Sameer Thahir: സംവിധായകന്‍ സമീര്‍ താഹിര്‍ കഞ്ചാവ് കേസില്‍ അറസ്റ്റില്‍, ജാമ്യം

Sameer Thahir Ganja Case Arrest: ഖാലിദ് റഹ്‌മാനും അഷ്‌റഫ് ഹംസയും അറസ്റ്റിലായപ്പോള്‍ സമീറിലെ ചോദ്യം ചെയ്യലിനായി പോലീസ് വിളിപ്പിച്ചിരുന്നു. ചോദ്യം ചെയ്യലിനൊടുവിലാണ് ഇപ്പോള്‍ അറസ്റ്റ് രേഖപ്പെടുത്തിയത്. സ്റ്റേഷന്‍ ജാമ്യത്തിലാണ് സമീറിനെ വിട്ടയച്ചതെന്നാണ് വിവരം.

Sameer Thahir: സംവിധായകന്‍ സമീര്‍ താഹിര്‍ കഞ്ചാവ് കേസില്‍ അറസ്റ്റില്‍, ജാമ്യം

സമീര്‍ താഹിര്‍

Published: 

05 May 2025 21:23 PM

കൊച്ചി: സംവിധായകന്‍ സമീര്‍ താഹിര്‍ കഞ്ചാവ് കേസില്‍ അറസ്റ്റില്‍. സംവിധായകരായ ഖാലിദ് റഹ്‌മാന്‍, അഷ്‌റഫ് ഹംസ എന്നിവരെ ഹൈബ്രിഡ് കഞ്ചാവുമായി പിടികൂടിയ സംഭവത്തിലാണ് സമീര്‍ താഹിറും അറസ്റ്റിലായിരിക്കുന്നത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ഇയാളെ ജാമ്യത്തില്‍ വിട്ടു.

ഖാലിദ് റഹ്‌മാനും അഷ്‌റഫ് ഹംസയും അറസ്റ്റിലായപ്പോള്‍ സമീറിലെ ചോദ്യം ചെയ്യലിനായി പോലീസ് വിളിപ്പിച്ചിരുന്നു. ചോദ്യം ചെയ്യലിനൊടുവിലാണ് ഇപ്പോള്‍ അറസ്റ്റ് രേഖപ്പെടുത്തിയത്. സ്റ്റേഷന്‍ ജാമ്യത്തിലാണ് സമീറിനെ വിട്ടയച്ചതെന്നാണ് വിവരം.

അഭിഭാഷകരോടൊപ്പമാണ് സമീര്‍ എക്‌സൈസ് ഓഫീസിലെത്തിയത്. ഇയാളുടെ ഫ്‌ളാറ്റില്‍ നിന്നായിരുന്നു സംവിധായകരെ പിടികൂടിയത്. 1.6 ഗ്രാം ഹൈബ്രിഡ് കഞ്ചാവാണ് ഇരുവരില്‍ നിന്നുമായി കണ്ടെടുത്തത്. അറസ്റ്റ് ചെയ്തതിന് ശേഷം ഇരുവരെയും ജാമ്യത്തില്‍ വിടുകയായിരുന്നു.

അഷ്‌റഫ് ഹംസ, ഖാലിദ് റഹ്‌മാന്‍ എന്നിവരോടൊപ്പം സുഹൃത്ത് ഷാലിഫ് മുഹമ്മദ് എന്നയാളും പിടിയിലായിരുന്നു. സമീറിന്റെ ഫ്‌ളാറ്റ് ഏറെ നാളായി എക്‌സൈസിന്റെ നിരീക്ഷണത്തിലായിരുന്നു. ഇവിടെ വെച്ച് ലഹരി ഉപയോഗിക്കുന്നുണ്ടെന്ന് രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.

Also Read: Khalid Rahman: എക്‌സൈസിനോട് സംവിധായകരാണെന്ന് മറച്ചുവച്ച് ഖാലിദും, അഷ്‌റഫും; ഒടുവില്‍ എല്ലാം വെളിപ്പെടുത്തി

നേരത്തെ എക്‌സൈസ് ഇവിടെ പരിശോധന നടത്തിയിരുന്നുവെങ്കിലും ഒന്നും കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. തങ്ങള്‍ സംവിധായകരാണെന്ന് ഖാലിദും അഷ്‌റഫും പോലീസില്‍ നിന്ന് മറച്ചുവെച്ചിരുന്നു. ലഹരി ഉപയോഗിക്കുന്നതിനുള്ള ഉപകരണങ്ങളും എക്‌സൈസ് കണ്ടെടുത്തു.

Related Stories
Year Ender 2025: ആളും ആരവങ്ങളുമില്ലാത സാമന്ത, സിമ്പിളായി ഗ്രേസും; പകിട്ടു കുറയാതെ ആര്യ; 2025-ൽ നടന്ന താര വിവാഹങ്ങള്‍
Gauthami Nair: ‘സ്ത്രീ കഥാപാത്രങ്ങൾക്ക് ഇവിടെ ഒരു വിലയും ഇല്ലേ, കഷ്ടപ്പെടുന്ന പല നടിമാരേയും അറിയാം’: ഗൗതമി നായർ
Kalamkaval Movie Review: ഇത് വിനായകന്റെ കളങ്കാവല്‍; നത്ത് മിന്നിച്ചു, സ്റ്റാന്‍ലി ദാസായി മമ്മൂട്ടിയും കസറി
Actress Kavitha: ‘സീരിയലിൽ നിന്നും മാറിയത് മകന് വേണ്ടി, അവസാനം മകൻ തന്നെ തള്ളിപ്പറഞ്ഞു; ആത്മഹത്യയ്ക്ക് ശ്രമിച്ചു’; സീരിയൽ നടി കവിത
Dileep: ദിലീപ് ശിക്ഷിക്കപ്പെടുമോ? കോടതി വിധി മുൻകൂട്ടി പ്രവചിച്ച് ജ്യോതിഷി
Actress bhanupriya: മകൾ ഒപ്പം ഇല്ല, കാവലായി അമ്മ മാത്രം! മുറിഞ്ഞ ഓർമ്മകളുമായി നടി ഭാനുപ്രിയയുടെ ജീവിതം
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും