Rashmika Mandanna: ‘രശ്മികയെ പാഠം പഠിപ്പിക്കണം’; എംഎല്‍എയുടെ ഭീഷണിയില്‍ നടിക്ക് സംരക്ഷണം വേണമെന്നാവശ്യപ്പെട്ട് കേന്ദ്രത്തിന് കത്ത്‌

Codava Council Seeks For Rashmika Mandanna's Protection: അമിത് ഷായ്ക്ക് പുറമെ സംസ്ഥാന ആരോഗ്യമന്ത്രി ജി പരമേശ്വരയ്ക്കും കൊടവ നാഷണല്‍ കൗണ്‍സില്‍ കത്തയച്ചിട്ടുണ്ട്. വ്യക്തിസ്വാതന്ത്ര്യത്തെ സര്‍ക്കാര്‍ മാനിക്കണമെന്നും എംഎല്‍എയുടെ നടപടി ഗുണ്ടായിസമാണെന്നും കത്തില്‍ ആരോപിക്കുന്നു.

Rashmika Mandanna: രശ്മികയെ പാഠം പഠിപ്പിക്കണം; എംഎല്‍എയുടെ ഭീഷണിയില്‍ നടിക്ക് സംരക്ഷണം വേണമെന്നാവശ്യപ്പെട്ട് കേന്ദ്രത്തിന് കത്ത്‌

രശ്മിക മന്ദാന

Updated On: 

10 Mar 2025 17:41 PM

ബെംഗളൂരു: നടി രശ്മിക മന്ദാനയ്ക്ക് സംരക്ഷണം നല്‍കണമെന്നാവശ്യപ്പെട്ട് കൊടവ നാഷണല്‍ കൗണ്‍സില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് കത്തയച്ചു. കന്നഡിഗയായി അറിയപ്പെടാന്‍ താത്പര്യമില്ലാത്ത രശ്മികയെ പാഠം പഠിപ്പിക്കണമെന്ന് കോണ്‍ഗ്രസ് എംഎല്‍എ രവികുമാര്‍ ഗൗഡ നടത്തിയ പ്രസ്താവനയ്ക്ക് പിന്നാലെയാണ് നീക്കം.

അമിത് ഷായ്ക്ക് പുറമെ സംസ്ഥാന ആരോഗ്യമന്ത്രി ജി പരമേശ്വരയ്ക്കും കൊടവ നാഷണല്‍ കൗണ്‍സില്‍ കത്തയച്ചിട്ടുണ്ട്. വ്യക്തിസ്വാതന്ത്ര്യത്തെ സര്‍ക്കാര്‍ മാനിക്കണമെന്നും എംഎല്‍എയുടെ നടപടി ഗുണ്ടായിസമാണെന്നും കത്തില്‍ ആരോപിക്കുന്നു.

രശ്മികയെ മാത്രമല്ല കൊടവ സമുദായത്തെ ആകമാനമാണ് എംഎല്‍എ ലക്ഷ്യമിട്ടതെന്ന് കൗണ്‍സില്‍ പ്രസിഡന്റ് എന്‍ യു നാച്ചപ്പ അയച്ച കത്തില്‍ പറയുന്നു. കര്‍ണാടകയിലെ കുടക് സ്വദേശിയാണ് രശ്മിക. അവര്‍ കൊടവ സമുദായത്തില്‍ നിന്നുള്ളതാണ്. നടിയെ അനാവശ്യമായ രാഷ്ട്രീയ ചര്‍ച്ചകളിലേക്ക് വലിച്ചിഴക്കുകയാണെന്നും എന്‍ യു നാച്ചപ്പ പറയുന്നു.

അതേസമയം, കര്‍ണാകടയിലെ മാണ്ഡ്യ നിയോജകമണ്ഡലത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയായ ഗാനിഗ രശ്മിക കന്നഡ ചലച്ചിത്ര വ്യവസായത്തെ അവഗണിച്ചൂവെന്നാണ് ആരോപിച്ചത്. ബെംഗളൂരു അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ പങ്കെടുക്കാന്‍ താരം വിസമ്മതിച്ചുവെന്നും ഗാനിഗ പറഞ്ഞിരുന്നു.

Also Read: Rashmika Mandanna: ഒരു കൂട്ടില്ലാതെ പറ്റില്ല, പിന്തുണയ്ക്കുന്ന ആള്‍ വേണം; വിവാഹത്തെ കുറിച്ച് രശ്മിക

നിരവധി തവണ ക്ഷണിച്ചിട്ടും കര്‍ണാടക സന്ദര്‍ശിക്കാന്‍ നടി തയാറായില്ല. സമയമില്ലെന്നും വീട് ഹൈദരാബാദിലാണെന്നുമാണ് പറഞ്ഞതെന്നും ഗാനിഗ ആരോപിച്ചു. ഇതിന് പിന്നാലെയാണ് വിഷത്തില്‍ രവികുമാര്‍ ഇടപ്പെട്ടത്. രശ്മികയ്‌ക്കെതിരെ ഗാനിഗ ഉയര്‍ത്തിയ ആരോപണങ്ങള്‍ രവികുമാര്‍ ആവര്‍ത്തിച്ചു. വളര്‍ന്നുവരുന്ന സിനിമാ വ്യവസായത്തെ അവഹേളിച്ച രശ്മികയെ നമ്മളൊരു പാഠം പഠിപ്പിക്കേണ്ടെ എന്നും രവികുമാര്‍ ചോദിച്ചിരുന്നു.

Related Stories
Year Ender 2025: ആളും ആരവങ്ങളുമില്ലാത സാമന്ത, സിമ്പിളായി ഗ്രേസും; പകിട്ടു കുറയാതെ ആര്യ; 2025-ൽ നടന്ന താര വിവാഹങ്ങള്‍
Gauthami Nair: ‘സ്ത്രീ കഥാപാത്രങ്ങൾക്ക് ഇവിടെ ഒരു വിലയും ഇല്ലേ, കഷ്ടപ്പെടുന്ന പല നടിമാരേയും അറിയാം’: ഗൗതമി നായർ
Kalamkaval Movie Review: ഇത് വിനായകന്റെ കളങ്കാവല്‍; നത്ത് മിന്നിച്ചു, സ്റ്റാന്‍ലി ദാസായി മമ്മൂട്ടിയും കസറി
Actress Kavitha: ‘സീരിയലിൽ നിന്നും മാറിയത് മകന് വേണ്ടി, അവസാനം മകൻ തന്നെ തള്ളിപ്പറഞ്ഞു; ആത്മഹത്യയ്ക്ക് ശ്രമിച്ചു’; സീരിയൽ നടി കവിത
Dileep: ദിലീപ് ശിക്ഷിക്കപ്പെടുമോ? കോടതി വിധി മുൻകൂട്ടി പ്രവചിച്ച് ജ്യോതിഷി
Actress bhanupriya: മകൾ ഒപ്പം ഇല്ല, കാവലായി അമ്മ മാത്രം! മുറിഞ്ഞ ഓർമ്മകളുമായി നടി ഭാനുപ്രിയയുടെ ജീവിതം
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും