Santhosh Varkey: ‘എലിസബത്തിനെ കല്യാണം കഴിക്കാൻ താല്പര്യമുണ്ട്’; വിവാഹാഭ്യർത്ഥനയുമായി ആറാട്ടണ്ണൻ

Santhosh Varkey Proposes Elizabeth Udayan: ഞാൻ നിങ്ങളുടെ വീഡിയോ കണ്ടു. നിങ്ങൾ പറഞ്ഞ പല കാര്യത്തിനും ഞാൻ സാക്ഷിയാണ്. നിങ്ങൾക്ക് ഒരുപാട് മോശം അനുഭവങ്ങളുണ്ടായിട്ടുണ്ട്. ട്രോമയിലൂടെയാണ് കടന്നു പോയത്. ഞാനും അങ്ങനെ ജീവിച്ച ആളാണ്. നിങ്ങളൊരു ഡോക്ടറാണ്. ഞാനൊരു എഞ്ചിനിയറാണ്.

Santhosh Varkey: എലിസബത്തിനെ കല്യാണം കഴിക്കാൻ താല്പര്യമുണ്ട്; വിവാഹാഭ്യർത്ഥനയുമായി ആറാട്ടണ്ണൻ

സന്തോഷ് വർക്കി, എലിസബത്ത് ഉദയൻ

Published: 

01 Mar 2025 | 07:55 PM

വിവാ​ദങ്ങൾ പുകഞ്ഞുകൊണ്ടിരിക്കെ നടൻ ബാലയുടെ മുൻ ഭാ​ര്യ ഡോ. എലിസബത്ത് ഉദയന് വിവാഹാഭ്യർത്ഥനയുമായി ആറാട്ടണ്ണൻ (Santhosh Varkey). സോഷ്യൽ മീഡിയ താരമായ ആറാട്ടണ്ണൻ തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് വിവാഹാഭ്യർത്ഥന നടത്തുന്ന വീഡിയോ പങ്കുവച്ചത്. എലിസബത്ത് തയ്യാറാണെങ്കിൽ വിവാഹം കഴിക്കാൻ താൻ തയ്യാറാണെന്നാണ് ആറാട്ടണ്ണൻ പറയുന്നത്. എലിസബത്തിനെ ബന്ധപ്പെടാൻ ഒരുപാട് ശ്രമിച്ചിട്ടും നടന്നില്ലെന്നും ഇതോടെയാണ് പബ്ലിക്കായി ഇക്കാര്യം പറയാൻ തീരുമാനിച്ചതെന്നും ആറാട്ടണ്ണൻ വീഡിയോയിൽ വ്യക്തമാക്കുന്നു. കൂടാതെ ചില കുറിപ്പുകളും സന്തോഷ് പങ്കുവച്ചിട്ടുണ്ട്.

”ഞാൻ നിങ്ങളുടെ വീഡിയോ കണ്ടു. നിങ്ങൾ പറഞ്ഞ പല കാര്യത്തിനും ഞാൻ സാക്ഷിയാണ്. നമ്പർ കിട്ടാൻ വേണ്ടി ശ്രമിച്ചു. കിട്ടിയില്ല. നിങ്ങൾക്ക് ഒരുപാട് മോശം അനുഭവങ്ങളുണ്ടായിട്ടുണ്ട്. ട്രോമയിലൂടെയാണ് കടന്നു പോയത്. ഞാനും അങ്ങനെ ജീവിച്ച ആളാണ്. നിങ്ങളൊരു ഡോക്ടറാണ്. ഞാനൊരു എഞ്ചിനിയറാണ്. നിങ്ങളെ ബന്ധപ്പെടാൻ നമ്പറിനായി ഒരുപാട് ശ്രമിച്ചിട്ടും നടന്നില്ല. അതിനാലാണ് പബ്ലിക്കായി ഇങ്ങനെ സംസാരിക്കുന്നത്. നമ്മൾ തമ്മിൽ ഒരുപാട് സാമ്യതകളുണ്ട്. നിങ്ങൾക്ക് ഇനിയും കല്യാണം കഴിക്കാൻ താൽപര്യമുണ്ടെങ്കിൽ ഞാൻ നിങ്ങളെ കല്യാണം കഴിക്കാൻ തയ്യാറാണ്. നമ്മൾ രണ്ടു പേരും ഒരുപാട് പ്രശ്‌നങ്ങളിലൂടെ കടന്നു പോയവരാണ്. ” ആറാട്ടണ്ണൻ പറഞ്ഞു.

”ഞാൻ ഡോ. എലിസബത്ത് ഉദയനെ കാമത്തോടെ അല്ല കാണുന്നത്. നല്ലൊരു ബന്ധത്തിനാണ് താല്പര്യം. ഞാനും ഒസിഡി മരുന്ന് കഴിക്കുന്ന ആളാണ്. നിങ്ങൾ ഡിപ്രഷൻ്റെ മരുന്ന് കഴിക്കുന്ന ആളാണ്. ഞാനൊരു എഞ്ചിനിയറാണ്. ഇപ്പോൾ പിഎച്ഡി ചെയ്യുകയാണ്. അക്കാദമിക് ഓറിയന്റഡ് ആയിട്ടുള്ള കുടുംബമാണ് എൻ്റേത്. അവരുടെ കുടുംബവും അങ്ങനെ തന്നെയാണ്. ഞാൻ ഇത് നല്ല ഉദ്ദേശ്യത്തോടെയാണ് പറയുന്നത്” എന്നും സന്തോഷ് വർക്കി ഫോസ്ബുക്കിലൂടെ കുറിച്ചു.

ബാല കോക്കിലയെ കല്യാണം കഴിച്ചു. അതു പോലെ ഡോ. എലിസബത്തിന് വേറെ കല്യാണം കഴിച്ചുകൂടെ. ആണുങ്ങൾക്ക് മാത്രം എന്തും ചെയ്യാം. പെണ്ണങ്ങൾക്ക് ബാധകമല്ലേ കല്യാണം എന്നും സന്തോഷ് വർക്കി മറ്റൊരു പോസ്റ്റിലൂടെ ചോദിക്കുന്നുണ്ട്. ആറാട്ടണ്ണൻ്റെ പോസ്റ്റുകൾക്ക് നിരവധി പേരാണ് കമൻ്റുകളുമായി എത്തുന്നത്. കഴിഞ്ഞ കുറച്ചു നാളുകളായി നടൻ ബാലയ്ക്കെതിരെ ​ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചാണ് എലിസബത്ത് രം​ഗത്തെത്തുന്നത്. അതിനിടെയാണ് ആറാട്ടണ്ണൻ വിവാഹാഭ്യർത്ഥന നടത്തിയിരിക്കുന്നത്.

 

 

 

Related Stories
ലത മങ്കേഷ്‌കർ പാട്ട് നിർത്തണമെന്ന് പറഞ്ഞു, അദ്ദേഹം 80-ാം വയസ്സിലും പാടുന്നു; യേശുദാസിനെതിരെ ശാന്തിവിള ദിനേശ്
C J Roy Death: മോഹൻലാലിന്റെ പ്രമുഖ സിനിമകൾ, ഭാവനയുടെ 90ാം സിനിമ! മലയാള സിനിമയ്ക്ക് നഷ്ടമായത് പ്രിയങ്കരനായ നിർമ്മാതാവിനെ
Mammootty: ‘മമ്മൂട്ടി പത്മഭൂഷൻ കിട്ടാൻ അർഹനാണ്, പാവങ്ങളുടെ കണ്ണീർ ഒപ്പിയതിനാണ് നമുക്ക് അംഗീകാരം’: വെള്ളാപ്പള്ളി നടേശൻ
Tamil Nadu State Film Awards: ‘പേരൻപിന് ഒരു അവാർഡ് പോലുമില്ലേ?’; ചലച്ചിത്ര പുരസ്കാരത്തിൽ മമ്മൂട്ടിയെ തഴഞ്ഞതിരെ വിമർശനം
Tamil Nadu State Film Awards: തമിഴ്നാട് ചലച്ചിത്ര പുരസ്കാരത്തിൽ മലയാളിത്തിളക്കം; മികച്ച നടിമാരായി മഞ്ജുവും അപർണയും ലിജോമോളും
Bhavana: ‘ആരോ​ഗ്യ പ്രശ്നമൊന്നുമില്ലായിരുന്നു; പെട്ടെന്നാണ് ജീവിതത്തിൽ നിന്ന് ഒരാൾ അപ്രത്യക്ഷരായി പോകുന്നത്’: ഭാവന
ഗ്രീൻ ടീയിൽ നാരങ്ങ ചേർത്താൽ മരുന്നാകുമോ?
പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തടാകത്തിലേക്ക് വീണ പാരാഗ്ലൈഡേഴ്‌സിനെ എസ്ഡിആര്‍എഫ് രക്ഷിക്കുന്നു; ഉത്തരാഖണ്ഡില്‍ സംഭവിച്ചത്‌
റോഡിലെ മഞ്ഞുനീക്കുന്നത് കണ്ടോ? ഹിമാചലിലെ ദൃശ്യങ്ങള്‍
പട്ടിക്കുട്ടനൊപ്പം ഉറങ്ങുന്ന രണ്ട് സുഹൃത്തുക്കൾ
9,500 അടി ഉയരത്തിൽ തീയണക്കാൻ എയർഫോഴ്സ്