Renu Sudhi: ‘സുധിച്ചേട്ടന്റെ ആദ്യഭാര്യ ആത്മഹത്യ ചെയ്തതാണ്, അവ‍ർ എനിക്ക് വിഡിയോ കോൾ ചെയ്തിരുന്നു’; രേണു സുധി

Renu Sudhi talks about Kollam Sudhi's first wife: കൊല്ലം സുധിയുടെ ആദ്യ ഭാര്യ ആത്മഹത്യ ചെയ്തതാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് രേണു. മകൻ കുഞ്ഞായിരിക്കുമ്പോഴാണ് അവർ മറ്റൊരാളോടൊപ്പം പോയത്. ആദ്യ ഭാര്യയെ നിയമപരമായി വിവാഹം കഴിച്ചിട്ടില്ലെന്നും രേണു പറയുന്നു.

Renu Sudhi: സുധിച്ചേട്ടന്റെ ആദ്യഭാര്യ ആത്മഹത്യ ചെയ്തതാണ്, അവ‍ർ എനിക്ക് വിഡിയോ കോൾ ചെയ്തിരുന്നു; രേണു സുധി
Updated On: 

04 Jun 2025 14:13 PM

ഷോർട്ട് ഫിലി റീലുകളിലൂടെയും സോഷ്യൽ മീഡിയയിൽ നിറഞ്ഞ് നിൽക്കുന്ന താരമാണ് മരിച്ചുപോയ മിമിക്രി കലാകാരൻ കൊല്ലം സുധിയുടെ ഭാര്യ രേണു സുധി. ഏറെ വിമർശനങ്ങളും രേണുസുധിക്ക് നേരെ ഉണ്ടായിട്ടുണ്ട്.

ഇപ്പോഴിതാ കൊല്ലം സുധിയുടെ ആദ്യ ഭാര്യ ആത്മഹത്യ ചെയ്തതാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് രേണു. മകൻ കുഞ്ഞായിരിക്കുമ്പോഴാണ് അവർ മറ്റൊരാളോടൊപ്പം പോയത്. ആദ്യ ഭാര്യയെ നിയമപരമായി വിവാഹം കഴിച്ചിട്ടില്ലെന്നും രേണു പറഞ്ഞു. വൺ ടിവിക്ക് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്.

‘സുധി ചേട്ടന്റെ ആ​ദ്യ ഭാര്യ മരിച്ചു, സുധിച്ചേട്ടൻ മരിക്കുന്നതിനും രണ്ട് വർഷം മുമ്പ്. ആത്മഹത്യ ചെയ്തതാണ്. കിച്ചു തീരെ കുഞ്ഞായിരുന്നപ്പോഴാണ് വീട് വിട്ട് പോയത്. വേറൊരാളെ സ്നേഹിച്ച് പോയതാണ്. വിവാഹം കഴിച്ചിരുന്നു. ഒരു കുട്ടിയുമുണ്ട്. അവരുടെ ആത്മാവിന് വേണ്ടി പ്രാർത്ഥിക്കാനെ എനിക്ക് സാധിക്കൂ.

എന്ത് കൊണ്ടാണ് അവർ പോയതെന്ന് ഞാൻ ചോദിച്ചിട്ടില്ല. സംസാരിക്കാമെന്ന് സുധിച്ചേട്ടൻ പറഞ്ഞിരുന്നു. എന്നാൽ മനസിന് വിഷമമുണ്ടാക്കുന്ന കാര്യം പറയേണ്ടായെന്ന് ഞാൻ പറഞ്ഞു. അവർ നിയമപരമായി വിവാഹം കഴിച്ചിട്ടില്ല. എന്നെ മാത്രമാണ് സുധിച്ചേട്ടൻ നിയമപരമായി വിവാഹം കഴിച്ചിട്ടുള്ളത്. കുഞ്ഞുണ്ടായ ശേഷമാണ് സുധിച്ചേട്ടന്റെ വീട്ടുകാരും ഈ ബന്ധം സമ്മതിച്ചത്. അവർ തമ്മിൽ വിവാഹം കഴിച്ചിരുന്നോ താലി കെട്ടിയിരുന്നോ എന്നൊന്നും ഞാൻ ചോദിച്ചിട്ടില്ല. സുധിച്ചേട്ടനും മകനും എന്റേതാണല്ലോ എന്ന സന്തോഷം എനിക്കുണ്ടായിരുന്നു.

ഒരിക്കൽ അവർ ഫെയ്സ്ബുക്കിൽ എനിക്ക് മെസ്സേജ് ഇട്ടിരുന്നു. ഹായ് രേണു എന്നോട് പിണക്കമുണ്ടോ എന്ന് ചോദിച്ച്, എന്നിട്ട് വിഡിയോ കോൾ ചെയ്തു കണ്ടു, എന്നോട് പിണക്കമുണ്ടോ, രേണുവിനെ കണ്ടതിൽ ഒത്തിരി സന്തോഷം ഉണ്ടെന്ന് പറഞ്ഞു, എനിക്ക് പിണക്കമില്ലെന്ന് ഞാൻ പറഞ്ഞു. കിച്ചുവിന്റെ കാര്യം ചോദിച്ചില്ല. കുഞ്ഞിന് സുഖമാണോ എന്ന് ചോദിച്ചു.

അത് കണ്ടിട്ട് സുധിച്ചേട്ടൻ ബ്ലോക്ക് ചെയ്തോളു എന്ന് പറഞ്ഞു. ഞാൻ ബ്ലോക്ക് ചെയ്തു. അവർ മരിച്ചപ്പോൾ കിച്ചുവിനോട് ഞാൻ പറഞ്ഞു, മോനെ നിനക്ക് അവിടെ പോകണോ ഞാൻ കൊണ്ടുപോകാം. എന്റെ അമ്മ ഇതാണ്, അമ്മ മരിച്ചില്ലല്ലോ, അമ്മ ഉണ്ടല്ലോ എനിക്ക് എന്നാണ് അവൻ പറഞ്ഞത്. അവരുടെ മരണവാർത്ത അറിഞ്ഞ് സുധിച്ചേട്ടൻ കരഞ്ഞിരുന്നു. എന്തായാലും ആദ്യ കുഞ്ഞിന്റെ അമ്മയല്ലേ. ഇപ്പോൾ ഇപ്പോൾ അവരുടെ ഭർത്താവ് മറ്റൊരു വിവാഹം കഴിച്ചുെവന്നാണ് അറിയാൻ കഴിഞ്ഞത്. അവർക്കും ഒരു കുഞ്ഞുള്ളതല്ലേ’ രേണു പറഞ്ഞു.

Related Stories
ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ