനാക്കിയ ഒരു ശൗര്യം ആ പ്രകടനത്തില്‍ ഉണ്ടായിരുന്നു” എന്നും റാം ഗോപാൽ വർമ്മ പറഞ്ഞു.

സിനിമയുടെ ക്ലൈമാക്സില്‍ ശിവലിംഗത്തില്‍ നിന്ന് ചോര ഒഴുകുന്നത് തടയാനായി തിന്നഡു തന്‍റെ കണ്ണുകള്‍ നല്‍കുന്നിടത്ത് അഭിനയത്തിന്‍റെ പരകോടിയിലേക്ക് നിങ്ങള്‍ എത്തുകയാണ്. സാധാരണ ഇത്തരം രംഗങ്ങളെ താൻ എതിര്‍ക്കാറാണ് പതിവെങ്കിലും നിങ്ങള്‍ എന്നെ ആ രംഗം ഇഷ്ടപ്പെടുത്തിയെന്നും റാം ഗോപാൽ വർമ്മ പറയുന്നു. ശിവന് കീഴടങ്ങുന്ന സമയത്തെ നിങ്ങളുടെ മുഖം മനോവേദനയും ബഹുമാനവും കൂടിക്കലര്‍ന്ന ഒന്നാണ്. എല്ലാവരും പ്രഭാസിനെ കാണാന്‍ വേണ്ടിയാവും തിയറ്ററുകളിലേക്ക് വരുന്നത്. എന്നാൽ താൻ ഇപ്പോള്‍ നിങ്ങളെ കാണാനായി തീയേറ്ററിലേക്ക് പോവുകയാണെന്നും രാം ഗോപാല്‍ വര്‍മ്മ കൂട്ടിച്ചേർത്തു.

വിഷ്ണു മഞ്ചുവിന്റെ പോസ്റ്റ്:

ALSO READ: ‘പച്ചവെള്ളം കുടിച്ച് ജീവിച്ചിരുന്നു, നൂറു രൂപ പോലും തരാത്തവർ ഉണ്ട്’; അരുൺ ഒളിമ്പ്യൻ

ശിവ ഭക്തന്റെ കഥ പറയുന്ന ‘കണ്ണപ്പ’ യഥാർത്ഥ സംഭവത്തെ ആസ്പദമാക്കി ഒരുക്കിയ ചിത്രമാണ്. വിഷ്ണു മഞ്ചുവിന് പുറമെ ചിത്രത്തിൽ മോഹൻലാൽ, അക്ഷയ്കുമാർ, പ്രഭാസ്, കാജൽ അഗർവാൾ തുടങ്ങി വമ്പൻ താരനിരയാണ് അണിനിരക്കുന്നത്. മോഹന്‍ ബാബുവിന്‍റെ ഉടമസ്ഥതയിലുള്ള 24 ഫ്രെയിംസ് ഫാക്‌ടറി, എ വി എ എന്‍റര്‍ടെയ്ന്‍മെന്റ്സ് എന്നീ ബാനറുകളിലാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ജൂൺ 27നാണ് ചിത്രം തീയേറ്ററുകളിൽ പ്രദർശനം ആരംഭിച്ചത്.

Related Stories
Aju Varghese: അജു വർഗീസ് ഇന്നസെൻ്റും നെടുമുടി വേണുവും ഒഴിച്ചിട്ട ശൂന്യത നികത്തുന്നു; സർവ്വം മായയിൽ അത് കാണാമെന്ന് അഖിൽ സത്യൻ
Actress Assault Case: മഞ്ജുവും അതിജീവിതയും പറയുന്ന ഗൂഢാലോചന അന്വേഷിക്കണ്ടേ? പ്രേംകുമാർ
Navya Nair: അച്ഛൻ പോലും തെറ്റിദ്ധരിച്ചു..! തന്റെ മോർഫ് ചെയ്ത ചിത്രങ്ങൾ പ്രചരിപ്പിക്കുന്നതിനെതിരെ നവ്യ നായർ
Kalamkaval Box Office: കളങ്കാവൽ 70 കോടിയിലേക്ക്; തീയറ്ററിൽ പിടിക്കാനാളില്ലാതെ കുതിച്ച് സ്റ്റാൻലി ദാസ്
Akhil Viswanath: അപ്രതീക്ഷിതമായി വിടവാങ്ങി അഖില്‍ വിശ്വനാഥ്; നെഞ്ചുലഞ്ഞ് സുഹൃത്തുക്കളും സിനിമാലോകവും
Dileep: തലക്ക് അടികിട്ടിയ അവസ്ഥ, നടൻ ആണെന്ന് പോലും മറന്നു പോയി ഞാൻ! കുറ്റവിമുക്തനായതിനു പിന്നാലെ ദിലീപ്
ഇഞ്ചിയും വെളുത്തുള്ളിയും ഒരുമിച്ച് കഴിച്ചാൽ എന്താണ് പ്രശ്നം?
ഓറഞ്ചിൻ്റെ തൊലി കളയല്ലേ! പഴത്തേക്കാൾ ​ഗുണമാണ്
മുട്ട കാൻസറിനു കാരണമാകുമോ?
ഐപിഎല്‍ ലേലത്തില്‍ ഇവര്‍ കോടികള്‍ കൊയ്യും?
70 അടി നീളമുള്ള മെസിയുടെ പ്രതിമ
മെസിക്കൊപ്പം രാഹുൽ ഗാന്ധി
യുഡിഎഫ് ജയിക്കില്ലെന്ന് പന്തയം; പോയത് മീശ
മെസിയെ കാണാൻ സാധിച്ചില്ല, സ്റ്റേഡിയം തകർത്ത് ആരാധകർ