Saree Movie: ‘അമിതമായ സ്നേഹം ഭയാനകമാകും’; റാം ഗോപാൽ വർമ്മയുടെ ‘സാരി’ ടീസർ പുറത്ത്

Saree Movie Teaser Out: മലയാളിയായ ആരാധ്യ ദേവി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന 'സാരി' ചിത്രത്തിന്റെ ടീസർ പുറത്തുവിട്ടു. നാല് ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങുന്നത്.

Saree Movie: അമിതമായ സ്നേഹം ഭയാനകമാകും; റാം ഗോപാൽ വർമ്മയുടെ സാരി ടീസർ പുറത്ത്

'സാരി' ചിത്രത്തിന്റെ പോസ്റ്ററുകൾ (Image Courtesy: Ram Gopal Varma Twitter)

Updated On: 

15 Sep 2024 17:37 PM

റാം ഗോപാൽ വർമ്മ അവതരിപ്പിക്കുന്ന ചിത്രം ‘സാരി’യുടെ ടീസർ പുറത്തിറക്കി. ഗിരി കൃഷ്ണ കമൽ സംവിധാനം ചെയ്ത് മലയാളിയായ ആരാധ്യ ദേവി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം പുറത്തിറങ്ങുന്നതിന് മുൻപ് തന്നെ പ്രേക്ഷകർക്കിടയിൽ ഏറെ ശ്രദ്ധ നേടിയിരുന്നു. സാരി ചുറ്റിയ യുവതിയോട് ഒരു യുവാവിന് തോന്നുന്ന അടങ്ങാത്ത അഭിനിവേശവും പിന്നീടത് അപകടകരമായി മാറുന്നതും ആണ് ചിത്രത്തിന്റെ കഥാസാരം.

രവി വർമ്മ നിർമിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ശബരിയാണ്. ‘അമിതമായ സ്നേഹം ഭയാനകമാകും’ എന്നതാണ്’സാരി’യുടെ ടാഗ് ലൈൻ. സത്യ യാദുവാണ് ചിത്രത്തിലെ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചിത്രത്തിൽ യുവാവ് സാരി ചുറ്റിയ ഒരു യുവതിയെ കാണുന്നു. അയാൾ അവളെ പിന്തുടരാൻ ആരംഭിക്കുകയും, പിന്നീട് അയാൾക്ക് അവളോടുള്ള വികാരം അപകടകരമായി മാറുന്നതുമാണ് ചിത്രം പറയുന്നത്.

ALSO READ: ഓരോ സീനിലും ചുരുൾ നിവരുന്ന നിഗൂഢത; കിഷ്കിന്ധാ കാണ്ഡം സമാനതകളില്ലാത്ത സിനിമാറ്റിക് എക്സ്പീരിയൻസ്

ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ആരാധ്യയുടെ പേര് യഥാർത്ഥത്തിൽ ശ്രീലക്ഷ്മി എന്നായിരുന്നു. ആർജിവി ഡെൻ നടത്തിയ കോർപ്പറേറ്റ് സെലെക്ഷനിലൂടെയാണ് അവർ ഈ ചിത്രത്തിലേക്ക് എത്തുന്നത്. ഏകകണ്ഠേനയാണ് ആരാധ്യയെയും സത്യ യാദുവിനേയും ഈ ചിത്രത്തിലേക്ക് തെരഞ്ഞെടുത്തത്.

റാം ഗോപാൽ വർമ്മ ആരാധ്യയെ കണ്ടെത്തുന്നത് അദ്ദേഹത്തിന് അയച്ചു കിട്ടിയ ഒരു ഇൻസ്റ്റാ റീലിലൂടെയാണ്. ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം, എന്നീ ഭാഷകളിൽ പുറത്തിറങ്ങുന്ന ചിത്രം നവംബർ 4-ന് റിലീസ് ചെയ്യും.

Related Stories
Aju Varghese: അജു വർഗീസ് ഇന്നസെൻ്റും നെടുമുടി വേണുവും ഒഴിച്ചിട്ട ശൂന്യത നികത്തുന്നു; സർവ്വം മായയിൽ അത് കാണാമെന്ന് അഖിൽ സത്യൻ
Actress Assault Case: മഞ്ജുവും അതിജീവിതയും പറയുന്ന ഗൂഢാലോചന അന്വേഷിക്കണ്ടേ? പ്രേംകുമാർ
Navya Nair: അച്ഛൻ പോലും തെറ്റിദ്ധരിച്ചു..! തന്റെ മോർഫ് ചെയ്ത ചിത്രങ്ങൾ പ്രചരിപ്പിക്കുന്നതിനെതിരെ നവ്യ നായർ
Kalamkaval Box Office: കളങ്കാവൽ 70 കോടിയിലേക്ക്; തീയറ്ററിൽ പിടിക്കാനാളില്ലാതെ കുതിച്ച് സ്റ്റാൻലി ദാസ്
Akhil Viswanath: അപ്രതീക്ഷിതമായി വിടവാങ്ങി അഖില്‍ വിശ്വനാഥ്; നെഞ്ചുലഞ്ഞ് സുഹൃത്തുക്കളും സിനിമാലോകവും
Dileep: തലക്ക് അടികിട്ടിയ അവസ്ഥ, നടൻ ആണെന്ന് പോലും മറന്നു പോയി ഞാൻ! കുറ്റവിമുക്തനായതിനു പിന്നാലെ ദിലീപ്
ഇഞ്ചിയും വെളുത്തുള്ളിയും ഒരുമിച്ച് കഴിച്ചാൽ എന്താണ് പ്രശ്നം?
ഓറഞ്ചിൻ്റെ തൊലി കളയല്ലേ! പഴത്തേക്കാൾ ​ഗുണമാണ്
മുട്ട കാൻസറിനു കാരണമാകുമോ?
ഐപിഎല്‍ ലേലത്തില്‍ ഇവര്‍ കോടികള്‍ കൊയ്യും?
70 അടി നീളമുള്ള മെസിയുടെ പ്രതിമ
മെസിക്കൊപ്പം രാഹുൽ ഗാന്ധി
യുഡിഎഫ് ജയിക്കില്ലെന്ന് പന്തയം; പോയത് മീശ
മെസിയെ കാണാൻ സാധിച്ചില്ല, സ്റ്റേഡിയം തകർത്ത് ആരാധകർ