shashi tharoor: ‘എന്നെ ഇവിടെ വിൽക്കാൻ വച്ചതല്ല’; പണം വാങ്ങി വെബ് സീരീസിന് റിവ്യൂ എഴുതിയെന്ന ആരോപണത്തിൽ ശശി തരൂർ
ആര്യൻ ഖാൻ സംവിധാനം ചെയ്ത വെബ് സീരീസ് തന്നെ അത്ഭുതപ്പെടുത്തി എന്നായിരുന്നു തരൂരിന്റെ അഭിപ്രായം. ആ പോസ്റ്റിനു താഴെയാണ് ഒരാൾ ഇത് പെയ്ഡ് റിവ്യൂ ആണ് എന്ന മറ്റൊരു കമന്റുമായി എത്തിയത്.

Shashi Tharoor
വെബ് സീരീസിനെ കുറിച്ച് തന്റെ അഭിപ്രായം പറഞ്ഞതിന്റെ പേരിൽ വിമർശനം നേരിടുകയാണ് കോൺഗ്രസ് നേതാവ് ശശി തരൂർ. ആര്യൻ ഖാൻ സംവിധാനം ചെയ്ത ബാഡ്സ് ഓഫ് ബോളിവുഡ് എന്ന വെബ് സീരീസിനെ കുറിച്ചാണ് ശശി തരൂർ അഭിപ്രായ പ്രകടനം നടത്തിയത്. എന്നാൽ പണം വാങ്ങിയാണ് തരൂർ ഇത്തരത്തിൽ റിവ്യൂ എഴുതിയത് എന്നാണ് ഒരു വിഭാഗത്തിന്റെ ആരോപണം.
തനിക്കെതിരെ ഉയരുന്ന ആരോപണങ്ങൾക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് അദ്ദേഹം ഇപ്പോൾ. പണം വാങ്ങി റിവ്യൂ എഴുതാൻ തന്നെ ഇവിടെ വില്പനയ്ക്ക് വച്ചിരിക്കുകയല്ല എന്നാണ് തരൂര് തിരിച്ചടിച്ചത്.ആര്യൻ ഖാൻ സംവിധാനം ചെയ്ത വെബ് സീരീസ് തന്നെ അത്ഭുതപ്പെടുത്തി എന്നായിരുന്നു തരൂരിന്റെ അഭിപ്രായം. ആ പോസ്റ്റിനു താഴെയാണ് ഒരാൾ ഇത് പെയ്ഡ് റിവ്യൂ ആണ് എന്ന മറ്റൊരു കമന്റുമായി എത്തിയത്.
. I’m not for sale, my friend. No opinion I express has ever been paid for by anybody, in cash or in kind.
— Shashi Tharoor (@ShashiTharoor) October 27, 2025
ഇതിനു മറുപടിയായാണ് ശശി തരൂർ തന്നെ ഇവിടെ വിൽപ്പനയ്ക്ക് വെച്ചിരിക്കുകയല്ല എന്നും താൻ പ്രകടിപ്പിക്കുന്ന ഒരു അഭിപ്രായത്തിനും ആരും തനിക്ക് പണമായോ മറ്റെന്തെങ്കിലും രൂപത്തിലോ പ്രതിഫലം നൽകിയിട്ടില്ല എന്നും വ്യക്തമാക്കിയത്. എക്സ് പോസ്റ്റിലായിരുന്നു ശശി തരൂരും ഒരു ഉപയോക്താവും തമ്മിലുള്ള വാക്കേറ്റം.
ALSO READ:ശ്ശെടാ… ആ നടിയോ? കിലുക്കത്തിൽ മോഹൻലാലിന്റെ നന്ദിനിക്കുട്ടിയാകേണ്ടിയിരുന്നത് രേവതിയല്ല! മറ്റൊരു നടി
ആര്യൻ ഖാന്റെ വെബ് സീരീസിനെ കുറിച്ച് തനിക്ക് പ്രശംസിക്കാൻ വാക്കുകൾ കിട്ടുന്നില്ല. സീരീസിൽ നിന്നും കണ്ണെടുക്കുവാൻ സാധിക്കില്ല. മൂർച്ചയേറിയ എഴുത്ത്. നിർഭയമായ സംവിധാനം. ഇത്തരത്തിൽ ഒരു ആക്ഷേപഹാസത്തിന്റെ ധൈര്യം ബോളിവുഡിൽ അത്യാവശ്യമായിരുന്നു എന്നൊക്കെയായിരുന്നു വെബ് സീരീസിനെ കുറിച്ചുള്ള ശശി തരൂരിന്റെ അഭിപ്രായം.