RJ Anjali Controversy: ‘അവസാനം ഒരു നാക്ക് പിഴയിൽ നിങ്ങൾ ഞങ്ങളെ ഒന്നിനും കൊള്ളാത്തവരാക്കി വലിച്ചെറിഞ്ഞു’; ആർ ജെ അഞ്ജലി
RJ Anjali Controversy: ഇപ്പോഴിതാ ഇതിനിടെയിൽ അമ്മു എന്ന് വിളിക്കുന്ന നിരഞ്ജനയെ കുറിച്ച് അഞ്ജലി പങ്കുവച്ച പോസ്റ്റ് ആണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.മകൾ എന്ന് കുറിച്ചു കൊണ്ടാണ് പോസ്റ്റ്.

Rj Anjali Controversy (1)
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ആർ ജെ അഞ്ജലി നടത്തിയ പ്രാങ്ക് കോളുമായി ബന്ധപ്പെട്ട വിവാദങ്ങളും വിമർശനങ്ങളുമാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. അഞ്ജലിയും നിരഞ്ജനയും ചേർന്ന് ഒരു മെഹന്തി ആർട്ടിസ്റ്റിനെ വിളിച്ച് മോശമായ രീതിയിൽ സംസാരിക്കുന്നതിന്റെ പ്രാങ്ക് കോൾ വീഡിയോ ആണ് വിവാദങ്ങൾക്ക് വഴിവച്ചത്. ഇതോടെ വലിയ വിമർശനങ്ങളാണ് അഞ്ജലിയെ തേടിയെത്തിയത്. ഇതിനു പിന്നാലെ മാപ്പപേക്ഷിച്ചു അഞ്ജലിയും നിരഞ്ജനയും രംഗത്ത് എത്തിയിരുന്നു .
ഇപ്പോഴിതാ ഇതിനിടെയിൽ അമ്മു എന്ന് വിളിക്കുന്ന നിരഞ്ജനയെ കുറിച്ച് അഞ്ജലി പങ്കുവച്ച പോസ്റ്റ് ആണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.മകൾ എന്ന് കുറിച്ചു കൊണ്ടാണ് പോസ്റ്റ്. നിരഞ്ജനയുടെ അമ്മയും താനും ഒരുമിച്ച് കളിച്ചുവളർന്നവരാണെന്നും അത്യാവശ്യം മെച്ചപ്പെട്ട സാമ്പത്തിക സ്ഥിതിയിലായിരുന്നുവെന്നും എന്നാൽ ഇവർ പിന്നീട് കടക്കെണിയിൽ അകപ്പെട്ടെന്നും ആർ ജെ അഞ്ജലി കുറിപ്പിൽ പറയുന്നു. ഇതിനിടെയിലാണ് താനും നിരഞ്ജനയും നിങ്ങളെ എല്ലാവരെയും ചിരിപ്പിക്കുന്ന പ്രാങ്ക് കോളുകളായെന്നും അവസാനം ഒരു നാക്ക് പിഴയിൽ നിങ്ങൾ ഞങ്ങളെ ഒന്നിനും കൊള്ളാത്തവരാക്കി വലിച്ചെറിഞ്ഞുവെന്നും അഞ്ജലി കുറിപ്പിൽ പറയുന്നു.
Also Read:ഞങ്ങൾ മെഹന്ദി ആർട്ടിസ്റ്റിനോട് നേരിട്ട് ക്ഷമ പറഞ്ഞിരുന്നു – വീണ്ടും മാപ്പപേക്ഷിച്ച് ആർ.ജെ അഞ്ജലി
ഇൻസ്റ്റാഗ്രാം പോസ്റ്റിന്റെ പൂർണ രൂപം
മകൾ .അമ്മുന്റെ അമ്മയും ഞാനും ഒരുമിച്ച് കളിച് വളർന്നവരാണ്. അന്ന് ഞാൻ ഇങ്ങനെ പല വീടുകളിൽ മാറി മാറി വളർന്നു ജീവിക്കുമ്പോ അത്യാവശ്യം മെച്ചപ്പെട്ട സാമ്പത്തിക സ്ഥിതിയിൽ ആയിരുന്നു അവൾ. നല്ല ഉടുപ്പ്, നല്ല ഭക്ഷണം ഓണത്തിന് ചേച്ചിടെ വീട്ടിൽ. വല്യ ഊഞ്ഞാൽ ഇടും. .മാനം മുട്ടെ ഉയരമുള്ള ഊഞ്ഞാൽ കുട്ടിക്കാലത്തെ എന്തെങ്കിലും മധുരമുള്ള ഓർമ്മകൾ ബാക്കി ഉണ്ടെങ്കിൽ അത് മാത്രമാണ് കടക്കെണിയിൽ അകപ്പെട്ട് പോയപ്പോൾ മക്കൾക്ക് വേണ്ടി എല്ലു മുറിയെ പണി എടുക്കാനും മനസ്സുള്ള എന്റെ ചേച്ചിയെ ആണ് പിന്നെ ഞാൻ കാണുന്നത് കുഞ്ഞുങ്ങളെ നോക്കാൻ എന്റെ വീട്ടിൽ ജോലിക് വന്നു. ഉച്ചയ്ക്ക് ശേഷം മറ്റൊരു താൽക്കാലിക ജോലി തരപ്പെട്ടപ്പോൾ ഉച്ചയ്ക്ക് ശേഷമുള്ള പിള്ളേരെ നോക്കൽ ജോലി നിരഞ്ജന യ്ക്ക് ആയി. മറ്റൊരു എന്നെ എവിടെയൊക്കെയോ ഞാൻ കണ്ടത് കൊണ്ടാണോ എന്ന് അറിയില്ല .അമ്മു അങ്ങനെ ജോലി ചെയ്യുന്നത് എനിക്ക് ഇഷ്ടമായിരുന്നില്ല അവൾ വരുന്ന സമയം അവളെയും കൂട്ടി video എടുത്തു തുടങ്ങി.
പിള്ളേർക്ക് ഫുഡ് കൊടുക്കണം പിള്ളേരെ കുളിപ്പിക്കണ്ടേ എന്നൊക്കെ ഒന്ന് വാ അമ്മുവേ എന്ന് എന്റെ അമ്മ പറയുമ്പോ അമ്മ. ..ഒരു മിനിറ്റ് ഇപ്പോ വരാം എന്ന് പറഞ്ഞു ഞങ്ങൾ മുങ്ങും ആ 5 മിനിറ്റുകൾ മണിക്കൂറുകളായി നിങ്ങളെ ചിരിപ്പിച്ച prank കാളുകൾ ആയിഅവസാനം ഒരു നാക്ക് പിഴയിൽ നിങ്ങൾ ഞങ്ങളെ ഒന്നിനും കൊള്ളാത്തവരാക്കി വലിച്ചെറിഞ്ഞു. അമ്മു mandrake അല്ല അമ്മുന്റെ മുഖത്തിന് അഹങ്കാരം അല്ല അവൾ പഠിക്കട്ടെ. ആരെയും ഭയപ്പെടാതെ ജീവിക്കട്ടെ. മെഴുകൽ ആയി നിങ്ങൾക്ക് തോന്നും, അമ്മുന് വേണ്ടി ചിലപ്പോ ഞാൻ കരഞ്ഞു മെഴുകും.
വിവാദങ്ങൾ ഉയർന്നതോടെ തങ്ങളുടെ ഭാഗത്തുനിന്ന് ഉണ്ടായ തെറ്റിന് ആത്മാർത്ഥമായി ഖേദിക്കുന്നു എന്ന് അഞ്ജലി വ്യക്തമാക്കിയിരുന്നു. ക്ഷമ ചോദിക്കുന്നുവെന്നും, ആരെയും അധിക്ഷേപിക്കാൻ വേണ്ടിയല്ലെന്നും ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച വീഡിയോയിൽ അഞ്ജലി പറഞ്ഞു. എന്നാൽ വിമർശനങ്ങൾ വീണ്ടും ഉയർന്നതോടെ കഴിഞ്ഞ ദിവസം അഞ്ജലിയും സുഹൃത്തും വീണ്ടും ക്ഷമ ചോദിച്ചിരുന്നു. മെഹന്ദി ആർട്ടിസ്റ്റിനോട് നേരിട്ട് കണ്ട് ക്ഷമ അറിയിച്ചതാണെന്നും അഞ്ജലിയും സുഹൃത്തും അറിയിച്ചിരുന്നു. എന്നാൽ ഇതിനു പിന്നാലെ അഞ്ജലിയുടെ മാപ്പ് അപേക്ഷ ആത്മാർത്ഥമല്ലെന്നും അവരുടെ മുഖഭാവത്തിൽ അത് വ്യക്തമെന്നും കമന്റുകൾ വന്നിരുന്നു.