Salman Khan: ആ ട്രെൻഡിങ് ലുക്കിന് പ്രചോദനം എപിജെ അബ്ദുൾ കലാം – സൽമാൻ ഖാൻ

Dr APJ Abdul Kalam Inspired style: ഗ്രാമീണരായ നായകന്മാർക്ക് എപ്പോഴും നീണ്ട മുടിയുണ്ടായിരിക്കും എന്ന നിരീക്ഷണത്തിന് പുറത്താണ് ഇങ്ങനെ ചെയ്തത്. അങ്ങനെയാണ് എ പി ജെ അബ്ദുൽ കലാമിനെ കുറിച്ച് ഓർത്തു പ്രചോദനം ഉൾക്കൊണ്ടത്. സതീഷ് കൗശിക് സംവിധാനം ചെയ്ത തേരെ നാം 2003 ൽ ആണ് പുറത്തിറങ്ങിയത്.

Salman Khan: ആ ട്രെൻഡിങ് ലുക്കിന് പ്രചോദനം എപിജെ അബ്ദുൾ കലാം - സൽമാൻ ഖാൻ

Salman Khan, Apj Abdul Kalam

Published: 

22 Jun 2025 15:53 PM

മുംബൈ: സൽമാൻ ഖാന്റെ കരിയറിലെ തന്നെ ഏറ്റവും ശ്രദ്ധേയമായ ചിത്രങ്ങളിൽ ഒന്നാണ് തേരെ നാം. ചിത്രത്തിലെ കഥയും സൽമാന്റെ പ്രകടനവും മാത്രമല്ല അദ്ദേഹത്തിന്റെ ഹെയർ സ്റ്റൈലും ഏറെ ചർച്ചയായിരുന്നു. ഇപ്പോഴിതാ ആ ഐകോണിക് ലുക്കിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തിയിരിക്കുകയാണ് സൽമാൻ ഖാൻ.

ദി ഗ്രേറ്റ് ഇന്ത്യൻ കപിൽ ശർമ ഷോ സീസൺ ത്രീ യുടെ ആദ്യ എപ്പിസോഡിലാണ് 59 കാരനായ സൽമാൻ ഈ രഹസ്യം വെളിപ്പെടുത്തിയത്. തേരെ നാം സിനിമയിലെ തന്റെ ഹെയർ സ്റ്റൈൽ പ്രചോദനം മുൻ രാഷ്ട്രപതി ഡോ. എ പി ജെ അബ്ദുൽ കലാം ആയിരുന്നു എന്നാണ് സൽമാൻ പറഞ്ഞത്.

ആ സിനിമയിലെ കഥാപാത്രം ചെറിയ പട്ടണത്തിൽ നിന്ന് വന്ന ആൾ ആയതുകൊണ്ട് നീണ്ട മുടിയാണ് തന്റെ സങ്കൽപ്പത്തിൽ ഉണ്ടായിരുന്നത്. ​​ഗ്രാമീണരായ നായകന്മാർക്ക് എപ്പോഴും നീണ്ട മുടിയുണ്ടായിരിക്കും എന്ന നിരീക്ഷണത്തിന് പുറത്താണ് ഇങ്ങനെ ചെയ്തത്. അങ്ങനെയാണ് എ പി ജെ അബ്ദുൽ കലാമിനെ കുറിച്ച് ഓർത്തു പ്രചോദനം ഉൾക്കൊണ്ടത്.
സതീഷ് കൗശിക് സംവിധാനം ചെയ്ത തേരെ നാം 2003 ൽ ആണ് പുറത്തിറങ്ങിയത്.

സൽമാൻ ഖാൻ ഇതിലെ രാധേ എന്ന കഥാപാത്രത്തെയും ഭൂമിക ചൗള നിർജ്ജല എന്ന കഥാപാത്രത്തേയും അവതരിപ്പിച്ചു. 1999 വിക്രം നായകനായി അഭിനയിച്ച തമിഴ് ചിത്രം സേതുവിന്റെ റീമേക്ക് ആയിരുന്നു ഇത്. ചിത്രത്തിന് സമ്മിശ്ര പ്രതികരണം ആണ് ലഭിച്ചതെങ്കിലും സൽമാന്റെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടു. ഭൂമികയുടെ സിനിമാപ്രവേശം കൂടി അതിലൂടെയാണ് നടന്നത്

Related Stories
'കളങ്കാവല്‍' ആദ്യ ദിനം നേടിയത് എത്ര?
ഈ ദിവസം വരെ ബെംഗളൂരുവില്‍ വൈദ്യുതിയില്ല
ആർത്തവം ഇടയ്ക്ക് മുടങ്ങിയാൽ? കറുവപ്പട്ടയിലുണ്ട് പരിഹാരം
പുടിന്റെ ആസ്തിയെത്ര? കണക്കുകള്‍ അതിശയിപ്പിക്കും
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ