Empuraan: പുറംതിരിഞ്ഞ് നില്‍ക്കുന്നത് ഇനി ഫഫ എങ്ങാനും ആണോ? മോഹന്‍ലാല്‍ വിത്ത് സയ്ദ് മസൂദ് ആന്റ് രംഗ
Mohanlal With Zayed Masood and Ranga: എമ്പുരാന്‍ സിനിമയുടെ സംവിധായകനും ചിത്രത്തില്‍ സുപ്രധാന വേഷം കൈകാര്യം ചെയ്യുകയും ചെയ്യുന്ന പൃഥ്വിരാജ് സുകുമാരനാണ് ഫോട്ടോയില്‍ മോഹന്‍ലാലിനോടൊപ്പമുള്ള ഒരാള്‍. എന്നാല്‍ അപ്പുറത്ത് നില്‍ക്കുന്ന ആളെ കണ്ടതും ആരാധകര്‍ ഒരു കാര്യം ഉറപ്പിച്ചിരിക്കുകയാണ്, എമ്പുരാനില്‍ അദ്ദേഹവും ഉണ്ടാകും എന്നത്.

ആരാധകരെ ആവേശത്തിലാഴ്ത്തി പുത്തന്‍ ഫോട്ടോ പങ്കുവെച്ച് മോഹന്‍ലാല്‍. എമ്പുരാന്‍ സിനിമയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ പുരോഗമിക്കുന്നതിനിടെയാണ് മോഹന്‍ലാല്‍ പുതിയ ഫോട്ടോയുമായെത്തിയത്. മോഹന്‍ലാലിന്റെ ഇടവും വലവും നില്‍ക്കുന്നവര്‍ ചര്‍ച്ചകള്‍ക്ക് തിരിതെളിച്ചിരിക്കുകയാണ്.
എമ്പുരാന്‍ സിനിമയുടെ സംവിധായകനും ചിത്രത്തില്‍ സുപ്രധാന വേഷം കൈകാര്യം ചെയ്യുകയും ചെയ്യുന്ന പൃഥ്വിരാജ് സുകുമാരനാണ് ഫോട്ടോയില്‍ മോഹന്‍ലാലിനോടൊപ്പമുള്ള ഒരാള്‍. എന്നാല്‍ അപ്പുറത്ത് നില്‍ക്കുന്ന ആളെ കണ്ടതും ആരാധകര്‍ ഒരു കാര്യം ഉറപ്പിച്ചിരിക്കുകയാണ്, എമ്പുരാനില്‍ അദ്ദേഹവും ഉണ്ടാകും എന്നത്. ഫഹദ് ഫാസിലാണ് മോഹന്‍ലാലിനോടൊപ്പമുള്ള മറ്റൊരാള്‍.
നേരത്തെ എമ്പുരാന്‍ സിനിമയുടെ ക്യാരക്ടര്‍ പോസ്റ്റര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. എന്നാല്‍ ആരാണ് ചിത്രത്തില്‍ ഉള്ളതെന്ന് വ്യക്തമായിരുന്നില്ല. വെള്ളനിറത്തിലുള്ള വസ്ത്രം ധരിച്ച് പുറംതിരിഞ്ഞ് നില്‍ക്കുന്ന ഒരാളുടെ ഫോട്ടോയായിരുന്നു പോസ്റ്ററില്‍ ഉണ്ടായിരുന്നത്.




എന്നാല്‍ മോഹന്‍ലാല്‍ പുതിയ ഫോട്ടോ പങ്കുവെച്ചതോടെ ഫഹദ് ഫാസിലായിരിക്കും ആ പുറംതിരിഞ്ഞ് നില്‍ക്കുന്നതെന്നാണ് ആരാധകര്‍ പറയുന്നത്. പൃഥ്വിരാജ് എന്തായാലും നിസാരനായ ഒരാളെ ഇത്രയും ബില്‍ഡ് അപ്പ് കൊടുത്ത് കാണിക്കില്ലെന്ന് ആരാധകര്‍ക്ക് ഉറപ്പുണ്ടായിരുന്നു.
Also Read: Empuraan: എമ്പുരാനിൽ മമ്മൂട്ടിയുണ്ടോ? സിനിമാസ്വാദകർ കാത്തിരിക്കുന്ന അപ്ഡേറ്റുമായി പൃഥ്വിരാജ്
ബേസില്‍ ജോസഫ് ആകും പുറംതിരിഞ്ഞ് നില്‍ക്കുന്നതെന്ന തരത്തില്‍ നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ താനല്ല അതെന്ന് സ്ഥിരീകരിച്ചുകൊണ്ട് താരം തന്നെ രംഗത്തെത്തിയിരുന്നു. തനിക്ക് എന്തിനാണ് ഇത്രയും ബില്‍ഡ് അപ്പ് തരുന്നത്. താനാണത് എങ്കില്‍ നേരെ അങ്ങ് നിര്‍ത്തിയാല്‍ മതിയല്ലോ എന്നാണ് തെന്നാണ് ബേസില്‍ ജോസഫ് ചോദിക്കുന്നത്.
മോഹന്‍ലാല്‍ പങ്കുവെച്ച പോസ്റ്റ്
എന്നാല്‍ ആരാണ് ഫോട്ടോയില്‍ ഉള്ളതെന്ന കാര്യം അവ്യക്തമായി തുടരുകയാണ്. മാര്‍ച്ച് 27നാണ് എമ്പുരാന്‍ തിയേറ്ററുകളിലെത്തുന്നത്.