Director Renjith: സംവിധായകൻ രഞ്ജിത്തിന് ജാമ്യം ലഭിക്കും; മുൻ‌കൂർ ജാമ്യാപേക്ഷ തീർപ്പാക്കി

Ranjith Granted Bail in Actress Complaint Case: 2013-ലാണ് 354-ാം വകുപ്പ് ജാമ്യമില്ലാ കുറ്റമാക്കിയത്, എന്നാൽ സംഭവം നടന്നത് 2009-ൽ ആണെന്ന് ഹർജിക്കാരന് വേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ പി.വിജയഭാനു ചൂണ്ടിക്കാട്ടി.

Director Renjith: സംവിധായകൻ രഞ്ജിത്തിന് ജാമ്യം ലഭിക്കും; മുൻ‌കൂർ ജാമ്യാപേക്ഷ തീർപ്പാക്കി

സംവിധായകൻ രഞ്ജിത്ത് (Image Courtesy: Renjith's Facebook)

Updated On: 

05 Sep 2024 13:53 PM

കൊച്ചി: സംവിധായകൻ രഞ്ജിത്ത് നൽകിയ മുൻ‌കൂർ ജാമ്യാപേക്ഷ ഹൈക്കോടതി തീർപ്പാക്കി. ബംഗാളി നടിയുടെ പരാതിയിൽ എറണാകളും ടൗൺ നോർത്ത് പോലീസ് രജിസ്റ്റർ ചെയ്ത ലൈംഗികാതിക്രമ കേസിലാണ് രഞ്ജിത്തിന് സ്റ്റേഷൻ ജാമ്യം ലഭിച്ചത്. ഇന്ത്യൻ ശിക്ഷ നിയമത്തിലെ 354-ാം വകുപ്പ് പ്രകാരമുള്ള കുറ്റമാണ് രഞ്ജിത്തിനെതിരെ ചുമത്തിയിരുന്നത്. പരാതിയിൽ പറയുന്ന സംഭവം നടന്നത് 2009-ൽ ആണ്. അന്ന് 354-ാം വകുപ്പ് ജാമ്യം കിട്ടുന്ന കുറ്റമായിരുന്നു എന്ന് ഹർജിക്കാരന് വേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ പി.വിജയഭാനു ചൂണ്ടിക്കാട്ടി. ഈ വാദം പ്രോസിക്യൂഷനും അംഗീകരിച്ചതിനെ തുടർന്ന് ജസ്റ്റിസ് സി എസ് ഡയസ് ഹർജി തീർപ്പാകുകയായിരുന്നു. അതിനാൽ , രഞ്ജിത്തിനെ കേസിൽ അറസ്റ്റ് ചെയ്താലും ജാമ്യത്തിൽ വിടണം.  ജാമ്യത്തിന് ഇനി കോടതിയുടെ അനുമതി ആവശ്യമില്ല.

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിനു പിന്നാലെയാണ് ബം​ഗാളി നടി രഞ്ജിത്തിനെതിരെ ആരോപണവുമായി രംഗത്ത് വന്നത്. ‘പാലേരി മാണിക്യം; എന്ന സിനിമയില്‍ അഭിനയിക്കാന്‍ വന്ന തന്നോട് മോശമായ രീതിയിൽ പെരുമാറിയെന്നായിരുന്നു താരത്തിന്റെ ആരോപണം. രക്ഷപ്പെടാനായി രഞ്ജിത്തിന്റെ മുറിയിൽ നിന്ന് ഇറങ്ങി ഓടുകയായിരുന്നുവെന്നും കേരളത്തെ കുറിച്ച് ഓർക്കുമ്പോഴെല്ലാം ആ ദുരനുഭവം മനസിലേക്ക് ഓടി വരികയാണെന്നും അവർ പറഞ്ഞിരുന്നു. ഇതിനു പിന്നാലെ വലിയ തരത്തിലുള്ള കോളിളക്കമാണ് സിനിമ മേഖലയിൽ ഉണ്ടായത്. ഇത് പിന്നീട് ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്ത് നിന്നും രഞ്ജിത്ത് രാജിവെക്കാൻ ഇടയാക്കി.

ALSO READ: ബം​ഗാളി നടിയുടെ പരാതി: സംവിധായകൻ രഞ്ജിത്തിനെതിരെ പോലീസ് കേസെടുത്തു

അതെ സമയം, രഞ്ജിത്തിനെതിരെ പരാതിയുമായി ഒരു യുവാവും രംഗത്ത് വന്നിരുന്നു. കോഴിക്കോട് സ്വദേശിയായ യുവാവാണ് പരാതിക്കാരൻ. സിനിമയിൽ അവസരം ചോദിച്ചെത്തിയ തന്നെ 2012 ൽ ബാംഗ്ലൂരിൽ വച്ച് രഞ്ജിത്ത് പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്നാണ് പരാതി. തന്നെ നിർബന്ധിച്ച് മ​ദ്യം കുടിപ്പിച്ച് വിവസ്ത്രനാക്കിയെന്നും പീഡിപ്പിച്ചുവെന്നുമാണ് യുവാവിന്റെ പരാതിയിൽ പറയുന്നത്. കോഴിക്കോട് കസബ പോലീസാണ് കേസെടുത്തിരിക്കുന്നത്. ലൈംഗികാതിക്രമ കുറ്റം ചുമത്തിയാണ് എഫ്ഐആർ.

Related Stories
ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ
അമ്മ ഗൊറില്ലയും, കുഞ്ഞും
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്