Kollam Sudhi – Lakshmi Nakshathra : ‘ലക്ഷ്മി നക്ഷത്ര സുധിയെ വിറ്റ് കാശാക്കുന്ന രീതിയിൽ പ്രവർത്തിച്ചാൽ ജനങ്ങൾക്ക് അത് തോന്നും’; പ്രതികരിച്ച് സാജു നവോദയ

Saju Navodaya Responds to Criticism Over Lakshmi Nakshathra : ലക്ഷ്മി നക്ഷത്ര സുധിയെ വിറ്റ് കാശാക്കുന്ന രീതിയിൽ പ്രവർത്തിച്ചാൽ ജനങ്ങൾക്ക് അത് തോന്നും എന്ന് നടൻ സാജു നവോദയ. ചെയ്യേണ്ടത് രഹസ്യമായിട്ടാണെന്നും അദ്ദേഹം ഒരു അഭിമുഖത്തിൽ പ്രതികരിച്ചു.

Kollam Sudhi - Lakshmi Nakshathra : ലക്ഷ്മി നക്ഷത്ര സുധിയെ വിറ്റ് കാശാക്കുന്ന രീതിയിൽ പ്രവർത്തിച്ചാൽ ജനങ്ങൾക്ക് അത് തോന്നും; പ്രതികരിച്ച് സാജു നവോദയ

ലക്ഷ്മി നക്ഷത്ര, കൊല്ലം സുധി, സാജു നവോദയ (Image Courtesy - Facebook)

Published: 

22 Oct 2024 | 05:12 PM

മരണപ്പെട്ട നടനും മിമിക്രി കലാകാരനുമായ കൊല്ലം സുധിയുടെ മരണം അവതാരകയായ ലക്ഷ്മി നക്ഷത്ര മാർക്കറ്റ് ചെയ്യുന്നു എന്ന ആരോപണങ്ങളിൽ പ്രതികരിച്ച് നടൻ സാജു നവോദയ. ലക്ഷ്മി നക്ഷത്ര സുധിയെ വിറ്റ് കാശാക്കുന്ന രീതിയിൽ പ്രവർത്തിച്ചാൽ ജനങ്ങൾക്ക് അത് തോന്നും എന്ന് സാജു നവോദയ തുറന്നടിച്ചു. എന്തെങ്കിലും ചെയ്യണമെങ്കിൽ രഹസ്യമായാണ് ചെയ്യേണ്ടതെന്നും അദ്ദേഹം ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ പ്രതികരിച്ചു.

സുധിയെ വിറ്റ് കാശാക്കുന്ന രീതിയില്‍ പ്രവര്‍ത്തിച്ചാല്‍ ജനങ്ങള്‍ക്കും അങ്ങനെ തന്നെ തോന്നും എന്ന് അദ്ദേഹം പറഞ്ഞു. താനും രാജേഷ് പറവൂരുമൊക്കെ സുധിയുടെ കാര്യത്തിൽ ഒരുമിച്ച് പ്രവർത്തിച്ചതാണ്. പക്ഷേ, തങ്ങൾക്ക് സൈബറാക്രമണം നേരിടേണ്ടിവന്നില്ല. ചീത്ത കേൾക്കാൻ പാകത്തിന് എന്തെങ്കിലും ഇട്ട് കൊടുത്താൽ അത് കിട്ടണമെന്നേ താൻ പറയൂ. അങ്ങനെ ചെയ്തതുകൊണ്ടാണ് ആളുകൾ അത് പറയുന്നത്. ചെയ്യണമെങ്കിൽ രഹസ്യമായി ചെയ്യുക. വീട്ടിൽ കൊണ്ടുപോയി നൽകുക. തങ്ങളറിയാതെ മറ്റൊരാൾ ഷൂട്ട് ചെയ്തതാണെങ്കിൽ ശരി. ഇത് ഇവർ തന്നെയാണ് എല്ലാം ചെയ്തത്. മുൻപ് സുധിക്കെതിരെ സൈബർ ആക്രമണം ഉണ്ടായപ്പോൾ ആരും വിഡിയോ ഇട്ടില്ല. എന്നിട്ട് ഇങ്ങനെ ഒരവസ്ഥയിൽ അതൊക്കെ ഉപയോഗിക്കുകയാണെന്ന് ആളുകൾക്ക് തോന്നി. സാധാരണ്ണ ബുദ്ധിയുള്ളവർക്ക് അങ്ങനെയാണ് തോന്നുക. അതിന് പൊതുജനത്തെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. ലക്ഷ്മിയ്ക്ക് ശരിയെന്ന് തോന്നിയതാവും ലക്ഷ്മി ചെയ്തത്. കമൻ്റുകൾ അതിട്ടവരുടെ ശരികളാണ് എന്നും സാജു നവോദയ പ്രതികരിച്ചു.

Also Read : Prithviraj Sukumaran: ഹെലികോപ്റ്റർ വരും എന്ന് ഞാൻ പറഞ്ഞു… ഇനി പറക്കും തളിക ആയിക്കോട്ടെ!; വൈറലായി പ്രിഥ്വിരാജിൻ്റെ പോസ്റ്റ്

അതേസമയം, സുധിയുടെ ഭാര്യ രേണുവിനെതിരായ വിമർശനങ്ങളോടും സാജു നവോദയ പ്രതികരിച്ചു. സുധി പോയി. ഇനി കുഞ്ഞുങ്ങളെ നോക്കേണ്ടത് രേണുവാണ്. ചേട്ടൻ പോയെന്നുപറഞ്ഞ് ഇരുന്നിട്ട് കാര്യമില്ലല്ലോ. മക്കളിൽ ഒരാൾ കൈക്കുഞ്ഞാണ്. അവരെ വളർത്തി വലുതാക്കാൻ മൂലയ്ക്ക് ഒതുങ്ങിനിന്നിട്ട് കാര്യമില്ല. നമ്മൾക്കുള്ളതിൻ്റെ ഇരട്ടി വിഷമം രേണുവിൻ്റെ മനസിലുണ്ടാവും. ആരാൻ്റമ്മയ്ക്ക് ഭ്രാന്ത് പിടിച്ചാൽ കാണാൻ നല്ല രസമാണെന്ന് പറയാറില്ലേ. രേണുവിനെ കുറ്റപ്പെടുത്താൻ വരുന്നവർ സ്വന്തം ഭാഗം ശരിയാണോ എന്ന് നോക്കണം എന്നും അദ്ദേഹം പ്രതികരിച്ചു.

സുധിയുടെ ഭാര്യയ്ക്ക് ചെയ്ത സാമ്പത്തിക സഹായങ്ങളടക്കം ലക്ഷ്മി നക്ഷത്ര തൻ്റെ യൂട്യൂബ് ചാനലിലൂടെ പുറത്തുവിട്ടിരുന്നു. അടുത്തിടെ സുധിയുടെ മണം പെർഫ്യൂം ആക്കി ഭാര്യക്ക് സമ്മാനിച്ചതും വിഡിയോ ആയി പുറത്തുവിട്ടു. ഇതിനെതിരെ കടുത്ത വിമർശനങ്ങൾ ഉയർന്നിരുന്നു.

Follow Us
Related Stories
Balachandra Menon: ‘മോഹന്‍ലാലിന് വേണ്ടി ശക്തമായി വാദിച്ച സംവിധായകന്‍ ഞാനാണെന്ന്‌ അദ്ദേഹത്തിന് അറിയില്ല’
Amrutha Nair: ആള്‍ക്ക് സീരിയലുമായി ബന്ധമില്ല, കല്യാണം ഉടനുണ്ടാകും: അമൃത നായര്‍
Kunjatta Tejalakshmi: എന്റെ ലോകം, അമ്മയുടെ പ്രിയപ്പെട്ട ഭർത്താവ്! മനോജ് കെ ജയന്റെ പിറന്നാൾ ദിനത്തിൽ ഹൃദയസ്പർശിയായ കുറിപ്പുമായി കുഞ്ഞാറ്റ
Vairamuthu Jnanapith Award: ‌ജ്ഞാനപീഠത്തിന്റെ കാർക്കിച്ചു തുപ്പൽ; വൈരമുത്തുവിന്റെ പുരസ്കാര നേട്ടത്തിൽ ജയമോഹൻ
Glamy Ganga: എൻ്റെ വിവാഹം സ്വർണമില്ലാതെ, അമ്മയെ വിവാഹം കഴിപ്പിക്കണമെന്ന് ആ​ഗ്രഹിച്ചിരുന്നു; ​ഗ്ലാമി ​ഗം​ഗ
Oscars Awards 2026: 98-ാമത് ഓസ്കർ പുരസ്കാരങ്ങൾ പ്രഖ്യാപിക്കുന്നു; തിരക്കഥയിൽ മുത്തമിട്ടു ‘സിന്നേഴ്സ്’
സിസി പ്ലാന്‍റ് വായു ശുദ്ധീകരിക്കുമോ? അറിയേണ്ടതെല്ലാം
പുറത്തേക്ക് പോകുമ്പോള്‍ മാത്രമാണോ സണ്‍സ്‌ക്രീന്‍ ഉപയോഗിക്കേണ്ടത്?
ഈ പ്രശ്നങ്ങൾ ഉണ്ടോ? കോളിഫ്ലവർ കഴിക്കരുത്
പഴുത്ത മാങ്ങയുണ്ടോ? എന്നാല്‍ വേഗം ഉപ്പിലിടാം
ഭാവിയില്‍ സഞ്ജുവിനെ പോലെ നിരവധി താരങ്ങള്‍ മലയാളക്കരയില്‍ നിന്ന്‌ വളര്‍ന്നുവരട്ടെയെന്ന് മോഹന്‍ലാല്‍
52 വർഷം ഒരു പരാതിയും പറഞ്ഞില്ല, എംജെ ജോബ് അവസാനം പാർട്ടി വിട്ടു
ട്രെയിനിന്റെ അവസ്ഥ കണ്ടോ? ടൂര്‍ പോയ പത്താം ക്ലാസ് വിദ്യാര്‍ത്ഥികളുടെ 'സംഭാവന'യെന്ന് യാത്രക്കാര്‍
ഇടറോഡിൽ അതിവേഗത്തിലെത്തിയ കാർ നേരെ ഓട്ടോയുടെ മുകളിലേക്ക്