Arati Podi-Robin Radhakrishnan: ‘ഇരുപത്തിയേഴ് രാജ്യങ്ങൾ; രണ്ട് വര്‍ഷം നീണ്ടു നില്‍ക്കുന്ന ട്രിപ്പ്’; ഹണിമൂൺ പ്ലാനുമായി റോബിനും ആരാതിയും

Robin Radhakrishnan and Arathi Podi Honeymoon Plan: വിവാഹത്തിന് ശേഷം ഇരുപത്തിയേഴ് രാജ്യങ്ങളിലേക്ക് ഹണിമൂൺ പ്ലാൻ ചെയിരിക്കുന്നത്. വിവാഹത്തിന് സഹകരിച്ച, സ്നേഹം അറിയിച്ച എല്ലാവരോടും നന്ദിയെന്നും റോബിൻ പറഞ്ഞു.

Arati Podi-Robin Radhakrishnan: ഇരുപത്തിയേഴ് രാജ്യങ്ങൾ; രണ്ട് വര്‍ഷം നീണ്ടു നില്‍ക്കുന്ന ട്രിപ്പ്; ഹണിമൂൺ പ്ലാനുമായി റോബിനും ആരാതിയും

Robin Arati Podi (2)

Published: 

16 Feb 2025 15:03 PM

ഇന്ന് രാവിലെയായിരുന്നു ബിഗ് ബോസ് താരം റോബിൻ രാധാകൃഷ്ണനും സംരംഭകയും നടിയുമായ ആരതി പൊടിയും വിവാഹിതരായത്. ഗുരുവായൂർ അമ്പലനടയിൽ വെച്ച് നടന്ന വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോകളുമാണ് സോഷ്യൽ മീഡിയ നിറയെ.ഏകദേശം രണ്ട് വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് ഇരുവരും വിവാഹിതരായത്. വളരെ ആഡംബര വിവാഹമായിരുന്നു ഇവരുടേത്. ഒൻപ്ത് ദിവസം നീണ്ട് നിന്ന വിവാഹ ആഘോഷങ്ങളാണ് നിശ്ചയിച്ചത്.

ആ​ഗ്രഹിച്ചത് പോലെ തന്നെ ഗുരുവായൂർ അമ്പലത്തിൽ വെച്ച് വിവാഹം കഴിക്കാൻ സാധിച്ചതിന്റെ സന്തോഷത്തിലാണ് ആരതിയും റോബിനും. ഇതിൽ വളരെ സന്തോഷമുണ്ടെന്നും വിവാഹത്തിന് ശേഷം ഇരുവരും പ്രതികരിച്ചു. അതിരാവിലെ ക്ഷേത്രത്തിൽ എത്തിയെന്നും ചടങ്ങുകൾ കഴിഞ്ഞെന്നും റോബിൻ പറഞ്ഞു. ബിഗ് ബോസിലെ ലക്ഷ്മി ചേച്ചിയെ മാത്രമേ വിളിച്ചുള്ളൂവെന്നും വളരെ പ്രൈവറ്റ് ആയുള്ള ഫങ്ഷൻ ആയതോണ്ട് ഏറ്റവും അടുത്ത ആളുകളെ മാത്രമാണ് വിളിച്ചതെന്നും പറഞ്ഞു. വിവാഹത്തിന് ശേഷം ഇരുപത്തിയേഴ് രാജ്യങ്ങളിലേക്ക് ഹണിമൂൺ പ്ലാൻ ചെയിരിക്കുന്നത്. വിവാഹത്തിന് സഹകരിച്ച, സ്നേഹം അറിയിച്ച എല്ലാവരോടും നന്ദിയെന്നും റോബിൻ പറഞ്ഞു.

Also Read:കണ്ണന്റെ മുന്നില്‍ ആരതിക്ക് താലിചാര്‍ത്തി റോബിന്‍

2022-ലാണ് തങ്ങൾ പരിചയപ്പെടുന്നതെന്നും ഇത്രയും ഒരു സമയം കിട്ടിയത് കൊണ്ട് പരസ്പരം മനസിലാക്കാനും അങ്ങോട്ടും ഇങ്ങോട്ടുമുള്ള ഇഷ്ടം തിരിച്ചറിയാനുമൊക്കെ സാധിച്ചുവെന്നും അതിൽ വലിയ സന്തോഷമുണ്ടെന്നും ആരതി വ്യക്തമാക്കി. ഡിസൈനർ ആണ് ആരതി. പൊടീസ് എന്ന പേരിൽ സ്വന്തമായൊരു വസ്ത്ര ഡിസൈൻ സ്ഥാപനവും ആരതിക്കുണ്ട്.

അതേസമയം ബി​ഗ് ബോസ് വീട്ടിൽ നിന്ന് പുറത്തിറങ്ങിയ റോബിനെ അഭിമുഖം ചെയ്യാനെത്തിയതായിരുന്നു ആരതി പൊടി. ഇവിടെ നിന്നുള്ള സൗ​ഹൃദമാണ് പിന്നീട് പ്രണയത്തിലായത്. 2023 ഫെബ്രുവരിയിലായിരുന്നു ഇരുവരുടേയും വിവാഹനിശ്ചയം കഴിഞ്ഞത്. ഒരു വർഷത്തിനുള്ളിൽ വിവാഹം ഉണ്ടാകുമെന്നായിരുന്നു ഇരുവരും അറിയിച്ചിരുന്നതെങ്കിലും വിവാഹം നീണ്ടുപോകുകയായിരുന്നു. ഇതിനിടെയിൽ ഇരുവരും പിരിഞ്ഞെന്ന തരത്തിലുള്ള ചില അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. ഇതാണ് ഇപ്പോൾ വിവാഹത്തിലേക്ക് എത്തിനിൽക്കുന്നത്.

Related Stories
Year Ender 2025: ആളും ആരവങ്ങളുമില്ലാത സാമന്ത, സിമ്പിളായി ഗ്രേസും; പകിട്ടു കുറയാതെ ആര്യ; 2025-ൽ നടന്ന താര വിവാഹങ്ങള്‍
Gauthami Nair: ‘സ്ത്രീ കഥാപാത്രങ്ങൾക്ക് ഇവിടെ ഒരു വിലയും ഇല്ലേ, കഷ്ടപ്പെടുന്ന പല നടിമാരേയും അറിയാം’: ഗൗതമി നായർ
Kalamkaval Movie Review: ഇത് വിനായകന്റെ കളങ്കാവല്‍; നത്ത് മിന്നിച്ചു, സ്റ്റാന്‍ലി ദാസായി മമ്മൂട്ടിയും കസറി
Actress Kavitha: ‘സീരിയലിൽ നിന്നും മാറിയത് മകന് വേണ്ടി, അവസാനം മകൻ തന്നെ തള്ളിപ്പറഞ്ഞു; ആത്മഹത്യയ്ക്ക് ശ്രമിച്ചു’; സീരിയൽ നടി കവിത
Dileep: ദിലീപ് ശിക്ഷിക്കപ്പെടുമോ? കോടതി വിധി മുൻകൂട്ടി പ്രവചിച്ച് ജ്യോതിഷി
Actress bhanupriya: മകൾ ഒപ്പം ഇല്ല, കാവലായി അമ്മ മാത്രം! മുറിഞ്ഞ ഓർമ്മകളുമായി നടി ഭാനുപ്രിയയുടെ ജീവിതം
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും