Sarzameen: പൃഥ്വി – കജോൾ സ്റ്റാറിങ്ങിൽ സർസമീൻ ജൂലൈയിൽ എത്തും, വില്ലൻ സെയ്ഫ് അലിഖാന്റെ മകൻ

Sarzameen OTT: ഇന്ത്യൻ സിനിമയിലെ പ്രമുഖ നിർമ്മാണകമ്പനിയായ കരൺ ജോഹറിന്റെ ധർമ്മ പ്രൊഡക്ഷൻസും സ്റ്റാർ സ്റ്റുഡിയോയും ചേർന്നാണ് സർസമീൻ നിർമ്മിച്ചിരിക്കുന്നത്. ഇത് ചിത്രത്തിന്‍റെ നിലവാരത്തെ കുറിച്ചുള്ള പ്രതീക്ഷ ഉയർത്തുന്നു.

Sarzameen: പൃഥ്വി - കജോൾ സ്റ്റാറിങ്ങിൽ സർസമീൻ ജൂലൈയിൽ എത്തും, വില്ലൻ സെയ്ഫ് അലിഖാന്റെ മകൻ

sarzameen

Updated On: 

30 Jun 2025 15:53 PM

ന്യൂഡല്‍ഹി: കാത്തിരിപ്പുകള്‍ക്ക് വിരാമം ഇട്ടുകൊണ്ട് മലയാളത്തിന്‍റെ സ്വന്തം പൃഥ്വിരാജ് നായകനാവുന്ന ഹിന്ദി ചിത്രം സര്‍‍സമീന്ർ എത്തുന്നു. ബോളിവുഡിന്‍റെ എക്കാലത്തേയും പ്രീയപ്പെട്ട താരം കജോളാണ് ചിത്രത്തിലെ നായിക. കൂടാതെ സെയ്ഫ് അലി ഖാന്‍റെ മകന്ർ ഇബ്രാഹിം അലി ഖാനാണ് ചിത്രത്തിലെ വില്ലന്ർ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

ചിത്രം ജൂലൈ 25 -നു റിലീസ് ചെയ്യുമെന്നാണ് വിവരം. ജിയോ സിനിമയിലാണ് റിലീസ് ചെയ്യുക. ഈ പ്രഖ്യാപനം സിനിമ പ്രേമികൾക്കിടയിൽ വലിയ ആവേശം സൃഷ്ടിച്ചിരിക്കുകയാണ്. ചിത്രത്തിന്‍റെ ആകാംക്ഷ നിറഞ്ഞ പ്രഖ്യാപന വീഡിയോയും പുറത്തിറങ്ങി കഴിഞ്ഞു.

ALSO READ: ‘നീ അത്ര പ്രശ്നക്കാരനായ കുട്ടിയല്ല, കുറുമ്പ് മാറ്റിയാൽ മതി’; മമ്മൂട്ടി പറഞ്ഞത് ഇങ്ങനെയെന്ന് ഷൈൻ ടോം ചാക്കോ

സമ്പന്നമായ താര നിര

 

ഇന്ത്യൻ സിനിമയിലെ പ്രമുഖ നിർമ്മാണകമ്പനിയായ കരൺ ജോഹറിന്റെ ധർമ്മ പ്രൊഡക്ഷൻസും സ്റ്റാർ സ്റ്റുഡിയോയും ചേർന്നാണ് സർസമീൻ നിർമ്മിച്ചിരിക്കുന്നത്. ഇത് ചിത്രത്തിന്‍റെ നിലവാരത്തെ കുറിച്ചുള്ള പ്രതീക്ഷ ഉയർത്തുന്നു. പ്രശസ്ത നടൻ ബോമൻ ഇറാനിയുടെ മകൻ കയോസ് ഇറാനിയാണ് ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. കയോസിന്റെ സംവിധാനത്തിലുള്ള ഈ ആദ്യ മുഴുനീള ചിത്രം എങ്ങനെയായിരിക്കും എന്ന് ആകാംക്ഷയും നിലവിലുണ്ട്.

കഥയും കഥാപാത്രവും

 

കശ്മീരിന്‍റെ മനോഹരമായ എന്നാൽ അതിനൊപ്പം സംഘർഷഭരിതമായ പശ്ചാത്തലത്തിൽ ഒരുക്കിയിരിക്കുന്ന ഒരു ഹാർട്ട് ഹിറ്റിംഗ് ഡ്രാമയാണ് ഈ ചിത്രം. രാജ്യത്തെ ഭീകരവാദത്തിൽ നിന്ന് രക്ഷിക്കാൻ ഇറങ്ങിത്തിരിക്കുന്ന ഒരു സൈനിക ഉദ്യോഗസ്ഥന്റെ ശക്തമായ കഥാപാത്രത്തെയാണ് പൃഥ്വിരാജ് ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്.

മലയാള സിനിമയിൽ ഇതിഹാസ തുല്യമായ പ്രകടനങ്ങൾ കാഴ്ചവെച്ച പൃഥ്വിരാജ് ബോളിവുഡിൽ തന്‍റെ സാന്നിധ്യം ഒരിക്കൽ കൂടി ഉറപ്പിക്കുകയാണ് ഈ ചിത്രത്തിലൂടെ. ചിത്രത്തിൽ പൃഥ്വിരാജിന്‍റെ നായികയായി ഇന്ത്യൻ സിനിമയിലെ എക്കാലത്തെയും മികച്ച നടിമാരിൽ ഒരാളായ കജോൾ എത്തുന്നു.‍

Related Stories
ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ